സൗജന്യ നേത്ര പരിശോധന ക്യാമ്പ്

എസ്എംവൈഎം അടിവാരം യൂണിറ്റും പൂഞ്ഞാര്‍ ന്യൂ വിഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ അടിവാരം സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ഇന്നു രാവിലെ 8.30 മുതല്‍ ഉച്ച കഴിഞ്ഞ് 12.30 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8281802391, 8078897576 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

ഷോൺ ജോർജ്ജ് കോടതിയെ സമീപിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ച് തൻ്റെ വണ്ടിയിൽ വന്ന് ഇടിക്കുകയും അതിൻ്റെ പേരിൽ കൊല്ലാൻ ശ്രമിച്ചു എന്നുള്ള കുപ്രചരണങ്ങൾക്കും കൈപ്പള്ളി സ്വദേശികളായ ഷിബു തങ്കച്ചൻ, പാപ്പച്ചൻ എന്നിവർക്കെതിരെ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്ജ് കോടതിയെ സമീപിച്ചു. പോലീസിൽ പരാതി നല്കിയിട്ടും, പരിക്ക് പറ്റിയവർ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിന് ഹോസ്പിറ്റലിൽ രേഖ ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് പോലീസ് നടപടി എടുക്കാത്തതു കൊണ്ടാണ് കോടതിയെ സമീപിച്ചത് എന്നും അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു

Read More

അപകീർത്തി പരമായ നോട്ടീസ് പി സി ജോർജ്ജ് ഇലക്ഷൻ കമ്മീഷനും പോലീസിനും പരാതി നല്കി

പൂഞ്ഞാർ: നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഇടതുപക്ഷ പ്രവർത്തകർ വീടുകളിൽ എത്തി വളരെ അപകീർത്തികരമായ രീതിയിൽ പറയാൻ അറക്കുന്ന രീതിയിൽ ഉള്ള അപകീർത്തികരമായ ഒരു നോട്ടീസ് വിതരണം ചെയ്തു. ഇതിനെതിരെ വീട്ടുകാരെ സാക്ഷിയാക്കി കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജ് ഇലക്ഷൻ കമ്മീഷനും പോലീസിനും പരാതി നല്കി. സ്ത്രീകൾക്കും കുട്ടികൾക്കും വായിക്കാൻ പറ്റാത്ത രീതിയിൽ അത്രമേൽ അസഭ്യങ്ങളാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പൂഞ്ഞാർ ജനത ഇതിന് മുമ്പും ധാരാളമായി ഇത്തരം വൃത്തികെട്ട നോട്ടീസുകൾ കണ്ടിട്ടുള്ളതാണെന്നും ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടു കൂടി പൂഞ്ഞാർ ജനത പുച്ഛിച്ച് തള്ളുമെന്നും പി സി ജോർജ്ജ് പറഞ്ഞു.

Read More

പി സി ജോർജ്ജ് പരസ്യ പ്രചരണം മൂന്നിന് അവസാനിപ്പിക്കും

കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ പരിപാടികൾ ഏപ്രിൽ മൂന്നിന് അവസാനിപ്പിക്കും. ഇലക്ഷൻ കമ്മീഷൻ കലാശക്കൊട്ട് ഒഴിവാക്കിയ സാഹചര്യത്തിൽ ഈസ്റ്റർ ദിനത്തിൽ പരസ്യ പ്രചരണം വേണ്ടാ എന്ന നിലപാട് പി സി ജോർജ്ജ് സ്വീകരിക്കുക ആയിരുന്നു. അതോടൊപ്പം രണ്ടാം തിയതി ദു:ഖ വെളളിയാഴ്ച്ചയും പ്രചരണ പരിപാടികൾ പൂർണ്ണമായും വേണ്ടന്ന് വെച്ചതായും ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എഫ് കുര്യൻ അറിയിച്ചു

