Poonjar News

കുന്നോന്നി ഈന്തം പള്ളി പാറകുളത്തിൽ വീണ ആളുടെ മൃതദേഹം പുറത്തെടുത്തു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ഈന്തം പള്ളിയിൽ പാറക്കുളത്തിൽ വീണ രഞ്ജിത്ത് രാമകൃഷ്ണന്റെ മൃതദേഹം പുറത്തെടുത്തു. ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ ഫയർ ആൻഡ് റസ്റ്റ് ഓഫീസർ സുനു മോഹൻ എന്നിവരാണ് കുളത്തിറങ്ങിയത്.

Poonjar News

ഫുട്ബോൾ ആവേശത്തിനൊപ്പം പൂഞ്ഞാർ എം എൽ എ

നാടെങ്ങും ഫുട്ബോൾ ആവേശം ഉയരുമ്പോൾ എം എൽ എ യോട് കളിക്കാൻ ഫുട്ബോൾ വാങ്ങി തരുമോന്നു ചോദിച്ച ഈരാറ്റുപേട്ട തേവരുപാറയിൽ ഉള്ള കൊച്ചു മിടുക്കൻ മുഹമ്മദ് ഫാസിലിന് പൂഞ്ഞാർ എം എൽ എ ഫുട്ബോൾ സമ്മാനിച്ചു. ഫാസിലിന്റെയും കൂട്ടുകാരുടെയും ആവേശത്തോട് ഒപ്പം കൂടി അവരുടെ കൂടെ സമയം ചിലവഴിച്ച്, എല്ലാവർക്കും മിഠായിയും വിതരണം ചെയ്തിട്ടാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മടങ്ങിയത്.

Poonjar News

കരളിന് ഗുരുതര രോഗം ബാധിച്ച പൂഞ്ഞാർ സ്വദേശി ശ്യാം ശശിക്കായി ഒരു നാട് കൈകോർക്കുന്നു

പൂഞ്ഞാർ: കരളിന് ഗുരുതര രോഗം ബാധിച്ച ശ്യാം ശശി (37)ക്കായി ഒരു നാട് കൈകോർക്കുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കടലാടിമറ്റം എഴുമേൽ ശ്യാം ശശിയാണ് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്യാം. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്യാം. എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരുകയായിരുന്നു ശ്യാം. വിട്ടുമാറാതെയുള്ള പനിയുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശ്യാമിന്റെ കരൾ രോഗം Read More…

Poonjar News

പൂഞ്ഞാർ കൈപ്പള്ളി എന്തയാർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ശയനപ്രദീഷണം നടത്തി

പൂഞ്ഞാർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇളംകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയനപ്രദീഷണം നടത്തി. പൂഞ്ഞാർ കൈപ്പള്ളി എന്തയാർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് സമരപരിപാടി സംഘടിപ്പിച്ചത്. ജിജോ കരയ്ക്കാട്ട് ഉൽഘാടനം ചെയ്തു. അബ്ദു ആലസം പാട്ടിൽ, ജിജോ കരയ്ക്കാട്ട്, രവീന്ദ്രൻ നായർ കോളശേരിൽ, ശിവദാസൻ പി ജി, സിയാദ് കൂട്ടിക്കൽ, ജോസ് ഇരുമ്പൂഴിയിൽ എന്നിവർ ശയനപ്രദഷിനത്തിൽ പങ്കാളികളായി. ആയിഷ ഉസ്മാൻ, ആൻസി ആഗസ്റ്റിൻ, നിയാസ് പാറയിൽ, പുരയിടം ശാന്തഭായ്, ജയകുമാർ, റെജി വാര്യമറ്റം, എൽ ശശിധരൻ, ഇമ്മനുവൽ Read More…

Poonjar News

സിപി ഐ എം പൂഞ്ഞാർ പഞ്ചായത്ത് അംഗത്തെ കോൺഗ്രസ്‌ ജാതിപേര് വിളിച്ച്‌ അവഹേളിച്ചെന്നും, ആക്രമിച്ചെന്നും പരാതി

പൂഞ്ഞാർ : സിപിഐഎം പഞ്ചായത്ത് അംഗത്തെ കോൺഗ്രസ്‌ ആക്രമിക്കുകയും, ജാതിപേര് വിളിച്ച്‌ അവഹേളിച്ചെന്നും പരാതി. തടയാൻ ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്ക്. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ എം ആർ രഞ്ജിത്തിനെയാണ് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചത്. ജീ. വി രാജ സ്റ്റേഡിയത്തിൽ നടന്ന പഞ്ചായത്ത്‌ കായിക മേളയ്ക്ക് ഇടയിൽ വടംവലി മത്സരത്തിനിടെ വാക്ക് തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിച്ചതിന് ശേഷം തിരികെ വന്ന പൂഞ്ഞാർ സ്വദേശികളായ ആലക്കപ്പാറമ്പിൽ ജോയൽ,ജോമോൻ എന്നിവർ ജാതി പേര് വിളിച്ച് അവഹേളിച്ചതിന് Read More…

Poonjar News

ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും മനുഷ്യച്ചങ്ങലയും തീർത്തു

പൂഞ്ഞാർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും മനുഷ്യച്ചങ്ങലയും തീർത്തു. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എ ടിഎം ലൈബ്രറി ട്രസ്റ്റ് മെമ്പറുമായ രമേഷ് ബി വെട്ടിമറ്റം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലൈബ്രറി സെക്രട്ടറി വികെ ഗംഗാധരൻ സ്വാഗതവും പ്രസിഡൻറ് ബി ശശികുമാർ അധ്യക്ഷത വഹിച്ചു. എടിഎം ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ AN ഹരിഹര അയ്യർ, എം കെ വിശ്വനാഥൻ, Read More…

Poonjar News

ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്റ്റേഷൻ മേള

പൂഞ്ഞാർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ വ്യാപാരികൾക്കുള്ള രെജിസ്ട്രേഷൻ മേള നാളെ രാവിലെ 11 മുതൽ 3 വരെ ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ നടക്കും. ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം, വിതരണം, മൊത്ത വ്യാപാരം, ചില്ലറ വിൽപ്പന, വാഹനങ്ങളിൽ ഉള്ള വിൽപ്പന തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമായും എടുത്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ 7593873319.

Poonjar News

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും, എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും സെമിനാറും

പൂഞ്ഞാർ: കേരള ഗവൺമെൻറ് പ്രഖ്യാപിച്ച നോട്ട് ടു ഡ്രഗ്സിന്റെ ഭാഗമായി പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല യുടെയും എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ സംയുക്തമായി ലഹരി വിരുദ്ധ റാലി ദ്രോണാചാര്യ കെ പി തോമസ് മാഷ് ഫ്ലാഗ് ഓഫ് ചെയ്തു. സെമിനാറിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിർമ്മലാ ജിമ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ M N Read More…

Poonjar News

എ റ്റി എം ലൈബ്രറി, പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ്, ലൈബ്രറി അക്ഷര സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാറും, റാലിയും : ഒക്ടോബർ 12 ന്

എ റ്റി എം ലൈബ്രറി, പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ്, ലൈബ്രറി അക്ഷര സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാറും റാലിയും സംഘടിപ്പിക്കുന്നു. ഒക്ടോബർ 12 ന് ഉച്ചക്കഴിഞ്ഞു 3 മണിക്ക് സെമിനാർ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിക്കും. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ മോഹൻ, അജിത് കുമാർ, ബി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ M N ശിവപ്രസാദ്, ഈരാറ്റുപേട്ട Read More…

Poonjar News

പൂഞ്ഞാർ പഞ്ചായത്തിലെ നെല്ലിക്കച്ചാലിലെ അനധികൃത പാറ ഖനനം: റവന്യൂ വകുപ്പ് തടഞ്ഞു; വാഹനം പിടിച്ചെടുത്തു

ഈരാറ്റുപേട്ട: മലയിടിച്ച് നിരത്തി മാസങ്ങളോളമായി പാറ ഖനനം മീനച്ചിൽ തഹസിൽദാർ തടഞ്ഞു.ഹിറ്റാച്ചി പിടിച്ചെടുത്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 3 ആം വാർഡിൽ നെല്ലിക്കച്ചാൽ പ്രദേശത്ത് വെള്ളാപ്പള്ളി നൗഫലിൻ്റെ പുരയിടത്തിൽ മാസങ്ങളോമായി അനധികൃതമായ പാറ ഖനനമാണ് നടന്നു വന്നിരുന്നത്. ജനവാസ കേന്ദ്രമായതിനാൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് പുഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസർ ഒന്നിലേറെ തവണ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നത് കാറ്റിൽ പറത്തിയാണ് ഖനനം നടന്നു വന്നിരുന്നത്. ഇന്ന് രാവിലെ സ്ഥലത്ത് എത്തിയ മീനച്ചിൽ തഹസിൽദാർ സുനിൽ കുമാർ, ഡപ്യൂട്ടി തഹസിൽ Read More…