കൊണ്ടാട് വട്ടപ്പാറ (കാരത്താങ്കല്‍) തങ്കമ്മ – 73 നിര്യാതയായി

രാമപുരം: കൊണ്ടാട് വട്ടപ്പാറ (കാരത്താങ്കല്‍) കൃഷ്ണന്റെ ഭാര്യ തങ്കമ്മ – 73 നിര്യാതയായി. സംസ്‌കാരം ഇന്ന് (23 4 2021) ഉച്ചകഴിഞ്ഞ് 3 ന് നടക്കും. മക്കള്‍: ശിവദാസ്, ഷീന, അനീഷ്, ബിജിമോള്‍മരുമക്കള്‍: മണി (ഉഴവൂര്‍), റെജി (മേവിട), രമ്യ (കൊണ്ടാട് ), സാജന്‍ (കടനാട് ).

Read More

രാമപുരം കുഞ്ഞച്ചന്‍ മിഷണറി ഭവനില്‍ 58 പേര്‍ക്ക് കോവിഡ്

അനാഥ സംരക്ഷണ കേന്ദ്രമായ രാമപുരം കുഞ്ഞച്ചന്‍ മിഷണറി ഭവനിലെ 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ഇവിടെ ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പേരാണുള്ളത്. രോഗം പിടിപെട്ടവരെ മിഷണറി ഭവനില്‍ തന്നെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ ദിവസവും തുടര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

Read More

ജനമൈത്രി പോലീസിന്റെ കൈനീട്ടം പദ്ധതി; കിഡ്‌നി രോഗികള്‍ക്ക് ഡയാലിസീസ് കിറ്റുകള്‍ വിതരണം ചെയ്തു

രാമപുരം: രാമപുരം ജനമൈത്രി പോലീസ് സംഘടിപ്പിച്ച കൈനീട്ടം പദ്ധതിയുടെ ഭാഗമായി രാമപുരം ജെ സി ഐ യുടെ സഹകരണത്തോടെ പാലാ സന്മനസ്സ് കൂട്ടായ്മയുമായി ചേര്‍ന്ന് നിര്‍ദ്ധനരായ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസീസ് കിറ്റുകള്‍ വിതരണം ചെയ്തു. രാമപുരം പോലീസ് എസ്എച്ച്ഒ കെ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാമപുരം ജെ സി ഐ പ്രസിഡന്റ് നോബിള്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ സന്മനസ്സ് കൂട്ടായ്മ രക്ഷാധികാരി ജോര്‍ജ്, രാമപുരം ജെ സി ഐ സെക്രട്ടറി ബോണി മണിമല, ജനമൈത്രി പോലീസ് രാമപുരം ബീറ്റ് ഓഫീസര്‍മാരായ പ്രശാന്ത്കുമാര്‍, തങ്കമ്മ കെ എ, ജെ സി ഐ രാമപുരം ഭാരവാഹികളായ നവജി തെക്കേടത്ത്, അനില്‍ വിജയമന്ദിരം, ദീപു വാലുമ്മേല്‍, ജയ്‌സണ്‍ മേച്ചേരില്‍, ബിജു കോട്ടിരി തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍വെച്ച് ക്യാന്‍സര്‍ രോഗിയായ ഒരാള്‍ക്ക് ചികിത്സാ സഹായ തുകയും നല്‍കി. ആദ്യ ഘട്ടത്തില്‍ 21 കിഡ്‌നി…

Read More

രാമപുരം ഐങ്കൊമ്പ് ആറാംമൈല്‍ ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞ് അപകടം

രാമപുരം: ഐങ്കൊമ്പ് ആറാംമൈല്‍ ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം. കാര്‍ തോട്ടിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തോട്ടിലേക്കു മറിഞ്ഞ കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. രാമപുരം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Read More

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം; എന്‍സിപി

രാമപുരം: നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ നിവാസികളുടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ എത്രയും വേഗം ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ സി പി രാമപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍ എല്‍ സി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവും എന്‍ സി പി മണ്ഡലം പ്രസിഡന്റുമായ എം ആര്‍ രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോഷി ഏറത്ത്, പി കെ വിജയകുമാര്‍, സുധാകരന്‍ എസ് ആര്‍, പി കെ വിജയകുമാര്‍, ജോണി കെ എ, മനോഹരന്‍ മുതുവല്ലൂര്‍, ബേബി കൊണ്ടാട്, സജി കെ അലക്‌സ്, പി എസ് സജിമോന്‍, ബെന്നി കല്ലേക്കല്ലില്‍ എന്നിവര്‍ സംസാരിച്ചു.

Read More

നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി; അധികൃതര്‍ അനങ്ങുന്നില്ലെന്ന് ആക്ഷേപം

രാമപുരം: നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ നിവാസികള്‍ക്ക് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണെന്ന് പരാതി. രാത്രികാലങ്ങളില്‍ ഇവിടെ എല്‍ഇഡി ബള്‍ബുപോലും പ്രകാശിക്കാത്ത അവസ്ഥയാണ്. ഈ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് വോള്‍ട്ടേജ് ക്ഷാമംമൂലം പഠിക്കുവാന്‍ പോലും കഴിയുന്നില്ല. മാത്രവുമല്ല രാത്രി കാലങ്ങളില്‍ ഇവിടെ മോഷണവും വര്‍ദ്ധിക്കുന്നു. വെള്ളാഞ്ചിറ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുമാണ് ഈ ഭാഗത്തേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍. മുല്ലമറ്റം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കണക്ഷന്‍ കൊടുത്തിരുന്ന വെള്ളാഞ്ചിറ ഭാഗത്തെ മുപ്പതോളം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം മുമ്പ് വെള്ളാഞ്ചിറ ട്രാന്‍സ്‌ഫോര്‍മറിലേയ്ക്ക് കണക്ഷന്‍ മാറ്റി കൊടുത്തിരുന്നു. തുടര്‍ന്നാണ് നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം നേരിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പല തവണ അധികൃതരോട് പരാതി പറയുകയും പരാതി രേഖാമൂലം നല്‍കുകയും ചെയ്തിരുന്നു എങ്കിലും നാളിതുവരെയായിട്ടും നടപടിയൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് ഇവിടുത്തെ നാട്ടുകാര്‍ ആരോപിച്ചു. ത്രീ ഫേസ് ലൈന്‍ വലിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ ഒരു…

