തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി അവലോകനം, 2024-25 വാർഷിക പദ്ധതി ആസൂത്രണം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജൽജീവൻ മിഷൻ പദ്ധതി എന്നീ വിഷയങ്ങൾ അജണ്ടയായിട്ടുള്ള ഗ്രാമസഭയോഗങ്ങൾ ഡിസംബർ 3 മുതൽ 13 വരെ വാർഡുകളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
Teekoy News
തീക്കോയി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാംഘട്ടം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും, ഖര-ദ്രവ-മാലിന്യ സംസ്കരണ രീതികൾ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനും ജനങ്ങളുടെ മനോഭാവവും ശീലങ്ങളും മാറ്റിയെടുക്കുന്നതിനും ഹരിതസഭ കൊണ്ട് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യമുക്ത നവ കേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിനും ഹരിത സഭയിലൂടെ സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ മാലിന്യമുക്തം Read More…
തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത്
തീക്കോയി : നവ കേരളീയം കുടിശിക നിവാരണം 2023 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വായ്പാഅദാലത്ത് സംഘടിപ്പിക്കുന്നു. 2023 നവംബർ 13, 14, 23 തീയതികളിലാണ് വായ്പാ അദാലത്തുകൾ. കുടിശിക വായ്പകൾ വമ്പിച്ച പലിശ ഇളവുകളോടെ അടച്ചുതീർക്കുന്നതിന് അദാലത്തിൽ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസുമായോ ബ്രാഞ്ചുകളുമായോ ബന്ധപ്പെടാവുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ്T D ജോർജ് തയ്യിൽ അറിയിച്ചു.
ജലജീവൻ മിഷൻ പദ്ധതി പൈപ്പ്‌ലൈൻ നിർമ്മാണം ആരംഭിച്ചു
തീക്കോയി : ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയളപ്പിൽ ആരംഭിച്ചു. മലങ്കര പദ്ധതിയുടെ നീലൂരിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ നിന്നും ഇടമറുക് – കളത്തൂകടവ് – ഞണ്ടുകല്ല് – പഞ്ചായത്ത് ജംഗ്ഷൻ – ആനിയിളപ്പ് വഴിയാണ് വെട്ടിപ്പറമ്പിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ കുടിവെള്ളം എത്തുന്നത്. ഈ ലൈനിന്റെ ആനിയിളപ്പ് – വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. വെട്ടിപ്പറമ്പിൽ 6 ഗ്രാമപഞ്ചായത്തുകൾക്കായി 25 Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ തീക്കോയി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
തീക്കോയി : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ തീക്കോയി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 95 പോയിന്റുകൾ നേടി തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാംസ്ഥാനവും 81 പോയിന്റുകൾ നേടി തിടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ ന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയിൽ നിന്നും തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ഓവറോൾ ട്രോഫി പ്രസിഡണ്ട് കെ സി ജെയിംസ്, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, മെമ്പർമാരായ സിബി രഘുനാഥൻ Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് എഴുത്തഞ്ച് പേരുടെ രക്തദാനം
വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എഴുപത്തഞ്ച് (75) പേരുടെ രക്തദാനം . കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഹൈസ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടക്കുന്നത്. സ്കൂളിലെ ഗൈഡിംഗ്, ജൂണിയർ റെഡ്ക്രോസ് സംഘടനകളുടെ നേതൃത്വത്തിൽ എസ് എം വൈ എം തീക്കോയി മേഖലയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ മൈക്കിൾ വടക്കേക്കരയുടെ അദ്ധ്യക്ഷതയിൽ Read More…
സിവില്‍ സര്‍വീസ് മീറ്റ്: തീക്കോയി സ്വദേശി അഞ്ജുമോള്‍ ജോസഫിന് സ്വര്‍ണം
ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ വനിതകളുടെ 72 കിലോഗ്രാം ഗുസ്തിയില്‍ കോട്ടയം ആര്‍.ടി. ഓഫീസിലെ ക്ലാര്‍ക്ക് അഞ്ജുമോള്‍ ജോസഫിന് സ്വര്‍ണം. ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡല്‍ഹി താരത്തെ തോല്‍പ്പിച്ചാണ് അഞ്ജു കേരളത്തിന് വേണ്ടി ചരിത്രവിജയം കൊയ്തത്. തീക്കോയി കിളിരൂപറമ്പില്‍ ജോസഫിന്റെയും സിനി ജോസഫിന്റെയും മകളും മെലന്‍ വര്‍ഗീസിന്റെ ഭാര്യയുമാണ്.
തീക്കോയി ഗ്രാമ പഞ്ചായത്ത് പച്ചക്കറി തൈകൾ വിതരണം ചെയ്തു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണം നടന്നു. പാവൽ, പയർ ,കാബേജ്,കോളിഫ്ലവർ , വെണ്ട, പച്ചമുളക്, തക്കാളി , വഴുതന തുടങ്ങി എട്ട് ഇനത്തിലുള്ള 41600 തൈകളാണ് വിതരണം ചെയ്യുന്നത്. വിതരണോൽഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. കൃഷി ഓഫീസർ നീനു തോമസ് ,ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തീക്കോയി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് ഉൽഘാടനം ചെയ്തു
തീക്കോയി : തീക്കോയി ടൗണിൽ ആന്റോ ആന്റണി എം.പി.യുടെ പ്രദേശിക വികസനഫണ്ടിൽ നിന്നും 387327രൂപാ വിനയോഗിച്ചു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ആന്റോ ആന്റണി എം.പി. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ.സി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, മെംബർമാരായ സിറിൾ റോയി, ജയറാണി തോമസുകുട്ടി, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് എ.ജെ.ജോർജ് സെക്രട്ടറി സജി മാറാമറ്റം, ഹരിമണ്ണുമഠo, ഷേർജി തോമസ്, എം.എ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോൽസവം ആരംഭിച്ചു
തീക്കോയി: തീക്കോയി ഗ്രാമ പഞ്ചായത്തിൽ കേരളോൽസവം 2023 വിവിധ മൽസരങ്ങൾ ആരംഭിച്ചു. കായിക മത്സരങ്ങൾ തീക്കോയി പള്ളി, മംഗളഗിരി പള്ളി ഗ്രൗണ്ടുകളിലും കലാ മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലുമാണ് അരങ്ങേറുന്നത്. കേരളോൽസവത്തിന്റെ ഉൽഘാടനം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, മെംബർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, കവിത രാജു , പി.എസ്.രതീഷ്, ദീപാ സജി, നെജീമാ പരിക്കൊച്ചു സംഘാടകസമിതിയംഗം ജിമ്മി വെട്ടുക്കാട്ടിൽ Read More…