Read More

ഒപ്പമുണ്ടാകും സെബാസ്റ്റ്യൻ കുളത്തുങ്കൽ

കൂട്ടിക്കൽ : “ഒപ്പമുണ്ടാകും സെബാസ്റ്റ്യൻ കുളത്തുങ്കൽ” എന്ന മുദ്രാവാക്യവുമായി ജനഹൃദയങ്ങൾ കീഴടക്കി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ‘പാലം കടക്കുവോളം നാരായണ എന്നും പാലം കടന്ന് കഴിയുമ്പോൾ കൂരായണ’ എന്നുമുള്ള ചിലയാളുകളുടെ പ്രവർത്തന ശൈലി താൻ പിന്തുടരില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഈ മുദ്രാവാക്യവുമുയർത്തി ഇദ്ദേഹം ജനങ്ങൾക്ക് മുന്നിൽ വോട്ട് അഭ്യർത്ഥിക്കുന്നത്. ജനപ്രതിനിധി എന്നും ജനങ്ങളുടെ ദാസനായിരിക്കണം. അല്ലാതെ ആളുകളെ ചീത്ത വിളിച്ചും, ഗുണ്ടായിസം കാണിച്ചുമല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഹൃദയം തൊട്ടു കൊണ്ടുള്ള, അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാകും താൻ നടപ്പിലാക്കുകയെന്നും, എല്ലാവർക്കും ഒപ്പമുള്ളവനായി, എല്ലാക്കാലത്തും കൂടെയുണ്ടാകുമെന്നും കൂട്ടിക്കൽ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ ഇദ്ദേഹം വ്യക്തമാക്കി.

Read More

പി സി ജോർജ്ജിൻ്റെ വാഹന പര്യടനം നാളെ എരുമേലി പഞ്ചായത്തിൽ

പൂഞ്ഞാർ മണ്ഡലം കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ ഒമ്പതാം ദിവസം വാഹന പര്യടനം നാളെ എരുമേലി പഞ്ചായത്തിൽ നടക്കും. തിരഞ്ഞെടുപ്പ് പ്രചരണം മൂന്നാം ഘട്ടത്തിൽ പി സി ജോർജ്ജ് ഇന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തി. വാഹനപര്യടനത്തിൻ്റെ ഒമ്പതാം ദിവസമായ നാളെ രാവിലെ 8 മണിക്ക് മരോട്ടിച്ചുവടിൽ നിന്നും തുടങ്ങി വൈകിട്ട് 7 മണിയോടെ എരുമേലി ടൗണിൽ സമാപിക്കും.

Read More

വ്യാജ ആരോപണങ്ങൾ ഇടത് പ്രവർത്തകരെ പ്രകോപിപ്പിക്കാൻ: – അഡ്വ ഷോൺ ജോർജ്ജ്

വ്യാജ ആരോപണങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രംഗത്തെത്തിയത് ഇടതുപക്ഷ പ്രവർത്തകരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്തി പി സി ജോർജ്ജിൻ്റെ മകനുമായ അഡ്വ. ഷോൺ ജോർജ്ജ് പറഞ്ഞു. കോട്ടയം പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ. ഷോൺ ജോർജ്ജ്. പൂഞ്ഞാറിൽ കാലാകാലങ്ങളായി ബാർകോഴ ഉൾപ്പടെ ഉള്ള ആരോപണങ്ങളുടെ പേരിൽ ഇടതുപക്ഷ പ്രവർത്തകർ ശക്തമായി എതിർത്തിരുന്ന മാണി ഗ്രൂപ്പിൻ്റെ സ്ഥാനാർത്ഥി വന്നതോടുകൂടി നിർജ്ജീവമായ ഇടത് ക്യാമ്പിനെ സജ്ജീവമാക്കുവാനുള്ള കുതന്ത്രങ്ങളുടെ ഭാഗമാണ് ഇടതുപക്ഷ പ്രവർത്തകർക്കു നേരെ താൻ അക്രമണം അഴിച്ചു വിട്ടെന്നുള്ള വ്യാജ വാർത്തകളെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. ഇടതു സ്ഥാനാർത്ഥിയുടെ വാഹന പര്യടനം കടന്നു പോയതിനു ശേഷം അര കിലോ മീറ്ററിന് അപ്പുറത്ത് മദ്യപിച്ച് ബോധമില്ലാതെ നിയന്ത്രണം വിട്ട് വരുകയായിരുന്ന ഒരു ബൈക്ക് തൻ്റെ വാഹനത്തിൽ വന്ന് ഇടിച്ച്…

Read More

പി സി ജോർജ്ജിൻ്റെ വാഹന പര്യടനം നാളെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ

പൂഞ്ഞാർ മണ്ഡലം കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ എട്ടാം ദിവസം വാഹന പര്യടനം നാളെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടക്കും. തിരഞ്ഞെടുപ്പ് പ്രചരണം മൂന്നാം ഘട്ടത്തിൽ പി സി ജോർജ്ജ് ഇന്ന് മുണ്ടക്കയം പഞ്ചായത്തിൽ പര്യടനം നടത്തി. വാഹനപര്യടനത്തിൻ്റെ എട്ടാം ദിവസമായ നാളെ രാവിലെ 8.30 മണിക്ക് ആനക്കുഴിയിൽ നിന്നും തുടങ്ങി വൈകിട്ട് 5 മണിയോടെ പൂഞ്ഞാർ ടൗണിൽ സമാപിക്കും.

Read More

പി സി ജോർജ്ജിൻ്റെ വാഹന പര്യടനം നാളെ മുണ്ടക്കയം പഞ്ചായത്തിൽ

പൂഞ്ഞാർ മണ്ഡലം കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ ഏഴാം ദിവസം വാഹന പര്യടനം നാളെ മുണ്ടക്കയം പഞ്ചായത്തിൽ നടക്കും. തിരഞ്ഞെടുപ്പ് പ്രചരണം മൂന്നാം ഘട്ടത്തിൽ പി സി ജോർജ്ജ് ഇന്ന് പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി. വാഹനപര്യടനത്തിൻ്റെ ഏഴാം ദിവസമായ നാളെ രാവിലെ 8.30 മണിക്ക് ഉറുമ്പി പാലത്തിൽ നിന്നും തുടങ്ങി വൈകിട്ട് 5.30 മണിയോടെ മുണ്ടക്കയം ടൗണിൽ സമാപിക്കും.

Read More

സ്ഥനാർത്ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം പി സി ജോർജ്ജ് പരാധി നല്കി

കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായ പി സി ജോർജ്ജിൻ്റെ വാഹന പര്യടനത്തിനു നേരെ പാറത്തോട് ടൗണിൽ നല്കിയ സ്വീകരണത്തിന് സ്ഥാനാർത്ഥി മറുപടി നല്കുന്ന സമയത്ത് പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയിൽ എതിർ സ്ഥാനാർത്ഥിയുടെ അനൗൺസ്മെൻ്റ് വാഹനങ്ങൾ പ്രവർത്തിച്ചു. ഇതേ തുടർന്ന് സ്ഥാനാർത്ഥിക്ക് സംസാരിക്കാൻ അവസരം നല്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അതിന് അവർ കൂട്ടാക്കാതെ വന്നതോട്കൂടി ജനപക്ഷം പ്രവർത്തകർ അതിനെതിരെ പ്രതിഷേധിച്ചു. ഇതിനെ തുടർന്ന് ഓടിക്കൂടിയ ഒരുപറ്റം അക്രമികൾ ജനപക്ഷം പ്രവർത്തകരെ അക്രമിക്കുകയും, രണ്ട് ജനപക്ഷം പ്രവർത്തകർക്ക് പരികേൾക്കുകയും, സ്ഥാനാർത്ഥിയുടെ ഒപ്പം ഉണ്ടായിരുന്ന വാഹനത്തിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. SDPI ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിൽ മാത്രം എനിക്ക് നേരെ നടക്കുന്ന ഇത്തരം അധിക്രമങ്ങളിൽ വെക്തമായ കൂടാലോചന ഉണ്ടെന്നും SDPI ക്ക് പൂഞ്ഞാറിൽ സ്ഥാനാർത്ഥി ഇല്ലെങ്കിലും SDPI ആരുമായിട്ടാണ് രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുന്നതെന്നും ഈ സംഭവത്തോടുകൂടി വെക്തമായെന്നും പി സി…

Read More