സംസ്ഥാന സര്‍ക്കാരും സ്വച്ഛ് ഭാരത് മിഷനും സംയുക്തമായി മുത്തോലി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ തറക്കല്ലീടില്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി. മീനാഭവന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയരാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ രാജന് മുണ്ടമറ്റം, പുഷ്പ ചന്ദ്രന് , ഫിലോലിന ഫിലിപ്പ്, വാര്‍ഡംഗം ആര്യ സബിന്‍, മെമ്പര്‍മാരായ എന്‍.കെ. ശശികുമാര്‍, സിജു സി.എസ്, ശ്രീജയ എം.പി., ഷീബാ റാണി, സെക്രട്ടറി ലിറ്റി ജോസ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ഹരിലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
Read MoreCategory: Mutholi
നാലു പഞ്ചായത്തില്‍ ഇന്ന് കെ.എം. മാണി സ്മൃതി സംഗമങ്ങള്‍
പാലാ: കെ.എം.മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷന് ‘ഹൃദയത്തില്‍ മാണിസാര്‍’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്മൃതി സംഗമങ്ങള്‍ ഇന്ന് മുത്താലി, കൊഴുവനാല്‍, കരൂര്‍, കടനാട് പഞ്ചായത്തുകളില്‍ നടക്കും. മുത്തോലി പഞ്ചായത്ത് സംഗമം രാവിലെ 9.30ന് കുരുവിനാല്‍ പള്ളി പാരീഷ് ഹാളില്‍ നടത്തും. കൊഴുവനാല്‍ പഞ്ചായത്ത് സംഗമം രാവിലെ 11-ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, കരൂര്‍ സംഗമം ഉച്ചകഴിഞ്ഞ് 3 മണിക്ക് വലവൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിലും കടനാട്ടില്‍ വൈകിട്ട് 5.30 ന് നീലൂര്‍ സഹകരണ ബാങ്ക് ആ ഡിറ്റോറിയത്തിലും സ്മൃതി സംഗമങ്ങള്‍ ചേരും. കെ.എം.മാണി യോടൊപ്പം പൊതുരംഗത്ത് പ്രവര്‍ത്തിച്ചവരും സാമുദായിക സാംസ്കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സ്മൃതി സംഗമങ്ങളില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വ്യക്തി മൂദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കും.
Read Moreമുത്തോലി പഞ്ചായത്തില്‍ 22 കുടുംബങ്ങള്‍ ബിജെപിയില്‍ അംഗത്വമെടുത്തു
പാലാ:-മുത്തോലി പഞ്ചായത്തില്‍ 22 കുടുംബങ്ങള്‍ ബിജെപി ചേര്‍ന്നു. പഞ്ചായത്തിലെ 113 നമ്പര്‍ ബൂത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഹരി പടിഞ്ഞാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായജി. രണ്‍ജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നും വരും ദിവസങ്ങളില്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നിരവധി ആളുകള്‍ ദേശീയതയില്‍ അണിചേരുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗവും പഞ്ചായത്ത് മെമ്പറുമായ എന്‍.കെ.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജന. സെക്രട്ടറി സുനില്‍ പന്തത്തല, വൈസ് പ്രസിഡന്റുമാരായ അനില്‍ വി. നായര്‍, ഹരികൃഷ്ണന്, അര്ജ്ജുന്, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, മെമ്പര്‍മാരായ സിജു കടപ്പാട്ടൂര്‍, ഷീബാ റാണി, ശ്രീജയ എം.പി., ബിജെപി പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ പ്രദീപ്കുമാര്‍,…
Read Moreമുത്തോലിയിലെ ബിജെപി വിജയം: യുഡിഎഫ് പ്രസ്താവന അപഹാസ്യമെന്ന് എല്‍ഡിഎഫ്
മുത്തോലി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആരംഭം മുതല്‍ തുടക്കം കുറിച്ച രഹസ്യ ബാന്ധവമാണ് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് എന്ന് എല്‍ ഡി എഫ് മുത്തോലി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപി ജയിച്ച വാര്‍ഡുകളില്‍ യുഡിഎഫിന് വിരലില്‍ എണ്ണാവുന്ന വോട്ടുകളുമായി മൂന്നാം സ്ഥാനത്തും യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തും ആണുള്ളത്. ഇത്തരത്തില്‍ പരസ്യമായ ധാരണ നിലനില്‍ക്കെ ഇപ്പോള്‍ അപവാദ പ്രചാരണമായി യു ഡി എഫ് ഇറങ്ങിയിരിക്കുന്നത് അപഹസ്യമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ഒഴിവാക്കാന്‍ അവസരമുണ്ടായിരിക്കെ വോട്ട് അസാധുവാക്കി ബിജെപിയെ വിജയിപ്പിക്കുന്നതിന് സഹായിച്ച യുഡിഎഫ് നിലപാട് നീതികരിക്കാനാവില്ല. ഇത്തരത്തില്‍ ആണോ വര്‍ഗീയ ശക്തികളോടുള്ള യു ഡി എഫ് നിലപാട് എന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും എല്‍ ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. റ്റോബിന്‍ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗം…
Read Moreമുത്തോലി പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍; രണ്‍ജിത്ത് ജി മീനാഭവന്‍ നയിക്കും
മുത്തോലി: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ബിജെപിയുടെ രണ്‍ജിത്ത് ജി മീനാഭവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആറ് അംഗങ്ങളുള്ള എന്‍ഡിഎ ഗ്രാമപഞ്ചായത്ത് ഭരണം നേടി. എന്‍ഡിഎ 6, എല്‍ഡിഎഫ് 5, യുഡിഎഫ് 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ രണ്ട് അംഗങ്ങളുള്ള യുഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നതോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കൂടെയാണ് രണ്‍ജിത്ത് ജി മീനാഭവന്‍.
