Thidanad News

റബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ്

തിടനാട്: റബര്‍ കര്‍ഷകന്‍ ഉന്ന് അനുഭവിക്കുന്ന ദുരിതം അകറ്റുവാന്‍ റബ്ബര്‍ കര്‍ഷക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. റബ്ബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധി മൂലം നിത്യജീവിതം പോലും ദുരിതത്തിലാണ്. ഒരു കിലോ റബറിന് 250 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റബ്ബര്‍ വിലയിടിവിനെതിരെ യു.ഡി.എഫ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊണ്ടൂര്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. യോഗത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായില്‍ അദ്ധ്യക്ഷത Read More…

Thidanad News

ആം ആദ്മി പാർട്ടി വിലവർധനവിനെതിരെ പ്രധിഷേധം നടത്തി

തിടനാട്: നിത്യോപയോഗസാധനങ്ങളുടെ അമിത വിലവർധനവിനെതിരെ ആം ആദ്മി പാർട്ടി ജില്ലാതലത്തിൽ നടത്തുന്ന സമര പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ പ്രതിക്ഷേധ വാഹന പ്രചരണ ജാഥ കാളകെട്ടിയിൽ പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ ജെസ്സി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്ത് പഞ്ചായത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം തിടനാട് എത്തിച്ചേർന്നു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭാരവാഹികളായ സോജൻ ആലക്കാപ്പള്ളി ,റ്റോമിച്ചൻ തകടിയേൽ,ജോണി തോമസ് തകടിയേൽ റോബിൻ ഈറ്റത്തോട്ട്്‌,ബിജു മുകളേൽ സിബി പേരേക്കാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം Read More…

Thidanad News

തിടനാട് ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 75ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിടനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഫ്രണ്ട്‌സ് ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖത്തിൽ 75ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ്‌ പ്രസിഡന്റ് ജോബിൻ മാത്യു. വൈസ് പ്രസിഡന്റ് അനീഷ്‌ റ്റി എസ്, സെക്രട്ടറി രാഹുൽ കെ എസ്. ട്രഷറർ സുനിൽ കുമാർ കെ ജി. മാറ്റ് മെമ്പർ പങ്കെടുത്തു.

Thidanad News

കനത്ത മഴ; അമ്പാറനിരപ്പേല്‍ വീട് ഇടിഞ്ഞുതാണു

തിടനാട്: തിടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് അമ്പാറനിരപരപ്പേല്‍ ബാലകൃഷ്ണന്‍ വട്ടത്താനത്തിന്റെ വീട് ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ വെള്ളം കയറി വീട് മുങ്ങി നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിലെ ആളുകള്‍ അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളില്‍ തുറന്നിട്ടുള്ള ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു. ഇതു മൂലം ആളപായം ഒഴിവായി.

Thidanad News

തിടനാട് പഞ്ചായത്ത് കൃഷിഭവൻ വഴി ഈ വർഷം ഡിപ്പാർട്ട്മെൻറ് സ്കീമിൽപ്പെടുത്തി ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

തിടനാട്: പഞ്ചായത്ത് കൃഷിഭവൻ വഴി ഈ വർഷം ഡിപ്പാർട്ട്മെൻറ് സ്കീമിൽപ്പെടുത്തി ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. വാഴകൃഷി, പച്ചക്കറി, കപ്പ എന്നീ വിളകൾക്കും, തെങ്ങിൻ തൈ, ഒരു വർഷം പ്രായമായ ജാതി തൈകൾക്കും ആനുകൂല്യം ലഭിക്കും. വേണ്ടവർ എത്രയും പെട്ടെന്ന് കൃഷിഭവനിൽ അപേക്ഷ നൽകണം.അതുപോലെ പുല്ലുവെട്ടി യന്ത്രം വേണ്ടവർ അതിനു പേര് നൽകണം.

Thidanad News

വർണ്ണ കൂട് ക്ലബ്ബ് രൂപീകരിച്ചു

തിടനാട് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡ് കൊണ്ടൂർ 63-ആം നമ്പർ അംഗൻവാടിയിൽ വച്ച് 10 മുതൽ 18 വരെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തി വർണ്ണ കൂട് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വിജി ജോർജ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ് അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഓമനാ രമേശ് സ്വാഗതം പറഞ്ഞു തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ജനമൈത്രി cro ബിനോയ് കുട്ടികൾക്ക് ബോധവൽക്കരണക്ലാസ് നടത്തി. കുട്ടികളിലുള്ള മൊബൈൽ ഫോണിൻറെ ദുരുപയോഗവും അതുപോലെ Read More…

Thidanad News

തിടനാട് പോസ്റ്റോഫിസും ,തിടനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ജൂൺ 11 -ആം തീയതി ആധാർ മേളയും, ഇശ്രാം കാർഡ് രജിട്രേഷൻ ക്യാമ്പും നടത്തുന്നു

തിടനാട് പോസ്റ്റോഫീസിൽ ജില്ലാ തപാൽ വകുപ്പിൻ്റെ നേതൃത്വത്തിൽ പുതിയ ആധാർ കാർഡ് എടുക്കുന്നതിനും,ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും ഇശ്രാം കാർഡ് രജിസ്ട്രേഷനുമായി തിടനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജൂൺ 11 (ശനി) രാവിലെ 10 മുതൽ 5 വരെ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പോസ്റ്റോഫീസിലെ വിവിധ സേവനങ്ങളെക്കുറിച്ചും, സമ്പാദ്യ പദ്ധതി യേക്കുറിച്ചും അറിയാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ആധാർ എടുക്കുവാൻ ആവശ്യമായ രേഖകൾ: പാസ്സ്പോർട്ട് പാൻ കാർഡ് വോട്ടർ ഐഡി ജനന സർട്ടിഫിക്കറ്റ് ഇ ശ്രാം കാർഡ് രജിഷ്ട്രേഷൻ ആവശ്യമായ രേഖകൾ: Read More…

Thidanad News

തിടനാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

തിടനാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ. പരിസ്ഥിതി ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ജോഷി ജോർജ് ഉൽഘാടനം നടത്തി. വാർഡ് ആശ പ്രവർത്തകരായ ബിന്ദു ശശി, ദീപ സിബി, ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പാക്കയം, അതിന്റ ഭാരവാഹികൾ ജോബിൻ മാത്യു, അനീഷ്‌ റ്റി എസ്രാ, ഹുൽ കെ എസ്, സുനിൽ കുമാർ കെ ജി, ഷാജി കെ എൽ, ഷാജി കെ എം.,അമൽ മാത്യു, ബൈജു കെ എം, കുടുംബശ്രീ പ്രവർത്തകർ, തൊഴിൽഉറപ്പ് തൊഴിലാളികൾ എന്നിവർ Read More…

Thidanad News

തിടനാട് G V H S S സ്കൂളിൽ പ്രവേശനോത്സവം അഡ്വ ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു

തിടനാട് G V H S S സ്കൂളിൽ P T A യുടെയും ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംമ്പർ ശ്രീ ജോസഫ് ജോർജ് വെളുക്കുന്നേൽ, പഞ്ചായത്ത്‌ മെംബർ ശ്രീമതി സന്ധ്യ ശിവകുമാർ, തിടനാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ശ്രീ V T തോമസ് വടകര, വൈസ് പ്രസിഡന്റ്‌ ശ്രീ ജോമി പഴേട്ട്, മുൻ പ്രസിഡന്റ്‌ ശ്രീ ടോമി ഈറ്റത്തോട്ട് Read More…