Thalanadu News

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

തലനാട്: തലനാട് ഗ്രാമപഞ്ചായത്തും അരുവിത്തുറ ലയൺസ് ക്ലബും ചേർന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. 2023 സെപ്തംബർ 12 ചൊവ്വാഴ്ച രാവിലെ പത്തു മണിയ്ക്ക് തലനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ശുഭേഷ് സുധാകരൻ യോഗം ഉദ്ഘാടനം ചെയ്തു.. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് Read More…

Thalanadu News

വെള്ളാനി – അട്ടിക്കളം റോഡ് നിർമ്മാണം പൂർത്തിയായി

തലനാട് : തലനാട് പഞ്ചായത്തിലെ വെള്ളാനിയെയും – അടിക്കളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ടാറിഗ് പൂർത്തിയായി. ജോസ് കെ മാണി എം പി മുൻ കൈ എടുത്ത് കേന്ദ്ര പദ്ധതിയായ പി.എം ജി. എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 5.24കോടി രൂപാ മുടക്കിലാണ് 5.5 കിലോമീറ്റർ ദൂരത്തിലുള്ള ഈ റോഡ് പൂർത്തികരിച്ചിരിക്കുന്നത്. തലനാട് പഞ്ചായത്തിലെ ഒരു വാർഡായ അട്ടിക്കളത്ത് എത്തണമെങ്കിൽ തിക്കോയി പഞ്ചായത്തിലൂടെ കയറി 10 കിലോമിറ്ററിൽ അധികം സഞ്ചരിക്കണമായിരുന്നു .പുതിയ റോഡ് വന്നതോടെ 5.5 കിലോമിറ്റർ Read More…

Thalanadu News

ഗ്രാമങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം: മാണി സി കാപ്പൻ

തലനാട്: തീക്കോയി – തലനാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. 6.90 കോടി രൂപ മുടക്കി 5 കിലോമീറ്റർ ദൂരമാണ് അന്താരാഷ്ട്രാനിലവാരത്തിൽ ബി എം ബി സി ചെയ്തു നവീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എൽ എ പറഞ്ഞു. പാലായിലെ ഗ്രാമങ്ങളുടെ പുരോഗതി മുഖ്യ ലക്ഷ്യമാണ്. Read More…

Thalanadu News

തലനാട് ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ക്യാമ്പ്

തലനാട് ഗ്രാമപഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷം വിവിധ വാർഡുകളിലെ കെട്ടിട നികുതി പിരിവു ക്യാമ്പ് നടത്തുന്നു. പിഴപലിശ ഒഴിവാക്കിയിട്ടുള്ളതാണെന്നും നികുതി ദായകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തലനാടു ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ക്യാമ്പ് വിവരങ്ങൾ: വാർഡ് അഞ്ച്, ഏഴ്: ഫെബ്രുവരി 19: രാവിലെ ഒമ്പതു മുതൽ 12 വരെ: അടുക്കം സെന്റ് സേവ്യേഴ്‌സ് പള്ളി ഹാൾ. വാർഡ് രണ്ട്, മൂന്ന്, 11 : ഫെബ്രുവരി 17, ഉച്ചക്ക് 12 മുതൽ രണ്ടുവരെ തലനാട് മുസ്ലിം പള്ളി.വാർഡ് Read More…

Thalanadu News

തീക്കോയി – തലനാട് – മൂന്നിലവ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു

തലനാട്: തീക്കോയി – തലനാട് – മൂന്നിലവ് റോഡിൻ്റെ തലനാട് വടക്കുംഭാഗം വരെയുള്ള റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിക്കുന്നതിൻ്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. 6.90 കോടി രൂപ മുടക്കിയാണ് നവീകരണം നടത്തുന്നത്. നവീകരണം പൂർത്തീയാകുന്നതോടെ ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇതോടെ തലനാട് നിവാസികളുടെ വരുമാന സ്രോതസ് വർദ്ധിക്കുമെന്നും എം എൽ എ പറഞ്ഞു. Read More…

Thalanadu News

തീക്കോയി-തലനാട് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്! നിർമ്മാണോൽഘാടനം 31 ന്

തലനാട്: അന്താരാഷ്ട്രാനിലവാരത്തിലേയ്ക്ക് ഉയർത്തുന്ന തീക്കോയി – തലനാട് റോഡിൻ്റെ നിർമ്മാണോൽഘാടനം 31 ന് രാവിലെ എട്ടിന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. 6 കോടി 90 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരപ്രവർത്തനങ്ങൾ നടത്തുന്നത്. ചടങ്ങിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് സോളി ഷാജി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി എന്നിവർ പ്രസംഗിക്കും.