Read Moreബിജെപി – കേരള കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തു വന്നു: യുഡിഎഫ്
മുത്തോലി: കേരളാ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ബി.ജെ.പിയുടെ വിജയത്തിന് വഴി തെളിച്ചതെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി. ബി.ജെ.പിയെ അധികാരത്തിൽ നിന്നുംമാറ്റി നിർത്താൻ പരമാവധി ശ്രമിച്ചുവെങ്കിലും ജോസ് കെ. മാണിയുടെ പിടിവാശി മൂലം സാധിക്കാതെ പോയെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫിനെ തകർക്കാൻ ബി.ജെ.പിയെ സഹായിക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് സമയത്ത് മുതൽ ഇന്നു വരെ എൽ.ഡി.എഫിന്റ ഭാഗത്തു നിന്നുണ്ടായത്. കോൺഗ്രസിനുണ്ടായിരുന്ന 2 പഞ്ചായത്തംഗങ്ങളിൽ മുൻ വൈസ് പ്രസിഡന്റായ ഫിലോമിന ഫിലിപ്പ് മത്സരിക്കാൻ രംഗത്തു വന്നെങ്കിലും വർഷങ്ങളായി മുത്തോലിയിൽ തുടരുന്ന കോൺഗ്രസ് വിരോധം തീർക്കാൻ ബി.ജെ.പിയെ സഹായിച്ചതിലൂടെ കേരളാ കോൺഗ്രസിന്റെ വോട്ടുകച്ചവടത്തിന്റെ ബാക്കിപത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ പഞ്ചായത്ത് ഒറ്റക്ക് ഭരിച്ചിരുന്ന കേരളാ കോൺഗ്രസിനെ മുത്തോലിയിലെ ജനങ്ങൾ കൈവിട്ടിരിക്കുന്നുവെന്ന് യോഗം വിലയിരുത്തി. ചെയർമാൻ ഹരിദാസ്…
Read Moreമുത്തോലി പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി; ചരിത്രനേട്ടം: ആരു ഭരിക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും?
മുത്തോലി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. ആകെയുള്ള 13ല്‍ ആറു സീറ്റുകള്‍ ബിജെപി പിടിച്ചു. അഞ്ചു സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് രണ്ടു സീറ്റു മാത്രമാണ് നേടാനായത്. നിലവില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. ഇതോടെ യുഡിഎഫ് മെമ്പര്‍മാരുടെ പിന്തുണ അനുസരിച്ചായിരിക്കും ആരു ഭരണത്തിലെത്തുകയെന്നു തീരുമാനമാവുക. പല സന്ദര്‍ഭങ്ങളിലും ദേശീയ-സംസ്ഥാന തലത്തിലെ നിലപാടുകളില്‍ നിന്നു വ്യത്യസ്തമായി പ്രാദേശിക തലത്തില്‍ നിലപാട് എടുക്കാറുള്ളതിനാല്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ ബന്ധവൈരികളായ ഇടതിനെ തുണയ്ക്കുമോ അതോ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശത്രുവായ ബിജെപിയെയും എന്‍ഡിഎ മുന്നണിയെയും പിന്തുണയ്ക്കുമോ? അതോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമോ? കാത്തിരുന്നു കാണേണ്ടി വരും.
Read Moreമുത്തോലിയിൽ ഇന്ന് ഒരാൾക്ക് കോവിഡ്
മുത്തോലി: ഗ്രാമപഞ്ചായത്തിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാർഡിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreമുത്തോലിയില്‍ ഇന്ന് ഒരാള്‍ക്ക് കൂടെ കോവിഡ്; ആകെ 9 പേര് ചികില്‍സയില്‍
മുത്തോലി: ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. എട്ടാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഒമ്പതു പേരാണ് കോവിഡ് ബാധിച്ചു ചികില്‍സയിലുള്ളത്. 2,5, 8 വാര്‍ഡുകളില്‍ ഈരണ്ടു പേര് വീതവും 9,12,13 വാര്‍ഡുകളില്‍ ഓരോരുത്തരുമാണ് നിലവില്‍ ചികില്‍സയിലുള്ളത്.
Read Moreമുത്തോലി ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്കു കൂടെ കോവിഡ്
മുത്തോലി: ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഒരാള്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഏഴാം വാര്‍ഡിലെ ഒരു സ്ത്രീക്കാണ് ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിലെ അംഗമായ ഇവര്‍ക്ക് പുറത്താരുമായും സമ്പര്‍ക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ജി നായര്‍ അറിയിച്ചു.
Read More