മേലുകാവ് : മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സും മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സ്സെല്ലുമായി ചേർന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ‘വ്യക്തിത്വ വികസനം ‘ എന്ന വിഷയത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കുമാർ ജി. എസ്. അധ്യക്ഷനായ ആയ പ്രോഗ്രാം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു സോമൻ ഉദ്ഘാടനം ചെയ്തു. ലയൺസ് Read More…
Melukavu News
ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു
മേലുകാവ്: ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിൻ്റെ അവസാനഘട്ട ബി എം ബിസി ടാറിംഗ് പുരോഗതി മാണി സി കാപ്പൻ എം എൽ എ വിലയിരുത്തി. 11 കോടി രൂപ ചെലവൊഴിച്ച് 5.5 കിലോമീറ്റർ ദൂരമാണ് അവസാനഘട്ട നവീകരിക്കുന്നത്. ഇലവീഴാപൂഞ്ചിറയുടെ വികസനത്തിന് റോഡ് നവീകരണം നിർണ്ണായക പങ്ക് വഹിക്കുമെന്ന് എം എൽ എ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങളിൽ എം എൽ എ സംതൃപ്തി പ്രകടിപ്പിച്ചു. ഡി സി സി സെക്രട്ടറി ജോയി സ്കറിയ, ഭരണങ്ങാനം Read More…
ഇലവീഴാ പൂഞ്ചിറ ക്ഷേത്രവും ചിറയും കയ്യേറി അനധികൃത നിർമ്മാണം നടത്താനുള്ള നീക്കത്തിൽ നിന്ന് തോമസ് ചാഴികാടനും മേലുകാവ് ഗ്രാമപഞ്ചായത്തും പിന്മാറണം: എൻ ഹരി
മേലുകാവ് : നൂറ്റാണ്ടുകൾ പഴക്കമുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ അഭയകേന്ദ്രമായ ഇലവീഴാ പൂഞ്ചിറ ക്ഷേത്രവും ഭൂമിയും ചിറയും കയ്യേറി ഹാപ്പിനെസ് പാർക്ക് നിർമ്മിക്കാനുള്ള ഇടതുപക്ഷ കേരള കോൺഗ്രസ് കൂട്ടുകച്ചവടത്തിൽ നിന്ന് തോമസ് ചാഴികാടൻ എംപിയും മേലുകാവ് ഗ്രാമപഞ്ചായത്തും പിന്മാറണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ആവശ്യപ്പെട്ടു. മേലുകാവിലെ മലയോര ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് മതപരമായ ചടങ്ങുകൾ നടത്തുന്നതിന് ഏക ആശ്രയമായ ഇലവീഴാ പൂഞ്ചിറ ക്ഷേത്രഭൂമിയും ചിറയും കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടൂറിസം പദ്ധതിയുടെ മറവിൽ ഇടതുപക്ഷ Read More…
പെരിഞ്ഞാലി – വടക്കൻമേട് റോഡ് യാഥാർത്ഥ്യമായി
മേലുകാവ്: വടക്കൻമേട് നിവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി. പെരിഞ്ഞാലി – വടക്കൻമേട് റോഡ് യാഥാർത്ഥ്യമായതോടെയാണ് നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായത്. 67 ലക്ഷം രൂപ ചെലവൊഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. മാണി സി കാപ്പൻ എം എൽ എ ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചു. ബാക്കി ആവശ്യമായ 7 ലക്ഷം രൂപ തോമസ് ചാഴികാടൻ എം പി യും നൽകുകയായിരുന്നു. റോഡിൻ്റെ ഉദ്ഘാടനം സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ് റവ ഫാ Read More…
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ നാവായിരുന്നു ബിഷപ് സാമൂവേൽ: വി.ഡി. സതീശൻ
മേലുകാവ് : പാർശ്വവത്കരിക്കപ്പെട സമൂഹത്തിന്റെ നാവായിരുന്നു ബിഷപ് സാമൂവേൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ ആറ് പതിറ്റാണ്ടത്തെ സമർപ്പിത ജീവിതം സഭയ്ക്കും സമൂഹത്തിനു വേണ്ടി സമർപ്പിച്ച ജനകീയ പിതാവിയിരുന്നു ബിഷപ് സാമൂവേൽ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാലം ചെയ്ത സിഎസ് ഐ മുൻ മോഡറേറ്റർ .ഡോ.കെ.ജെ. സാമുവേൽ തിരുമേനിയുടെ ഭവനത്തിൽ എത്തിയതായിരുന്നു| വി.ഡി സതീശൻ . ബിഷപിന്റെ കുടുംബാംഗങ്ങളെയും ഈസ്റ്റ് കേരള മഹായിടവക ബിഷപ് . വി.എസ് ഫ്രാൻസിസിന്നെയും പ്രതിപക്ഷ നേതാവ് അനുശോചനം Read More…
ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതി 19-ാം തീയതി നാടിന് സമർപ്പിക്കും
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 19-ാം തീയതി വൈകുന്നേരം നാലു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവ്വഹിക്കും. പെരിങ്ങാലി ജംഗ്ഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ.ഷോൺ ജോർജ് അധ്യക്ഷത വഹിക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ്.സി. വടക്കേൽ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ഫെർണാണ്ടസ് മുഖ്യാഥിതിയായി പങ്കെടുക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് അംഗം ഷീബാമോൾ ജോസഫ് Read More…
മലയോരമേഖലയിലെ തീപിടുത്തം അടിയന്തിര റിപ്പോർട്ടിന് മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശം
മേലുകാവ്: മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയിൽ ഉണ്ടായ തീപിടുത്തത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകൾക്ക് മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശം നൽകി. എം.എൽ.എ യുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലസന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാഗ് പാണ്ടിക്കാട്ട്, ഷൈനി ബേബി ബിൻസി ടോമി, റ്റി.വി ജോർജ്ജ്, എം.പി.കൃഷ്ണൻ നായർ, വില്ലേജ് ഓഫീസർ ഷൈനി എം. സെബാസ്റ്റ്യൻ, കൃഷി Read More…
സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ നോർത്ത് കർണാടക ബിഷപ് ഡോ. മാർട്ടിൻ സി. ബോർഗായി ഉദ്ഘാടനം ചെയ്തു
മേലുകാവ് : സമൂഹത്തെ കൂട്ടി ചേർക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് നോർത്ത് കർണാടക ബിഷപ് ഡോ. മാർട്ടിൻ . സി. ബോർഗായി. കൂട്ടായ്മകൾ ദൈവിക സ്നേഹത്തിനൊപ്പം തിന്മകളെ ചെറുക്കാൻ വഴിയൊരുക്കും. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് മാർട്ടിൻ. ചാലമറ്റം എംഡിസിഎം എസ് ഹൈസ്കൂൾ മൈതാനത്ത് അനുഗ്രഹത്തിനായി കൂടി വരിക എന്ന ചിന്താവിഷയത്തിൽ നടക്കുന്ന കൺവൻഷനിൽ ബിഷപ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ. ജി. ദാനിയേൽ , Read More…
മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളിലെ കുട്ടികൾക്ക് എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി
മേലുകാവ്: ലയൺസ് ഡിസ്ട്രിക്റ്റ് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളും സംയുക്തമായി എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് സെന്റ് തോമസ് യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ SH ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർറവ. ഫാ. Dr. ജോർജ് കാരംവേലിൽ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കോർ ഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം Read More…
സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പും രക്തദാന ക്യാമ്പും നടത്തി
മേലുകാവ്മറ്റം: ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മേലുകാവ് പഞ്ചായത്തിന്റെയും അങ്കമാലി ലിറ്റില്‍ ഫ്ലവർ ഹോസ്പിറ്റലിന്റെയും കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററും സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസ്സും രക്തദാന ക്യാമ്പും നടത്തി. പരിപാടി ഉദ്ഘാടനം ഹെൻറി ബേക്കർ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ പാലാ എം.എൽ. എ ശ്രീ മാണി സി Read More…