തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് വാക്സിനേഷന് എന്നീ വിഷയങ്ങള്‍ സംബന്ധിച്ചു യോഗം ചേര്‍ന്ന് ആരോഗ്യ ജാഗ്രത ക്യാമ്പയിന് നടത്തുന്നതിന് തീരുമാനിച്ചു. ഏപ്രില്‍ 20 ന് മുന്‍പ് വാര്‍ഡ് തലത്തില്‍ ശുചിത്വ -ജാഗ്രത സമിതികള്‍ ചേര്‍ന്ന് പ്രവര്‍ത്തന രൂപരേഖ തയ്യറാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണങ്ങള്‍ തുടങ്ങിയവ വാര്‍ഡ് മെമ്പര്‍മാര്‍, ആശ വര്‍ക്കേഴ്സ്, അംഗന്‍വാടി ജീവനക്കാര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, ആരോഗ്യ വോളണ്ടിയര്‍മാര്‍, കുടുംബശ്രീ, സി ഡി എസ്, എ ഡി എസ് അംഗങ്ങള്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തും. ഗ്രാമപഞ്ചായത്ത് കോണ്‍ഫോറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന ഗോപാലന്, സെക്രട്ടറി സാബുമോന് കെ, വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ബിനോയ് ജോസഫ്, മോഹനന്…
Read MoreCategory: Teekoy
തീക്കോയി ഗ്രാമ പഞ്ചായത്തിൽ നാളെ മെഗാ കോവിഡ് പരിശോധന ക്യാമ്പ്
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ക്കായി മെഗാ കോവിഡ് പരിശോധന ക്യാമ്പ് നാളെ രാവിലെ 10.30 മുതല്‍ 3 മണി വരെ തീക്കോയി പഞ്ചായത്തു ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു. താല്പര്യമുള്ള ആര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.RTPCR ടെസ്റ്റ് ആണ് നടത്തുന്നത്. ഇലക്ഷന് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാ ആളുകളും പരിശോധന നടത്തേണ്ടതാണ്
Read Moreതീക്കോയിൽ തരംഗമായി ടോമി കല്ലാനി
തീക്കോയി :തീക്കോയി പഞ്ചായത്തിൽ ആവേശത്തിരയിളക്കി ടോമി കല്ലാനിയുടെ മണ്ഡലം പര്യടനം നടന്നു. വാഗമൺ കുരിശുമല മല ആശ്രമത്തിൽ നിന്നും പ്രാർത്ഥനയോടെ ആരംഭിച്ച പര്യടനം വഴിക്കടവ് ജംഗ്ഷനിൽ അഡ്വ. ജോയ് എബ്രഹാം എക്സ്. എം. പി ഉത്ഘാടനം ചെയ്തു. തോമസ് കല്ലാടൻ,പി എ സലീം, പ്രകാശ് പുളിക്കൻ, അഡ്വ. ജോമോൻ ഐക്കര, മജു പുളിക്കൻ, കെ സി ജെയിംസ്, എം ഐ ബേബി, പി എച് നൗഷാദ്, പയസ് കവളമാക്കൽ, ഹരി മണ്ണുമഠം, ബിനോയ് ജോസഫ്,ബാബു വർക്കി, ജോയ് പൊട്ടനാനി, റിജോ കാഞ്ഞമല, സി കെ ഗോപി, ഓമന ഗോപാലൻ, കവിതാ രാജു, സിറിൾ റോയ്,മോഹനൻ കുട്ടപ്പൻ, മാജി തോമസ്, പി മുരുഗൻ, ടോം ജോണി,നിസാർ കറുകാഞ്ചേരിൽ, റോയ് വർഗീസ്, വിമൽ, സജി ഇടത്തിൽ, കെ യു ജോൺ, അജു അമ്പഴത്തിനാൽകുന്നേൽ, ജോസ് വെള്ളെടത്ത്, ബോബി തയിൽ തുടങ്ങിയവർ…
Read Moreതീക്കോയില്‍ യു. ഡി. എഫ് നേതൃയോഗവും ഇലക്ഷന് ഓഫീസ് ഉത്ഘാടനവും
