2023 എം ജി യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ 8 റാങ്കുകൾ കരസ്ഥമാക്കി. സാന്ദ്ര സണ്ണി എം.എ.എച്ച്. ആർ. എം. ഒന്നാം റാങ്ക്,മരിയ സിബി എം. എ. എച്ച്. ആർ. എം. നാലാം റാങ്ക്, ജോർജ് എം. എസ്. സി കംപ്യൂട്ടർ സയൻസ് നാലാം റാങ്ക് , ദേവീകൃഷ്ണ പി. എം. എ. എച്ച്. ആർ. എം. ഏഴാം റാങ്ക്, ജോസഫ് റോജി ജോസഫ് എം.എസ്.സി കംപ്യൂട്ടർ സയൻസ് ഏഴാം Read More…
Ramapuram News
ദീപാവലി ദിനത്തിൽ പ്രകാശം പകർന്ന് ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് രാമപുരം
രാമപുരം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നേത്ര ചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെ രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബ്, ലയൺസ് ഇൻറർനാഷണലിന്റെ സുപ്രധാന പ്രോജക്ടുകളിൽ ഒന്നായ സൗജന്യ മെഗാ നേത്ര ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും, സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. ചടങ്ങിൽ 400 ഓളം പേർ പങ്കെടുത്തു. ചടങ്ങിൽ മുഖ്യാതിഥിയായി രാമപുരം വികാരി റവ ഫാദർ ഡോക്ടർ ജോർജ് വർഗീസ് ഞാറക്കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. ലയൺ സിബി മാത്യു, Read More…
രാമപുരം മാർ ആഗസ്തീനോസ് കോളെജിൽ എയ്‌ഡ്‌സ് ബോധവൽക്കരണ പാവ നാടകം അവതരിപ്പിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ കോട്ടയം ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എയ്‌ഡ്‌സ് ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പാവ നാടകം അവതരിപ്പിച്ചു. കൃത്യസമയത്തെ രോഗനിര്ണയത്തിലൂടെയും ചിട്ടയായ പ്രതിരോധത്തിലൂടെയും എയ്‌ഡ്‌സ് എന്ന മഹാ വിപത്തിനെ അകറ്റി നിർത്തുവാൻ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ പാവ നാടകം വിജ്ഞാനത്തോടൊപ്പം കൗതുകവും ജനിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. രാമപുരം പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് റിൻസ് ഇസ്മായിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ റോബിൻ Read More…
കബഡിയിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ചാമ്പ്യൻഷിപ്പ്
രാമപുരം: രാമപുരം ഉപജില്ലാ കബഡി മത്സരത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടികൊണ്ടാണ് വാകക്കാട് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായത്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ ശ്രീനന്ദന ഇ .എസ്, വൃന്ദ സാബു, ദേവിക സജി, റിയമോൾ ജോയി, നേഹ പ്രസാദ്, അഭിനയ റ്റി രഞ്ചു, എയ്ഞ്ചൽ ഷിബു, സാനിയ തോമസ്, ആൻ മരിയ ജോ, അക്ഷയ ബിജു Read More…
ക്വിസ് മത്സരം നടത്തി
രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പതിനെട്ടാമത് കെ .സി . ഷൺമുഖൻ മെമ്മോറിയൽ ക്വിസ് ജൂണിയർ മത്സരത്തിൽ ആദിൽ സോണി, അഗസ്റ്റ്യൻ ബിജു (സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം) ഒന്നാം സമ്മാനമായ 3000 രൂപയും കെ സി എസ് എവർറോളിങ് ട്രോഫിയും, അലൻ ജോജോ, ഫ്രാൻസിസ് ജോസഫ് (സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം) , അഭിരാമി സന്തോഷ്, നിയ കാതറിൻ ജോബി (സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല) എന്നിവർ രണ്ടാം സമ്മാനമായ Read More…
സോപാനസംഗീതത്തിൽ ഏകദിന സെമിനാർ നാളെ
രാമപുരം: പത്മനാഭമാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ഒക്ടോബർ 29-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ “സോപാനസംഗീതം- ഒരു ശാസ്ത്രീയ വിശകലനം” എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടക്കുന്നു. രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂളിൽ വച്ചു നടക്കുന്ന സെമിനാർ പ്രശസ്ത നാദസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര വാദ്യകലാചാര്യൻ കുടമാളൂർ മുരളീധര മാരാർ മുഖ്യ പ്രഭാഷണം നടത്തും. സോപാനസംഗീത വിദഗ്ദരായ അമ്പലപ്പുഴ Read More…
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് മികവ്
രാമപുരം: ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്കൂളിലും ഗവൺമെൻ്റ് എൽ പി സ്കൂളിലുമായി നടന്ന രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന് മികവ്. പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളിലെ വിവിധ ഇനങ്ങളിൽ അൽഫോൻസാ ഹൈസ്കൂൾ വിജയം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം സയൻസ് മേളയിൽ ഓവറോളും യു പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയിൽ വാകക്കാട് ഹൈസ്കൂളിൽ നിന്നും പത്ത് ഇനങ്ങളും പ്രവർത്തി പരിചയമേളയിൽ അഞ്ചിനങ്ങളും ഐടി Read More…
പ്രവാസി പ്രശ്ന പരിഹാരത്തിന് കാര്യക്ഷമമായ ഇടപെടൽ അനിവാര്യം: മാണി സി കാപ്പൻ
രാമപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ ഓർമ്മ കേരള ചാപ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യായമായി കാലങ്ങളായി നടത്തി വരുന്ന വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് എന്ന പകൽകൊള്ള അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ചാപ്റ്റർ ചെയർമാൻ എം കെ കുര്യാക്കോസ് മാണി Read More…
മാർ ആഗസ്തീനോസ് കോളേജിൽ കോൺഫ്ളുവൻഷ്യമേറ്റസ് – മദേഴ്സ് മീറ്റ് നടത്തി
രാമപുരം : പുതു തലമുറയുടെ രൂപീകരണത്തിൽ കുടുംബത്തിനും വിശിഷ്യാ മാതാക്കൾക്കുമുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് മാർ ആഗസ്തിനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ മാതാക്കളുടെ സംഗമം നടത്തി. കോളേജ് മാനേജർ റവ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് , വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, കൗൺസിലർ മേരിക്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ഡോ. ആൻസി ജോസഫ് മാതാക്കൾക്കുള്ള ക്ലാസ്സിന് നേതൃത്വം നൽകി.
ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിക്കണം: മാണി സി കാപ്പൻ
ഇടനാട്: വിദ്യാർത്ഥികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിച്ചാൽ രാജ്യത്തിന് നേട്ടമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാമപുരം സബ്ജില്ല ശാസ്ത്രമേള ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്‌ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് സി പി ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. രാമപുരം എ ഇ ഒ മേരിക്കുട്ടി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ മഞ്ജു ബിജു, ഷൈനി സന്തോഷ്, സജേഷ് ശശി, Read More…