സി-ഡിറ്റിന്റെ ടെക്നോളജി എക്സ്റ്റന്‍ഷന്‍ വിഭാഗം പൊതുജനങ്ങള്‍ക്കായി https://elearning.cdit.org പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടപ്പിലാക്കുകയാണ്. പ്രാരംഭഘട്ടത്തില്‍ ‘IT Applications in Daily Life’ (ADL) എന്ന കോഴ്സ് ആണ് ആരംഭിച്ചിരിക്കുന്നത്.
2020 ഡിസംബര്‍ 31 വരെ ഈ കോഴ്സില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രായോഗിക പരിശീലനം ആവശ്യമുള്ള പഠിതാക്കള്‍ക്ക് അവരുടെ ഏറ്റവും അടുത്ത C-DIT പഠനകേന്ദ്രവുമായി (https://tet.cdit.org) ബന്ധപ്പെടാവുന്നതാണ്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പഠിതാക്കള്‍ക്ക് സിഡിറ്റിന്റെ ജമൃശേരശുമശേീി ഇലൃശേളശരമലേ ഓണ്‍ലൈനായി ലഭിക്കുന്നതാണ്.
കോഴ്സിന്റെ സവിശേഷതകള്‍
വിവരസാങ്കേതികവിദ്യയിലെ അടിസ്ഥാന അവബോധം.
ഇ-കോമേഴ്സ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്.
വൈദ്യുതി, വെള്ളം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളും അനുബന്ധ ഇടപാടുകളും നടത്തുന്നത് സംബന്ധിച്ച്.
മൊബൈല്‍ അപ്ലിക്കേഷനുകളുടെ പരിചയം.
ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകള്.
സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധം.
പൊതു സവിശേഷതകളും പ്രവര്‍ത്തന രീതിയും
ഇ-കോഴ്സിലേക്ക് അപേക്ഷകര്‍ക്ക് സ്വയം എന്റോള്‍ ചെയ്യാവുന്നതാണ്. ഉപയോഗത്തിലുള്ള ഇ-മെയില്‍ ഐഡിയും എന്റോള്‍മെന്റ് നമ്പറും നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
കോഴ്സിന് ചേരുന്ന തീയതി മുതല്‍ 30 ദിവസത്തേക്ക് മാത്രമേ കോഴ്സ് ലഭ്യമാകുകയള്ളൂ.
ഓരോ കോഴ്സിനും ഫാക്കല്‍റ്റിയെ സി-ഡിറ്റ് നിയോഗിച്ചിട്ടുണ്ട്.
22 സെഷനുകളുള്ള രണ്ടു ഭാഗങ്ങളായിട്ടാണ് കോഴ്സിന്റെ തരം തിരിച്ചിരിക്കുന്നത്. ആദ്യ സെഷനുകള്‍ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ വിദ്യാര്‍ത്ഥിയ്ക്ക് തുടര്‍ന്നുള്ള സെഷനുകളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.
പഠന സാമഗ്രികള്‍ ഓരോ സെഷനിലും ഇന്‍ബില്‍റ്റ് ടെക്സ്റ്റായും ഡൗണ്‍ലോഡ് ചെയ്യാവുന്ന ജഉഎ ഡോക്കുമെന്റുകളായും ദൃശ്യ ശ്രവണ ഉപാധികള്‍ കൊണ്ടുള്ള പ്രഭാഷണങ്ങളായും സംയോജിപ്പിച്ചിരിക്കുന്നു.
ഓരോ സെഷനിലും അസൈമെന്റുകളും അസ്സസ്മെന്റുകളും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അസൈമെന്റുകള്‍ സമര്‍പ്പിക്കേണ്ടതും മൂല്യനിര്‍ണ്ണയ പരീക്ഷയ്ക്ക് പങ്കെടുക്കേണ്ടതുമാണ്.
അസൈമെന്റ് ടെസ്റ്റുകളില്‍ വിദ്യാര്‍ത്ഥിക്ക് മിനിമം പാസ് മാര്‍ക്ക് (40%) ലഭിച്ചിരിക്കണം. പാസാത്തവര്ക്കായി രണ്ട് ശ്രമങ്ങള്‍ കൂടി നല്‍കിയിട്ടുണ്ട്. ആ ശ്രമങ്ങളിലും വിദ്യാര്‍ത്ഥി പരാജയപ്പെട്ടാല്‍, കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥി ഇമെയില്‍ വഴി ഫാക്കല്‍റ്റിയെ ബന്ധപ്പെടേണ്ടതാണ്.
ഫാക്കല്‍റ്റി അസൈമെന്റുകള്‍ വിലയിരുത്തി ഉചിതമായ ഗ്രേഡുകള്‍ നല്‍കുന്നതായിരിക്കും.
സംശയനിവാരണത്തിനായി 15 ദിവസത്തിലൊരിക്കല്‍ തത്സമയ ക്ലാസ് സെഷനും ഉണ്ടായിരിക്കുന്നതാണ്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി പഠിതാക്കള്‍ അവസാനമായി ഒറ്റത്തവണ ”ഫൈനല്‍ അസ്സസ്മെന്റ്” ടെസ്റ്റില്‍ പങ്കെടുക്കേണ്ടതാണ്. വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിഡിറ്റിന്റെ
ജമൃശേരശുമശേീി ഇലൃശേളശരമലേ നല്‍കുന്നതാണ്. ഇത് പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള QR കോഡ് മുഖേന കോഴ്സിന്റെ ഓണ്‍ലൈന്‍ വെരിഫിക്കേഷന് നടത്താവുന്നതാണ്.
ഓണ്‍ലൈന്‍ കോഴ്സ് നടപ്പിലാക്കുന്നതിന്റെ പ്രാരംഭഘട്ടമായതിനാല്‍ 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഈ കോഴ്സ് സൗജന്യമായാണ് നടത്തുന്നത്.
പ്രോയോഗിക സഹായം ആവശ്യമുള്ളവര്‍ക്ക് അവരുടെ അടുത്തുള്ള സി-ഡിറ്റ് സിഇപി സെന്ററില്‍ (https://tet.cdit.org) ഫീസ് നല്കി കോഴ്സ് പൂര്‍ത്തിയാക്കാവുന്നതാണ്