തീക്കോയി :-യു ഡി. എഫ് തീക്കോയി മണ്ഡലം നേതൃയോഗവും ഇലക്ഷന് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനവും നടന്നു. തീക്കോയി ടൗണ്‍ കുരിശു പള്ളിക്ക് സമീപം തുറന്ന മണ്ഡലം തല ഇലക്ഷന് കമ്മിറ്റി ഓഫീസ് അഡ്വ.ടോമി കല്ലാനി ഉത്ഘാടനം ചെയ്തു. മുഹമ്മദ് ഇല്യാസ്, ബേബി മുത്തനാട്ട്, കെ സി ജെയിംസ്, വി. ജെ. ജോസ്, പയസ് കവളമ്മാക്കല്‍, ഹരി മണ്ണുമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു
Read Moreതീക്കോയി ഞണ്ടുകല്ലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത, കൊലപാതകമെന്ന് സംശയം
തീക്കോയി: ഞണ്ടുകല്ലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. തീക്കോയി ഞണ്ടുകല്ല് മുത്തുകാട്ടില്‍ രാജന് ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. കൊലപാതകമെന്ന് സംശയത്തെ തുടര്‍ന്ന് ബന്ധുക്കളായ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
Read Moreതീക്കോയിയിൽ ജനപക്ഷ സ്ഥാനാർഥി പിസി ജോർജ്ജിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു: പ്രതിഷേധം ശക്തം
തീക്കോയി: തീക്കോയി പഞ്ചായത്തിന്റെ വിവിധ മേഖലയിൽ ജനപക്ഷ സ്ഥാനാർഥി പിസി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ജനപക്ഷം തീക്കോയി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു. ഇരുട്ടിന്റെ മറവിൽ തോൽവി ഭയന്ന ചിലർ കാട്ടിക്കൂട്ടുന്ന ഇത്തരം അസഹിഷ്ണുതകൾ പൊതുജനം തിരിച്ചറിയുമെന്ന് ധർണ്ണ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് ശ്രീ പി വി വർഗീസ് പുല്ലാട്ട് സംസാരിച്ചു. സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ കീറിയും ബാനറുകൾ തകർത്തും ജനാധിപത്യത്തെ ധ്വംസനം ചെയ്യുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തീക്കോയി ജനപക്ഷം മണ്ഡലം നേതാക്കൾ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതികൊടുത്തു. പ്രതിഷേധ സമരത്തിൽ ജനപക്ഷ നേതാക്കളായ മനോ ജോർജ്, സജീവ് മാപ്രയിൽ, ചേയ്സ്, ബിനോയി , ആൻസി ജസ്റ്റിൻ, കുഞ്ഞുമോൻ പുല്ലാട്ട്, ഷോബി ചെരുവിൽ , വിശ്വൻ പുതുവീട്ടിൽ ,ജോജോ തുണ്ടത്തികുന്നേൽ, ടോമി മുത്തനാട്ട്…
Read Moreജനപക്ഷം കൈപ്പള്ളി വാർഡ് മുൻ പ്രസിഡന്റ് ശശി കെ ജി നിര്യാതനായി
പൂഞ്ഞാർ: ജനപക്ഷം കൈപ്പള്ളി വാർഡ് മുൻ പ്രസിഡന്റ് ശശി കെ ജി കളരിക്കൽ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് മംഗളഗിരിയിലെ വീട്ടുവളപ്പിൽ.
