ഉഴവൂർ നൂറിന്റെ നിറവിൽ ഉഴവൂർ ഗ്രാമപഞ്ചായത് 2022 -23 സാമ്പത്തിക വർഷത്തിൽ 100% വസ്തു നികുതി പിരിവ് പൂർത്തിയാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്തായി മാറി. പ്രസിഡണ്ട് ജോണിസ് പി സ്റ്റീഫൻ നയിക്കുന്ന ഭരണസമിതിയിലെ എല്ലാ വാർഡുകളിലെ ജനപ്രതിനിധികളും സെക്രട്ടറി സുനിൽ എസ് നേതൃത്വം നൽകുന്ന ജീവനക്കാരും ഒത്തുചേർന്നാണ് ഈ നേട്ടം കൈവരിച്ചത്. യഥാസമയം നികുതിയടച്ച് ഈ നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും ഗ്രാമപഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് അറിയിച്ചു. മുൻവർഷങ്ങളിലും ഉഴവൂർ ഗ്രാമപഞ്ചായത്ത് 100% നികുതി പിരിവ് Read More…
Uzhavoor News
ഉഴവൂര്‍ – ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃക : ജില്ലാ കളക്ടര്‍
ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പ്രസ്താവിച്ചു. ബ്രഹ്മപുരം ഇനി ആവർത്തിക്കാതിരിക്കാന്‍ എല്ലാ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്നും കളക്ടര്‍ കൂട്ടിച്ചേർത്തു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2022-2023 വാര്ഷികപദ്ധതി എയ്റോബിക് ഉറവിട മാലിന്യ സംസ്കരണ യൂണിറ്റായ ജി-ബിന്‍ വിതരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍ ശ്രീമതി. പി. കെ ജയശ്രീ. ജി ബിന്‍ ലഭ്യമായ ഗുണഭോക്താക്കള്‍ സമൂഹത്തിന് ശുചിത്വസന്ദേശം പകരുന്ന മാതൃകാ യൂണിറ്റുകളായി മാറണമെന്നും ജില്ലാകളക്ടര്‍ Read More…
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ മിൽക്ക് എ. റ്റി. എം കാണക്കാരിയിൽ
കാണക്കാരി: മിൽക്ക് എ . ടി.എം എന്ന നൂതന മായ ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോട്ടയം കാണക്കാരി ക്ഷീര സഹകര സംഘത്തിനോട് ചേർ ന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യന്റെ പദ്ധതി വിഹിതവും കാണക്കാരി ക്ഷീര സഹകരണ സംഘവും സംയുക്തമായിട്ടാണ്ഈപദ്ധതിനടപ്പിലാക്കുന്നത്. മായം ചേരാത്തതും ശുദ്ധവുമായ പശുവിൻപാൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഈ പദ്ധതി സഹായകരമാണ്. കാണക്കാരി ജംഗ്ഷനിലാണ് മിൽക്ക് എറ്റിഎം Read More…
ഉഴവൂർ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു
ഉഴവൂർ : ഉഴവൂർ ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ എസ്.സി. വിഭാഗത്തിൽപ്പെട്ട ബിരുദ, ബിരുദാനന്തര , ഡിപ്ലോമ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിച്ചു. ലാപ്ടോപ്പ് വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണീസ് പി. സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. ഉഴവൂരിൽ നിന്നും പ്രശസ്തിയുടെ കൊടുമുടി കയറിയ, മുൻ രാഷ്ട്രപതി കെ ആർ നാരായണനെ മാതൃകയാക്കി കൊണ്ട് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസരംഗത്ത് മുന്നേറുവാൻ സാധിക്കട്ടെയെന്നും,ഉന്നത Read More…
ബാലസഭ – വ്യക്തിത്വ വികസന പരിശീലന പരിപാടി
ഉഴവൂർ : ഉഴവൂർ ഗ്രാമ പഞ്ചായത്തിന്റെയും, കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ, 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി, ബാല സൗഹൃദ പഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി, കൗമാരപ്രായക്കാരായ ബാലസഭാംഗങ്ങളായുള്ള പെൺകുട്ടികൾക്കായി വ്യക്തിത്വ വികസന പരിശീലന പരിപാടി നടത്തി. വാർഡ് മെമ്പർ സിറിയക് കല്ലട അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം. തങ്കച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. കെസിമോൾ ഐസക്ക്, സംഗീത ബി. കൃഷ്ണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുരേഷ് വി.ടി., ബിനു Read More…
