Pala News

പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗനോസിസ് സെൻററും ആരംഭിക്കണം: മാണി സി കാപ്പൻ

പാലാ: പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗനോസിസ് സെൻററും ആരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുന്നമെന്നാവശ്യപ്പെട്ടു ആരോഗ്യമന്ത്രി വീണാ ജോർജിന് മാണി സി കാപ്പൻ എം എൽ എ നിവേദനം നൽകി.

ഇതോടൊപ്പം കാർഡിയോളജി വിഭാഗത്തിൽ സ്ഥിരം ഡോക്ടറെ അടിയന്തിരമായി നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കാർഡിയോളജി ഡോക്ടർ എത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡോക്ടറെ കാഞ്ഞിരപ്പള്ളിക്കു മാറ്റിയ ശേഷം സ്ഥിരം ഡോക്ടറെ നിയമിച്ചിട്ടില്ലെന്നും നിവേദനത്തിൽ വ്യക്തമാക്കി.

ജനറൽ ആശുപത്രിയുടെ മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് കാത്ത് ലാബും ഡയഗനോസിസ് സെൻ്ററും സ്ഥാപിക്കാൻ വിനിയോഗിക്കാവുന്നതാണ്. ജനറൽ ആശുപത്രിയുടെ പൊതുമരാമത്ത് ഫണ്ടിൽ 3.75 കോടി രൂപ നിലവിലുണ്ടെന്നും ഈ തുക ഉപയോഗിച്ചു മറ്റു സൗകര്യങ്ങളും ഉപകരണങ്ങളും സ്ഥാപിക്കാമെന്നും എം എൽ എ നിർദ്ദേശിച്ചു.

പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗനോസിസ് സെൻററും അനിവാര്യമാണെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ നിരവധി ആളുകൾക്ക് ഇത് ഗുണം ചെയ്യുമെന്നും നിവേദനത്തിൽ പറഞ്ഞു

Leave a Reply

Your email address will not be published.