Thalanadu News

തലനാട്, കാളക്കൂട്, ചോനമല, ഇല്ലിക്കൽ കല്ല് റോഡിൽ ഇന്നുമുതൽ ഒരാഴ്ചത്തേയ്ക്ക് വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു

തലനാട്: തലനാട്, കാളക്കൂട്, ചോനമല, ഇല്ലിക്കൽ കല്ല് റോഡിൽ പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

Thalanadu News

പേര്യമലയിൽ അപകടാവസ്ഥയിലുള്ള മുഴുവൻ കല്ലുകൾ ഉടൻ നീക്കം ചെയ്യണം: മാണി സി കാപ്പൻ

തലനാട്: തലനാട് പഞ്ചായത്തിലെ ആറാം വാർഡ് പേര്യമലയിലെ പുരയിടങ്ങളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മുഴുവൻ കല്ലുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തു ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് മാണി സി കാപ്പൻ എം എൽ എ സർക്കാരിനോടാവശ്യപ്പെട്ടു. ഇവിടെ കൂറ്റൻ കല്ല് താഴേയ്ക്കു ഉരുണ്ട് വ്യാപക കൃഷിനാശം സംഭവിച്ച പ്രദേശം സന്ദർശിച്ച ശേഷമാണ് എം എൽ എ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ മേഖലയിലെ ആളുകൾ ദുരിതത്തിലും ഭീതിയിലുമാണ്. കൂറ്റൻ കല്ല് ദിശമാറി പോയതുകൊണ്ടാണ് ദുരന്തം ഒഴിവായതെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഞാറുകുളം Read More…

Thalanadu News

തലനാട് പഞ്ചായത്തിലെ പേര്യമലയിൽ കൂറ്റൻ കല്ല് റബർ തോട്ടത്തിലേക്ക് ഉരുണ്ട് വ്യാപക കൃഷിനാശം

തലനാട്: തലനാട് പഞ്ചായത്തിലെ പേര്യമലയിൽ ഇന്നലത്തെ മഴയ്‌ക്കുശേഷം കൂറ്റൻ കല്ല് താഴേക്ക് ഉരുണ്ടു. കല്ലുരുണ്ട് പോയ വഴിയിലെ റബർ മരങ്ങൾ മുഴുവൻ നശിച്ചു. ഈ സ്ഥലത്ത് ആൾ താമസം ഇല്ലാരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Thalanadu News

ഇലവീഴാ പൂഞ്ചിറയും , ഇല്ലിക്കൽകല്ലും , മാർമല അരുവിയും ഉൾപ്പെടുത്തി ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കും :ജോസ് കെ മാണി എം പി

തലനാട് : കോട്ടയും ജില്ലയിലെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവിഴാ പൂഞ്ചിറയും , ഇല്ലിക്കൽ കല്ലും , മാർമല അരുവിയുo ബന്ധിപ്പിച്ച് ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് കെ മാണി എം പി യും തോമസ് ചാഴികാടൻ എം.പിയും പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലേയ്ക്കും എത്തിച്ചേരുന്നതിനായുള്ള റോഡുകൾ പൂർത്തിയായി കഴിഞ്ഞു. ഈ പ്രദേശങ്ങളിൽ ടൂറിസ്റ്റ്കൾക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങൾ കൂടി വികസിപ്പിക്കുമെന്ന് അവർ അറിയിച്ചു.വ്യൂ പോയിൻ്റുകൾ, വിശ്രമ സ്ഥലങ്ങൾ, ശുചി മുറികൾ, സ്നാക്ക് Read More…