വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടന്‍, ഫിലിം വെച്ചു മറക്കുന്നതിനെതിരെ ഇന്നു മുതല്‍ കര്‍ശന നടപടി; ആവര്‍ത്തിച്ചു ലംഘിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും

വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സുകളും കര്‍ട്ടന്‍, ഫിലിം , മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍. മോട്ടോര്‍ വാഹന നിയമങ്ങളുടെയും, ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയും, ഹൈക്കോടതിയും കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ആയതിനാല്‍ ഇത്തരം നിയമലംഘനങ്ങളില്‍ പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ ഇന്നു മുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ (Echallan) സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങള്‍ക്ക് കേസെടുക്കാന്‍ കഴിയും. മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ Echallan സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ഗ്ലാസില്‍ നിന്നും ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള…

Read More

കോട്ടയത്ത് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത് 610 പേര്‍

കോട്ടയം: ആദ്യദിനത്തില്‍ ജില്ലയില്‍ 610 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാര്‍ ആണ് ആദ്യ ഡോസ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. വാക്‌സിന്‍ വിതരണ നടപടികള്‍ ഏകോപനച്ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ എം.ടി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ്. വിവിധ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് എടുത്തവരുടെ…

Read More

റബർ വില സ്ഥിരത ഫണ്ട് പ്രഖ്യപനം ഇലക്ഷൻ സ്റ്റണ്ട് : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മുൻ UDF സർക്കാർ തുടക്കം കുറിച്ച 150 രൂപാ റബർ വില സ്ഥിരതാ ഫണ്ട് വിതരണം 2020 ജൂൺ മുതൽ വിതരണം ചെയ്യാത്തവർ ഇനി 2021 ഏപ്രിൽ മുതൽ റബർ വില സ്ഥിരത ഫണ്ട് 170 ആക്കും എന്നത് വെറും ഇലക്ഷൻ സ്റ്റണ്ടണ് എന്നത് കേരളത്തിലെ കർഷകർ തിരിച്ചറിയണം എന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. LDF സർക്കാരികന്റെ കഴിഞ്ഞ 4 വർഷത്തെ ബഡ്ജറ്റ് കളിൽ സിംഹഭാഗവും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ സാഹചര്യത്തിൽ ഈ ബഡ്ജറ്റ് വെറും ഇലക്ഷൻ പ്രഹസനം മാത്രമാണെന്നും സജി പറഞ്ഞു.

Read More

കോട്ടയം ജില്ലയില്‍ 552 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 532 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 4310 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 231 സ്തീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 586 പേര്‍ രോഗമുക്തരായി. 5328 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59270 പേര്‍ കോവിഡ് ബാധിതരായി. 53800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14161 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 56വാകത്താനം- 28ചങ്ങനാശേരി-23കാണക്കാരി-20 പാറത്തോട്, രാമപുരം, കാഞ്ഞിരപ്പള്ളി-18ചിറക്കടവ്-17വാഴപ്പള്ളി-16വൈക്കം, അയര്‍ക്കുന്നം-15 കറുകച്ചാല്‍-14കടനാട്, മണര്‍കാട്-13ഞീഴൂര്‍, പനച്ചിക്കാട്-12അതിരമ്പുഴ-11 ഏറ്റുമാനൂര്‍, മേലുകാവ്-10പാലാ,തൃക്കൊടിത്താനം, ആര്‍പ്പൂക്കര,മറവന്തുരുത്ത്-9മുണ്ടക്കയം, വിജയപുരം-8 തീക്കോയി, എരുമേലി, കുറിച്ചി, പുതുപ്പള്ളി-7തിടനാട്, തലയാഴം,എലിക്കുളം,മാടപ്പള്ളി-6നെടുംകുന്നം, കരൂര്‍, മുത്തോലി, വെച്ചൂര്‍,…

Read More

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…

Read More

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് കോട്ടയം ഒരുങ്ങി; ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 23,839 ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് നാളെ(ജനുവരി 16) തുടക്കം കുറിക്കുയാണ്. ജനുവരി എട്ടിന് നടത്തിയ ഡ്രൈ റണ്ണിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെന്നു കണ്ട അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് കോട്ടയം ജില്ലയിലെ ഒന്‍പതു വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ ദിവസവും വാക്‌സിന്‍ നല്‍കുക. എല്ലാ കേന്ദ്രങ്ങളിലെയും ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23,839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.…

Read More

ജില്ലയില്‍ 567 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 561 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 287 പുരുഷന്‍മാരും 232 സ്തീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 574 പേര്‍ രോഗമുക്തരായി. 5363 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58718 പേര്‍ കോവിഡ് ബാധിതരായി. 53400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13509 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-71ഏറ്റുമാനൂര്‍-25ചങ്ങനാശേരി-24മുണ്ടക്കയം-23പായിപ്പാട്-22 തൃക്കൊടിത്താനം-21മാടപ്പള്ളി-20അതിരമ്പുഴ, വൈക്കം-17പാമ്പാടി, കുറിച്ചി-14പള്ളിക്കത്തോട്-13 വെള്ളാവൂര്‍-12കിടങ്ങൂര്‍, കുമരകം-11പുതുപ്പള്ളി-10എരുമേലി, കല്ലറ, വെള്ളൂര്‍-9ആര്‍പ്പൂക്കര, വെച്ചൂര്‍, അയ്മനം, മീനടം-8കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, കാണക്കാരി, വാഴൂര്‍, മുളക്കുളം-7 കടുത്തുരുത്തി, രാമപുരം, കടപ്ലാമറ്റം, പാലാ, എലിക്കുളം-6ഭരണങ്ങാനം, ചിറക്കടവ്, വാകത്താനം,…

Read More

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19

എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി.,…

Read More

ദുരന്ത കാലത്ത് മോദിസര്‍ക്കാര്‍ പകല്‍ കൊള്ള നടത്തുന്നു : സാജന്‍ തൊടുക.

കോട്ടയം: കോവിഡിന്റെ ദുരിതത്തിനിടയിലും പെട്രോളിയം ഉത്പന്നങ്ങളുടെ വില അടിക്കിടെ വര്‍ധിപ്പിക്കുന്നത് ദുരിത കാലത്തെ മോദിസര്‍ക്കാരിന്റെ പകല്‍ കൊള്ളായാണെന്ന്കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക പറഞ്ഞു. കോവിഡ് കാലത്ത് ദുരിതജീവിതം നയിക്കുന്ന ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഈ ഇന്ധനവില വര്‍ദ്ധന. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴും രാജ്യത്ത് ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ക്രൂഡോയിലില്‍ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് നികുതി കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ നിലപാട് അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഈ തീരുമാനം മനുഷ്യത്വരഹിതമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മോദിസര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുകയാന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Read More