Read More

കോവിഡ് വ്യാപനം; രാമപുരത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണം; കടകള്‍ രാവിലെ 7 മുതല്‍ 1 മണി വരെ മാത്രം, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കും

രാമപുരം ടൗണിലെയും മറ്റ് കണ്ടെയ്ന്‍മെന്റ് സോണിലേയും വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ 1 മണി വരെ മാത്രം. ശേഷം നിര്‍ബന്ധമായും അടയ്ക്കണം. നാളെ മുതല്‍ തല്‍ക്കാലം ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളില്‍ പൊതുചടങ്ങുകളും ആഘോഷങ്ങളും അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിലും പൊതു ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം. രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കുന്നു. സ്‌കൂളുകള്‍, കോളജുകള്‍, ബാങ്കുകള്‍ ‘ മദ്യവില്‍പ്പനശാലകള്‍ എന്നിവയും ഒരാഴ്ചത്തേക്ക് അടയ്ക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അറിയിച്ചു. രാമപുരം പഞ്ചായത്തിലെ ആറു വാര്‍ഡുകള്‍ ഇന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനു പിന്നാലെ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രാമപുരം പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകള്‍ വാര്‍ഡ് 4: മുല്ലമറ്റംവാര്‍ഡ് 5: രാമപുരം ബാസാര്‍വാര്‍ഡ് 6: മരങ്ങാട്വാര്‍ഡ് 7: ജി.വി.സ്‌കൂള്‍വാര്‍ഡ് 10: ചിറകണ്ടംവാര്‍ഡ് 17: പഴമല

Read More

കെ എം മാണി ജനമനസ്സുകൾ തൊട്ടറിഞ്ഞ നേതാവ്; എൻ രാജേന്ദ്രൻ നമ്പൂതിരി ഐപിഎസ്

രാമപുരം: കെ എം മാണി ജന മനസ്സുകളെ തൊട്ടറിഞ്ഞ നേതാവാണെന്ന് ത്രിപുര റിട്ട. പോലീസ് ഇൻസ്പെക്ടർ ജനറൽ എൻ രാജേന്ദ്രൻ നമ്പൂതിരി ഐപിഎസ് പറഞ്ഞു. കെ എം മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കെ എം മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഹൃദയത്തിൽ മാണിസാർ സ്മൃതി സംഗമം രാമപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്കിൾ പ്ലാസ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന സ്മൃതി സംഗമത്തിൽ തൊടുപുഴ ബിഎഡ് കോളേജ് റിട്ട. പ്രിൻസിപ്പാൾ പി ആർ സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സെന്റ് തോമസ് എച്ച് എസ് റിട്ട. ഹെഡ്മാസ്റ്റർ പയസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. പാലാ സെന്റ് തോമസ് കോളേജ് റിട്ട. പ്രൊഫസർ ഡോ. ജോസ്‌ കരിപ്പാക്കുടി, പാലാ എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ് ഷാജികുമാർ പയനാൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങളും കെ എം മാണി ഫൗണ്ടേഷൻ…

Read More

പാലിയേറ്റീവ് ദിനാചരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

രാമപുരം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രാമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് ദിനാചരണവും “അടുത്തറിയാം കിടപ്പു രോഗിയെ” എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലന പരിപാടിയും നടന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹാളിൽ നടന്ന ദിനാചരണ പരിപാടി മെഡിക്കൽ ആഫീസർ ഡോ. വി എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് മെഡിക്കൽ ആഫീസർ ഇൻചാർജ്ജ് ഡോ. മനോജ് കെ പ്രഭ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ് മുഖ്യ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മേഴ്സി ചാക്കോ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വിജയമ്മ, രാമപുരം പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ബെറ്റി ജോർജ്ജ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് ആശാ പ്രവർത്തകർക്കും കിടപ്പു രോഗികളുടെ കുടുംബാംഗങ്ങൾക്കുമായി “അടുത്തറിയാം കിടപ്പു രോഗിയെ” എന്ന വിഷയത്തെക്കുറിച്ച് ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ഇൻചാർജ്ജ് സിന്ധു…

Read More

ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം; ഇടതുപക്ഷ സംയുക്ത കർഷക സമിതി പ്രതിഷേധ ധർണ്ണ നടത്തി

രാമപുരം: കർഷക ബില്ലിനെതിരെ നടത്തി വരുന്ന ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷ സംയുക്ത കർഷക സമിതി രാമപുരം പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം അമ്പലം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. കർഷകസംഘം പാലാ ഏരിയാ സെക്രട്ടറി വി ജി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി ടോമി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, കെ എസ് മാധവൻ, പയസ് രാമപുരം, കെ എസ് രാജു, എം റ്റി ജാന്റീഷ്, എം ആർ രാജു, വി ആർ രാജേന്ദ്രൻ, ജോഷി ഏറത്ത്, റ്റി കെ മോഹനൻ, വി എസ് സാബു, വി കെ സുകുമാരൻ, കെ എം രാജു, രാജാ മാനുവൽ, പി കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Read More