Moonnilavu News

യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നേത്ര ചികിത്സ ക്യാമ്പ് നടത്തപ്പെട്ടു

മൂന്നിലവ് : യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെയും ഈരാറ്റുപേട്ട എമർജ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് മൂന്നിലവ് സെൻറ് പോൾസ് യുപി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ശ്രീ മാണി സി കാപ്പൻ എംഎൽഎ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മൂന്നിലവ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ സ്റ്റാൻലി മാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോഷി ജോഷ്വാ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ ഷൈൻ പാറയിൽ, Read More…

Moonnilavu News

നെസലേ ഇൻഡ്യയുടെ സഹകരണത്തോടെ ജെ സി ഐ, കെ എം മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു

മൂന്നിലവ് : വൻകിട കമ്പനികളുടെ പെതുനന്മാ ഫണ്ട് (സി.എസ്.ആർ) വിഹിതം കൂടുതൽ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുവാൻ നിർദേശം നൽകുമെന്ന് കമ്പനി കാര്യങ്ങളുടെ പാർലമെൻറ്ററി സ്റ്റാൻഡിംഗ് സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി കമ്പനി സി.എസ്.ആർ ഫണ്ടു വിനിയോഗം ലഭ്യമാക്കുവാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെസ്‌ലെയുടെ സഹകരണത്തോടെ ജെ.സി. ഐ, കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ് മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട 1000 Read More…

Moonnilavu News

പ്രളയ സഹായഹസ്തവുമായി ലയൺസ് ഡിസ്ട്രിക്ട് 318 B

മൂന്നിലവ് : കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 ബി നേതൃത്വത്തിൽ മൂന്നിലവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി.സക്കറിയായുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. 70 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ജോഷ്വായുടെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി.സക്കറിയ നിർവഹിച്ചു. ലീഡർമാരായ തോമസുകുട്ടി ആനി തോട്ടം, Read More…

Moonnilavu News

ചിങ്ങം ഒന്നിന് കർഷകർ വഞ്ചന ദിനമായി ആചരിക്കണമായിരുന്നു : ഷോൺ ജോർജ്

മൂന്നിലവ്: ചിങ്ങം ഒന്നിന് റബർ കർഷകർ വഞ്ചനാദിനമായി ആചരിക്കണമായിരുന്നു എന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷകദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക്കറിൽ കൂടുതൽ സ്ഥലമുള്ള റബ്ബർ കർഷകരുടെ ക്ഷേമ പെൻഷനുകൾ നിർത്തലാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് പട്ടിണി കിടക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷത്തിലേക്ക് കടന്നിട്ടും വില സ്ഥിരത പദ്ധതിയിൽ ഉൾപ്പെടുത്തി റബർ കർഷകർക്ക് Read More…

Moonnilavu News

പ്രളയ സഹായ ഹസ്തവുമായി ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ: മൂന്നിലവ് ക്യാമ്പിൽ

മൂന്നിലവ് : അരുവിത്തുറ ലയൺസ് ക്ലബ്ബ് മൂന്നിലവ് സെൻ്റ്.പോൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പുതപ്പും ,അവശ്യവസ്തുക്കളും ,ഭക്ഷണ സാധനങ്ങളും നൽകി. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള സഹായം ഏറ്റുവാങ്ങി. ജില്ലാ കോ-ഓർഡിനേറ്റർ സിബി മാത്യു, പ്രസിഡന്റ് ഇൻചാർജ്: അരുൺ കുളംപള്ളിൽ, സെക്രട്ടറി: ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളപ്പാനിയിൽ, അംഗങ്ങളായ ടിസ്സി എബ്രഹാം, ജോസഫ് മാത്യു, മനേഷ് കല്ലറക്കൽ, ടിറ്റോ ടി. തെക്കേൽ, ഷാജി തലനാട്, സുനിൽ, മൂന്നിലവ് പഞ്ചായത്തംഗം: ബീന, Read More…

Moonnilavu News

മന്ത്രി വി.എൻ.വാസവന്റെ മൂന്നിലവ് സന്ദർശനം പ്രഹസനമായി

മീനച്ചിൽ താലൂക്കിൽ പ്രളയം ഏറ്റവും അധികം ബാധിച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവന്റെ സന്ദർശനം വിവാദമായി . മന്ത്രിയുടെ സന്ദർശനത്തെ സംബന്ധിച്ച് പാലാ ആർ.ഡി.ഒ അറിയിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ജോഷ്വാ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാരും പഞ്ചായത്ത് ഓഫീസിൽ കാത്തു നിന്നു. കടപുഴ പാലം സന്ദർശിച്ച് തിരികെയെത്തി വെള്ളം കയറി നാശനഷ്ടം സംഭവിച്ച മൂന്നിലവ് പഞ്ചായത്ത് ഓഫീസ് സന്ദർശിക്കും Read More…

Moonnilavu News

ഉരുൾപൊട്ടിയ മൂന്നിലവ്‌ ടൗണിൽ ദുരന്തനിവാരണസേനയോടൊപ്പം എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റിയും

മൂന്നിലവ്‌: ഉരുൾപൊട്ടിയ മൂന്നിലവ്‌ ടൗണിൽ ദുരന്ത നിവാരണ സേനയോടൊപ്പം എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് പ്രവർത്തകരും പങ്കാളികളായി. എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആണ് പങ്കെടുത്തത്.

Moonnilavu News

മൂന്നിലവിൽ ഉരുൾപൊട്ടൽ

മൂന്നിലവിൽ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളപ്പൊക്കം. വാഹനഗതാഗതം തടസപ്പെട്ടു. ആളപായമില്ല. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്.

Moonnilavu News

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറഷൻ (സിഐടിയൂ ) മൂന്നിലവ് പഞ്ചായത്ത്‌ സമ്മേളനം

മൂന്നിലവ് : ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറഷൻ (സിഐടിയൂ ) മൂന്നിലവ് പഞ്ചായത്ത്‌ സമ്മേളനത്തിന്റെ പൊതു സമ്മേളനം നടന്നു. പൊതുസമ്മേളനം സിഐടിയൂ കേന്ദ്ര വർക്കിംഗ്‌ കമ്മിറ്റി അംഗം എവി റസ്സൽ ഉദ്‌ഘാടനം ചെയ്തു.യോഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങിൽ സ്വർണ്ണ മേഡൽ കരസ്ഥമാക്കിയ ലൗലി ജോർജിനെയും ആദരിച്ചു. യോഗത്തിന് യൂണിയൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പികെ സന്തോഷ്‌ അധ്യക്ഷനായി. സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി Read More…

Moonnilavu News

മൂന്നിലവ് പഞ്ചായത്തിൽ 2 മിനിമാസ്‌റ് ലൈറ്റുകള്‍ക്ക് 3.50 ലക്ഷം രൂപ എംപി ഫണ്ട് തോമസ്‌ ചാഴികാടൻ എം പി അനുവദിച്ചു

മൂന്നിലവ് : മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ എസ് റ്റി ഭൂരിപക്ഷ മേഖലയായ രണ്ടാം വാർഡിലെ വാളകം സി എസ് ഐ പള്ളിക്ക്‌ സമീപവും, നാലാം വാർഡിലെ പഴുക്കാകാനം നെടുംകല്ലേൽ ഭാഗത്തും മിനിമാസ്‌റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയായി. ഇതിനായി എംപിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 3.50 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് മാമ്മൻ, ജിൻസി ഡാനിയേൽ, അജിത്ത്‌ ജോർജ്, കേരളാ കോൺഗ്രസ് (എം) മണ്ഡലം Read More…