ഉഴവൂർ ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള അവതരിപ്പിച്ചു
ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഏലിയാമ്മ കുരുവിള 2023-24 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോണിസ് പി സ്റ്റീഫന്‍റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച ബജറ്റ് 144,810727/-രൂപയുടെ വരവും 139,784,727/-രൂപ ചെലവും, 5,026,000/- നീക്കുബാക്കിയും പ്രതീക്ഷിക്കുന്നു. കര്‍ഷകരുടെയും, ദുര്‍ബ്ബലവിഭാഗത്തില്‍പ്പെട്ട ജനസമൂഹത്തിന്‍റെയും , സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനം ലക്ഷ്യമാക്കി 2023-24 വാർഷിക പദ്ധതിയില്‍ വിവിധ പ്രോജക്ടുകള്‍ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 പേര്‍ക്ക് വീട് നല്‍കുന്നതിനും 8 പേര്‍ക്ക് Read More…
ഉഴവൂർ ഗ്രാമപഞ്ചായത്ത് പൊതു സ്ഥലത്ത് മാലിന്യം കത്തിച്ചയാള്‍ക്ക് പിഴ ചുമത്തി
ഉഴവൂർ ഗ്രാമപഞ്ചായത്ത് ആനാലില്‍ തോട് ഭാഗത്ത് റോഡിന്റെ അരികില്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ച സാബു, പനക്കേക്കുഴിയില്‍ എന്നയാള്‍ക്ക് പിഴ ചുമത്തി. പൊതു സ്ഥലത്ത് മാലിന്യം കത്തിക്കുന്നത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ബൈലോയുടെ ചട്ടലംഘനമാണ്. പരാതി ലഭിച്ച ഉടന്‍തന്നെ പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ ന്റെ നിർദേശനുസരണം നടപടി എടുക്കുകയായിരുന്നു. പൊതു ജനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തുടരാതിരിക്കാനാണ് സത്വര നടപടി സ്വീകരിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. പൊതുജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളും Read More…
ഉഴവൂരിൽ കുട്ടികള്‍ക്കായുള്ള വ്യക്തിത്വ വികസന ഏകദിന ക്യാമ്പ് മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ബഹുമാനപ്പെട്ട എം എൽ എ ശ്രീ മോൻസ് ജോസഫ് 2023 ഫെബ്രുവരി 25-ാം തീയതി ശനിയാഴ്ച ഉഴവൂര്‍ കണിയാംപറമ്പില്‍ കണ്‍വെക്ഷന്‍ സെന്‍ററില്‍ വച്ച് ഉദ്ഘാടനം ചെയ്തു.ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷനായ Read More…
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ഇന്ന് രാവിലെ 11 മണിയ്ക്ക് ഉഴവൂര്‍ തെരുവത്ത് ഹാളില്‍ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷനായ ചടങ്ങ് ബഹു. എം എല്‍ എ അഡ്വ.മോന്‍സ് ജോസഫ് ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ശ്രീ. ന്യൂജന്‍റ് ജോസഫ് 2023-24 വാര്‍ഷിക പദ്ധതി അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഏലിയാമ്മ കുരുവിള സ്വാഗതം ആശംസിച്ചു. ജില്ല Read More…
ഉഴവൂർ കെ എസ് ഇ ബി കളക്ഷൻ സെന്റർ പുനസ്ഥാപിക്കണം; മന്ത്രിയെ കണ്ട് നിവേദനം നൽകി ഉഴവൂർ പഞ്ചായത്ത് സർവകക്ഷി പ്രതിനിധി സംഘം
ഉഴവൂർ ഗ്രാമപഞ്ചായത്ത് അനക്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെ എസ് ഇ ബി ബില്‍ കളക്ഷന്‍ സെന്റര്‍, എല്ലാ കളക്ഷന്‍ സെന്ററുകളും നിർത്തലാക്കി ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം എന്ന സര്‍ക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ നിര്‍ത്തലാക്കിയത്, വീണ്ടും പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷിയോഗ പ്രതിനിധി സംഘം ബഹു. വൈദ്യൂത മന്ത്രി ശ്രീ.കൃഷ്ണന്‍കുട്ടിയെ സന്ദര്‍ശിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ 03.02.2023 വെള്ളിയാഴ്ച ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സർവ്വകക്ഷിയോഗം ബഹുമാനപ്പെട്ട മന്ത്രിയെ Read More…