കാഞ്ഞിരപ്പള്ളിയില്‍ കന്നുകാലികളില്‍ പകര്‍ച്ചവ്യാധി സംശയം; ജാഗ്രതാ നിര്‍ദേശം

കാഞ്ഞിരപ്പള്ളി: കന്നുകാലികളെ ബാധിക്കുന്ന അനാപ്ലാസ്‌മോസിസ് എന്ന രോഗം കാഞ്ഞിരപ്പള്ളി മേഖലയില്‍ കണ്ടെത്തി. ചുവന്ന രക്താണുക്കളെ ആക്രമിച്ച് അനാപ്ലാസ്മ അണുക്കള്‍ പെരുകുകയും തുടര്‍ന്ന് ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ വ്യാപകമായി നശിക്കുകയും ചെയ്യുന്നതാണ് രോഗം.

ഇത് മനുഷ്യരിലേക്ക് പടരുന്ന രോഗമല്ലെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഡെന്നിസ് തോമസ് അറിയിച്ചു.

Advertisements

പ്രദേശത്തെ ഒരു കന്നുകാലിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഡെന്നിസ് തോമസ്, വെറ്ററിനറി സര്‍ജന്മാരായ ഡോ. എസ്. രാഹുല്‍, ഡോ. വി.രമ്യ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്.

തുടര്‍ന്ന് രോഗം സംശയിച്ച പശുവിന്റെ രക്തസാമ്പിള്‍ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുയായിരുന്നു.

You May Also Like

Leave a Reply