കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർക്ക് ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികൾക്ക് അപേക്ഷ നൽകാം. രജിസ്ട്രേഷൻ നിലവിലുള്ള എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷിക്കേണ്ടത്. 21നും 50നും ഇടയിൽ പ്രായമുള്ളവർക്ക് വ്യക്തിഗത സംരംഭമായി കെസ്റു പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 20 ശതമാനം സബ്സിഡിയും ലഭിക്കും. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. വിശദവിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. ഫോൺ- 04822 200138.
Main News
കോട്ടയം ജില്ലയിൽ കുട്ടികളുടെ കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കൽ: മാർഗനിർദ്ദേശങ്ങളായി
കോട്ടയം: കുട്ടികളുടെ കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുറത്തിറക്കി. 12 വയസിനു മുകളിലുള്ള എല്ലാ കുട്ടികളും ജൂൺ 15നകം കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കാനാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാനും സ്‌കൂളുകളിലെ കോവിഡ് വ്യാപനവും ക്ലസ്റ്റർ രൂപപ്പെടലും തടയാൻ സ്‌കൂൾ അധികൃതരുടെ പൂർണ സഹകരണം ആവശ്യമാണെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. മാർഗനിർദ്ദേശങ്ങൾ: -12 വയസ് പൂർത്തിയായാലുടൻ കുട്ടിക്ക് വാക്സിൻ സ്വീകരിക്കാം. ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രായം Read More…
സ്ത്രീ സംരംഭങ്ങൾക്ക് കൈത്താങ്ങായ് ശരണ്യ പദ്ധതി
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിത വിധവകൾ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാകുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിത അമ്മമാർ എന്നീ വിഭാഗത്തിലുള്ള വനിതകൾക്കായി സർക്കാർ ആരംഭിച്ച പലിശരഹിത വായ്പ പദ്ധതിയാണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി. ഈ പദ്ധതിയിൽ 2016ൽ ഭിന്നശേഷിക്കാരായ വനിതകളെയും ശയ്യാവലംബരും നിത്യരോഗികളുമായ (അക്യുട്ട് കിഡ്നി പ്രോബ്ലം, ക്യാൻസർ, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താക്കന്മാരുള്ള വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന Read More…
രാജ്യത്ത് കോവിഡ് കണക്ക് മുകളിലേക്ക്, കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും
രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. പുതുതായി 4270 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത കൊവിഡ് കേസുകൾ 4,31,76,817 ആണ്. ടിപിആർ ഒരു ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആർ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. അതേസമയം, Read More…
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് 1544 പോസിറ്റീവ് കേസുകൾ കൂടി
സംസ്ഥാനത്ത് കോവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ ഉയർന്നതിൽ ഇന്നും വലിയ സംഖ്യ കേരളത്തിൽ നിന്ന് തന്നെയാണ്. ഓരോ ദിവസവും കേസുകൾ മുകളിലേക്ക് പോവുകയാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത Read More…
കോട്ടയം ജില്ലയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ്
കോട്ടയം: ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത എല്ലാ കുട്ടികൾക്കും സ്‌കൂളുകളിൽവച്ച് വാക്സിൻ നൽകാനുള്ള മുന്നൊരുക്കം ആരോഗ്യസ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ അർഹരായ കുട്ടികളിൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക ജൂൺ ആറിനകം സ്‌കൂൾ മേധാവികൾ തയാറാക്കണം. പ്രദേശത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ജൂൺ 10 നകം ക്യാമ്പ് Read More…
കോവിഡ് : കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം
ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്ചു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടി. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ Read More…
തൃക്കാക്കരയിൽ ഉമ തോമസിന് വൻ വിജയം, ചരിത്രഭൂരിപക്ഷം
ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ Read More…
വിദ്വേഷ പ്രസംഗം; പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും
മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുന്‍ എംഎല്‍എ പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്ന് ജോർജിന് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ Read More…