Uncategorized

വെള്ളികുളത്ത് അക്ഷയ സെന്റർ ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ അനുവദിച്ച രണ്ടാമത്തെ അക്ഷയ സെന്റർ വെള്ളികുളം ഒറ്റയീട്ടിയിൽ മൈലാടൂർ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എല്ലാവിധ ഓൺലൈൻ സേവനങ്ങളും അക്ഷയ സെന്ററിൽ ലഭിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അക്ഷയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളികുളം സെന്റ് ആന്റണീസ് പള്ളി വികാർ ഫാദർ മൈക്കിൾ വടക്കേക്കര, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കുട്ടപ്പൻ, അക്ഷയ ജില്ലാ കോർഡിനേറ്റർ റീന ഡേരിയസ്, തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ രാഗിണി Read More…

Uncategorized

മദ്യത്തിന് വില കൂടും, വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടും; വിറ്റുവരവ് നികുതി ഒഴിവാക്കി

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും. 

Ramapuram News Uncategorized

രാമപുരം ഇലട്രിസിറ്റി ഓഫീസിൽ നിന്നുള്ള അറിയിപ്പ്

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ അനിച്ചുവട് – താമരക്കാട് റൂട്ടിൽ പുതിയതായി പണി കഴിഞ്ഞ 11 KV ലൈനിലൂടെ ( 19 / 11/ 2022 ) ശനിയാഴ്ച ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണ്. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 മുതൽ 5. 30 വരെ നരമംഗലം, നെല്ലിയനിക്കാട്ടുപാറ, വലവൂർ സിമന്റ്‌ ഗോഡൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

Uncategorized

ഉഴവൂർ കൃഷി ഭവൻ കർഷകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു

ഉഴവൂർ: ശീതകാല പച്ചക്കറി കൃഷി പദ്ധതി പ്രകാരം ഉഴവൂർ പഞ്ചായത്തിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2500 പച്ചക്കറി തൈകൾ 122 കർഷകർക്ക് ഉഴവൂർ കൃഷി ഭവനിൽ നിന്നും വിതരണം ചെയ്തു. ക്യാബേജ്,കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ് റൂട്ട് തൈകൾ ആണ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ കൃഷി ഭവൻ അങ്കണത്തിൽ കേരള പിറവി ദിനത്തിൽ 10.15 ന് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള,മെമ്പര്മാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട,കൃഷി Read More…

Erattupetta News Uncategorized

ആര്യാടന്‍ മുഹമ്മദ് ജ്യേഷ്ഠ സഹോദരന്‍, പൂഞ്ഞാറിനോട് പ്രത്യേക താല്‍പര്യം കാണിച്ചിരുന്നുവെന്ന് പിസി ജോര്‍ജ്

ഇന്നു പുലര്‍ച്ചെ അന്തരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് ആദരാഞ്ജലിയര്‍പ്പിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. താന്‍ എന്നും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു ആര്യാടന്‍ മുഹമ്മദെന്നും താനും വലിയ പുകവലിക്കാരായിരുന്നുവെന്നും തന്നെ പുകവലി നിര്‍ത്താന്‍ ഉപദേശിക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുതിര്‍ന്ന നേതാവിന് പിസി ജോര്‍ജ് ആദരാഞ്ജലിയര്‍പ്പിച്ചത്. കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് നമ്മെ Read More…

Uncategorized

പ്രളയ പുനരുധിവാസം: പോപുലർ ഫ്രണ്ട് താക്കോൽ ദാനം നടത്തി

മുണ്ടക്കയം : കഴിഞ്ഞവർഷം മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ ഭവന നഷ്ടം സംഭവിച്ചവർക്ക് പോപുലർ ഫ്രണ്ട് പ്രളയ പുനരുധിവാസ പദ്ധതിയിൽ പെടുത്തി നിർമിച്ചു നൽകിയ ആദ്യ വീടിന്റെ താക്കോൽ ദാനം പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നിർവ്വഹിച്ചു. കൂട്ടിക്കലും സമീപ പ്രദേശത്തുമുണ്ടായ പ്രളയം മുന്നൂറിലധികം കുടുംബങ്ങളെ ബാധിച്ചിരുന്നു. പൂർണ്ണമായ ഭവന നാശം സംഭവിച്ചവർക്ക് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി നേതൃതത്തിൽ നിർമ്മിക്കുന്നഎട്ടു വീടുകളാണ് നിർമ്മാണം പൂർത്തിയായി വരുന്നത്. കൂടാതെ Read More…

Uncategorized

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമപുരം: രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 AM മുതൽ 5.30 PM വരെ ഏഴാച്ചേരി സ്കൂൾ, ഗാന്ധിപുരം ഏഴാച്ചേരി ടവർ, വെള്ളിലാപ്പിള്ളി കോളനി, അമനകര ടൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

Uncategorized

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച രാവിലെ 8.30 AM മുതൽ 5.30 PM വരെയും, കൂടപ്പുലം ഷാപ്പ്, ഏഴാച്ചേരി ടവർ, ഏഴാച്ചേരി സ്കൂൾ, ഗാന്ധിപുരം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കൂടാതെ വെള്ളിലാപ്പിള്ളി പാലം ട്രാൻസ്ഫോമറും ഓഫാക്കും.

Uncategorized

അപകടം വിട്ടൊഴിയാതെ പാലാ – പൊൻകുന്നം റോഡ് : അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

പൈക : അപകടം വിട്ടൊഴിയാതെ പാലാ – പൊൻകുന്നം റോഡ്. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയുടെ ഭാഗമായ 21.49 കിലോമീറ്റർ റോഡിലാണ് അപകടങ്ങൾ തുടർക്കഥ ആകുന്നത്. പാലായ്ക്കും പൈകയ്ക്കുമിടയിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പത്തോളം അപകടങ്ങളാണ് ഉണ്ടായത്. ചരളയിൽ റോഡ് മുറിച്ചു കടന്നയാൾക്കുൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, കഴിഞ്ഞ ദിവസം വിളക്കുംമരുത് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. 2015 ൽ നവീകരണം പൂർത്തിയായതോടെയാണ് പാലാ – പൊൻകുന്നം റോഡിൽ അപകടങ്ങൾ പൊടുന്നനെ ഉയർന്നത്. നിർമ്മാണ കാലഘട്ടത്തിൽ തന്നെ റോഡ് Read More…