Read Moreതീക്കോയി സഹകരണ തേയില ഫാക്ടറി: കേരളാ കോണ്‍ഗ്രസ് എം ഭരണം പിടിച്ചു
തീക്കോയി: ഇന്നു നടന്ന തീക്കോയി സഹകരണ തേയില ഫാക്ടറി ഭരണസമിതി തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കേരളാ കോണ്‍ഗ്രസ് (എം) ഒറ്റക്ക് ഭരണം പിടിച്ചെടുത്തു. കാലങ്ങളായി യു. ഡി. എഫ്. ന്റെ നേതൃത്വത്തിലായിരുന്നു ഭരണം. ഇത്തവണ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഒറ്റക്ക് മത്സരിച്ചു മുഴുവന്‍ സീറ്റും പിടിച്ചെടുത്തു. സഹകരണ ബാങ്ക് പ്രതിനിധിയായി മേലുകാവ് സഹകരണ ബാങ്കിലെ അലക്സ് ടി ജോസഫ്, പട്ടികജാതി പട്ടിക വര്‍ഗ സംവരണ വിഭാഗത്തില്‍ നിന്നും മലൈച്ചാമി പള്ളിവാതുക്കല്‍ എന്നീ കേരളാ കോണ്‍ഗ്രസ് (എം ) പ്രതിനിധികള്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ പി. എം സെബാസ്റ്റ്യന്‍ പുല്ലാട്ട്, ബേബി ഇടയാടിയില്‍, കെ എം ചാണ്ടി കവളമ്മാക്കല്‍, ഇ എം വീഡന്‍ വലിയവീട്ടില്‍, ജോണി മരങ്ങാട്ട്, കരോളിന് ജോബി, മഞ്ജു സെബാസ്റ്റ്യന്‍ എന്നീ കേരളാ കോണ്‍ഗ്രസ് (എം )സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന്…
Read Moreതീക്കോയി ഗ്രാമ പഞ്ചായത്തിന്റെ 3.14 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം: മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ 31,442,000 രൂപയുടെ 116 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ഭവന നിര്‍മ്മാണത്തിന് ജനറല്‍, എസ് സി, എസ് ടി, വിഭാഗങ്ങള്‍ക്കായി 3777800 രൂപ വകയിരുത്തിയിരിക്കുന്നു. ഉത്പാദന മേഖലയില്‍ കൃഷി മൃഗ സംരക്ഷണത്തിന് 2,546,400 രൂപയുടെ പദ്ധതികളുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, ഹരിത ചെക്ക് പോസ്റ്റ്, മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സി സി ടി വി ക്യാമറ, പ്രളയം ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ പദ്ധതി, വിശപ്പ് രഹിത കേരളം ജനകീയ ഹോട്ടല്‍, ടൂറിസ്റ്റ് മേഖലയില്‍ ടേക്ക് എ ബ്രേക്ക്, വനിതകള്‍ക്ക് യോഗ പരിശീലനം, തീക്കോയി സ്തംഭം പുനരുദ്ധാരണവും കമാനം സ്ഥാപിക്കലും, ഐ എസ് ഒ തുടര്‍ പ്രവര്‍ത്തനങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, ആയുര്‍വേദം, ഹോമിയോ എന്നീ സ്ഥാപനങ്ങളില്‍ മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളും, പാലിയേറ്റീവ് കെയര്‍,രോഗ…
Read Moreതീക്കോയി സഹകരണ തേയില ഫാക്ടറി തിരഞ്ഞെടുപ്പ് നാളെ
തീക്കോയി: തീക്കോയി സഹകരണ തേയില ഫാക്ടറി ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ പത്തു മണി മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു മണി വരെ ഫാക്ടറി ഓഫീസ്സില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടു പാനലുകള്‍ തമ്മിലാണ് മത്സരം. യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി മേലുകാവ് സര്‍വീസ് സഹകരണ ബാങ്കിലെ അലക്സ് ടി ജോസഫ്, പട്ടികജാതി പട്ടിക വര്‍ഗ പ്രതിനിധിയായി മലൈച്ചാമി പള്ളിവാതുക്കല്‍ എന്നീ കേരളാ കോണ്‍ഗ്രസ്(എം ) പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More