ഈരാറ്റുപേട്ട സിഎഫ്എല്‍ടിസി പ്രവര്‍ത്തനമാരംഭിച്ചു; ആദ്യ സംഘം രോഗികളെത്തി, 13 പേര്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സിഎഫ്എല്‍ടിസി പ്രവര്‍ത്തനമാരംഭിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ്‌സ് കോളേജിന്റെ എതിര്‍വശത്തുള്ള സെന്റ് മേരീസ് ഹോസ്റ്റലില്‍ നഗരസഭ സജ്ജമാക്കിയിരിക്കുന്ന ആദ്യ സിഎഫ്എല്‍ടിസിയില്‍ രോഗികളെത്തി തുടങ്ങി.

ആദ്യ ബാച്ചില്‍ കപ്പാട് പ്രവേശിപ്പിച്ചിരുന്ന 13 രോഗികളെ ഇങ്ങോട്ടു മാറ്റിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ രോഗികളെത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ സിഎഫ്എല്‍ടിസിയിലെ സൗകര്യങ്ങള്‍ വിലയിരുത്തി.

മുനിസിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഹാല്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം സൗകര്യങ്ങള്‍ വിലയിരുത്തിയത്. സിഎഫ്എല്‍ടിസിയിലേക്ക് ക്ലീനിംഗ് ജീവനക്കാരെ ഇന്നലെ നഗരസഭ നിയമിച്ചിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: