Pala News

സിൽവർ ജൂബിലി സ്മാരക ഓഫീസ് ഉദഘാടനം ചെയ്തു

പാല: കേരള കോ ഓപ്പറേറ്റീവ സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ സിൽവർ ജൂബിലി സ്മാരക ഓഫീസിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. താലൂക്ക് പ്രസിഡന്റ് സി.വി ഡേവീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് മുൻ ഭാരവാഹികളെ ആദരിച്ചു. പെൻഷൻ ബോർഡ് മെമ്പർ ബേബി ഉഴുത്തുവാലിന് സ്വീകരണവും നൽകി. സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ മുൻ പ്രസിഡന്റ് ജി മോഹനൻ പിള്ള സംസ്ഥാന Read More…

Pala News

ചാവറ പബ്ളിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾ ഡിസംബർ 5 ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും

പാലാ: ചാവറ പബ്ളിക് സ്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 5 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ ജോസുകുട്ടി പിടഞ്ഞാറേപീടിക, സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽമാരായ ഫാ. Read More…

Pala News

പാലാ നഗരപ്രദേശത്ത് ജലവിതരണം സുഗമമാക്കുന്നതിന് 5.26കോടി അനുവദിച്ചു; ഉടൻ ടെൻഡർ ചെയ്യും; നടത്തിപ്പു ചുമതല വാട്ടർ അതോറിട്ടറിക്ക് . ആൻ്റോ പടിഞ്ഞാറേക്കര

പാലാ: നഗരപ്രദേശത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനായി “അ മൃത് – 2 സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5.26 കോടിയിൽപരം രൂപയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. അർബൻ വാട്ടർ സപ്ലൈ സ്കീമിൽ ഉൾപ്പെടുത്തി നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല വിപുലീകരിക്കുന്നതിനുo പുതിയ കണക്ഷനുകൾ നൽകുന്നതിനും തുക വിനിയോഗിക്കുവാനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.നഗരസഭയും കേന്ദ്ര സംസ്ഥാന സർക്കാരുകളും ചേർന്നുള്ള സംയുക്ത പദ്ധതിയാണിത്. ജോസ് കെ.മാണി എം.പി. വഴി Read More…

Pala News

കടപ്പാട്ടൂര്‍ ബൈപ്പാസിൽ വഴിവിളക്കുകൾ തെളിഞ്ഞു

പാലാ: കടപ്പാട്ടൂര്‍-പന്ത്രണ്ടാം മൈല്‍ ബൈപ്പാസിന് പ്രകാശമായി വഴി വിളക്കുകൾ തെളിഞ്ഞു. സ്ഥലവാസികളുടെയും യാത്രക്കാരുടെയും ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. വഴിവിളക്കുകളുടെ സ്വിച്ച് ഓൺ കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. മീനച്ചിൽ യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി.മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി.മീനാഭവന്‍, വാർഡ് മെമ്പര്‍ സിജുമോന്‍ സി.എസ്. എന്നിവര്‍ പ്രസംഗിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ, വാർഡ് മെമ്പർ സിജു സി.എസ്. എന്നിവരുടെ ആവശ്യപ്രകാരം ജില്ലാ Read More…

Pala News

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

പാലാ: പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ 28,29,30 (തിങ്കൾ, ചൊവ്വ, ബുധൻ ) തീയതികളിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പും, സംസാര വൈകല്യ നിർണ്ണയവും കേൾവിസഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു. ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്‌ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിനു നേതൃത്വം നൽകുന്നു. 8138 889 100, 91 4822 215 400 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക് കുര്യത്ത് ആർക്കേഡ്, പേട്ട റോഡ്, ചെത്തിമറ്റം, Read More…

Pala News

സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 10 മുതൽ പാലായിൽ; സ്വാഗത സംഘം രൂപീകരിച്ചു

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന കേരള ഫുട്ബോൾ അസോസിയേഷന്റെ ഓൾ കേരള അണ്ടർ 19 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ജോസ് കെ മാണി എം പി, തോമസ് ചാഴികാടൻ എം പി, മാണി സി കാപ്പൻ എം എൽ എ, സെബാസ്റ്റ്യൻ ജി മാത്യു, ലാലിച്ചൻ ജോർജ്, കമറുദീൻ അറക്കൽ, ടി കെ ഇബ്രാഹിംകുട്ടി എന്നിവർ (രക്ഷധികാരികൾ) Read More…

Pala News

പാലാ ഐ എം എ യ്ക്കു പുതിയ മന്ദിരം

പാലാ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ശാഖയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 6.30 നു പാലാ തൊടുപുഴ റോഡിൽ ഇളംന്തോട്ടം പള്ളിക്കു സമീപം നിർമ്മിച്ച കെട്ടിട സമുച്ചയം ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നുഹു ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ഐ എം എ നിയുക്ത അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ആർ വി അശോകൻ, ഐ എം Read More…

Pala News

പാലാ നഗരസഭാ ചരിത്ര ചിത്രപ്രദർശനം ഇന്നും, നാളെയും

പാലാ: നഗരസഭയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് നഗരസഭാ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതാണെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. ഇന്നും, നാളെയും ടൗൺ ഹാളിലായിരിക്കും ചിത്രപ്രദർശനമെന്ന് ചെയർമാൻ പറഞ്ഞു. മുൻ കാല നഗരവീഥികളും, സ്ഥാപനങ്ങളും കച്ചവട സ്ഥലങ്ങളും, ജംഗ്ഷനുകളും പ്രധാന ചടങ്ങുകളുമെല്ലാം വർണ്ണചിത്രങ്ങൾ വഴി പുതുതലമുറയ്ക്ക് കണ്ടറിയാം. വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും ചിത്രപ്രദർശനം കാണുന്നതിന് സൗകര്യമുണ്ട്. പരമാവധി പേർ ഇതു പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമാണ്. 400-ൽ പരം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മുൻ മുൻസിപ്പൽ കമ്മീഷണറും നഗര Read More…

Pala News

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുടുബ സംഗമം കുവൈറ്റിൽ സംഘടിപ്പിച്ചു

പാലാ രൂപതയിൽ നിന്നും വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പാലാ രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ Pala Diocese Migrants Apostolate (PDMA) കുവൈറ്റ് ഘടകത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം സമുചിതമായി ആഘോഷിച്ചു.അബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടന്ന ചടങ്ങ് പി ഡി എം എ രൂപതാ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ഉത്ഘാടനം ചെയ്തു. കുവൈറ്റിൽ ശിശ്രൂഷ ചെയ്യുന്ന സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാദർ ജോണി ലൂയിസ് മഴുവംചേരി ഒ ഫ് എം ,ഫാദർ ജോൺസൺ നെടുമ്പ്രത്ത് Read More…

Pala News

കെ എം മാണി പാലായുടെ നാമം രാജ്യം മുഴുവൻ എത്തിച്ചു: മന്ത്രി വി എൻ വാസവൻ

പാലാ: രാജ്യം മുഴുവൻ അറിയപ്പെടുന്ന സ്ഥലനാമമാണ് പാലാ എന്നും അര നൂറ്റാണ്ടിലധികം പാലായെ പ്രതിനിധീകരിച്ച കെ.എം.മാണി പാലായെ എവിടെയും അറിയപ്പെടുന്ന സ്ഥലമാക്കി മാറ്റിയെന്നും വി.എൻ വാസവൻ പറഞ്ഞു. ജില്ലാതല സ്ഥാനത്തിൻ്റെ സൗകര്യങ്ങൾ ലഭ്യമായ സ്ഥലമാണ് പാലാ എന്നും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ ഉള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ അവസരത്തിനായി ഇന്ന് പാലായിൽ എത്തേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. നഗരസഭയുടെ ട് അനുബന്ധിച്ച് തടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെ.എം.മാണി തുടങ്ങി വച്ച മീനച്ചിൽ Read More…