സകലരോടും നീതി പുലര്‍ത്തിയ 16 മാസം: മാണി സി. കാപ്പന്‍

പൈക: പാലാ നിയോജക മണ്ഡലത്തില്‍നിന്നും എം.എല്‍.എ.യായി തന്നെ വിജയിപ്പിച്ച സമസ്ത ജനവിഭാഗങ്ങളോടും കഴിഞ്ഞ 16 മാസക്കാലം പൂര്‍ണ്ണമായും നീതിപുലര്‍ത്തുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മീനച്ചില്‍ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് മുന്തിയ പരിഗണന നല്‍കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. യു.ഡി.എഫ്. മീനച്ചില്‍ മണ്ഡലം കണ്‍വന്‍ഷന്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിന്റെ വികസനകാര്യത്തോടൊപ്പം സാധാരണ ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടുവാനും പരിഹാരം കാണുവാനും താന്‍ ബദ്ധശ്രദ്ധനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ്. ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത കണ്‍വണ്‍ഷനില്‍ കേരളാ കോണ്‍ഗ്രസ് (ജെ.) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, പ്രേംജിത്ത് എര്‍ത്തയില്‍, രാജു കോക്കപ്പുറം, ജോഷി നെല്ലിക്കുന്നേല്‍, ബേബി ഈറ്റത്തോട്ട്, പ്രഭാകരന്‍ പടികപ്പളളില്‍, അഡ്വ. അലക്‌സ് കെ. ജോസ്, കിഷോര്‍ പാഴുക്കുന്നേല്‍, സന്തോഷ് കാപ്പന്‍, പ്രദീപ്…

Read More

മീനച്ചില്‍ പഞ്ചായത്തില്‍ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ചു ചത്തത് 5 പശുക്കള്‍; പനയ്ക്കപാലത്തും പ്ലാശനാലും രോഗം സ്ഥിരീകരിച്ചു

പാലാ: മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുമാടം, പൈക മേഖലയില്‍ പശുക്കള്‍ പനി ബാധിച്ച് ചത്തു. ഒരാഴ്ചയ്ക്കിടെ അഞ്ചു പശുക്കളാണ് പഞ്ചായത്തില്‍ മാത്രം ചത്തത്. കനത്ത പനിയും തളര്‍ച്ചയുമാണ് ലക്ഷണം. വിളക്കുമാടം, പൈക സ്വദേശികളുടെ പശുക്കളാണ് ചത്തത്. പ്ലാശനാല്‍, തലപ്പലം, പനച്ചിപ്പാറ, പനയ്ക്കപ്പാലം, തലനാട് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

Read More

മീനച്ചില്‍ പഞ്ചായത്തില്‍ മുന്‍തൂക്കമെന്ന് ബിജെപി

മീനച്ചില്‍ പഞ്ചായത്തില്‍ ഭരണം പിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് ബിജെപി മുന്നണി. ബിഡിജെഎസ്- ബിജെപി സഖ്യം ജില്ലയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മീനച്ചില്‍ പഞ്ചായത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുവലത് മുന്നണികളെ ഞെട്ടിച്ചുകൊണ്ട് നാലു മെംബര്‍മാരെ വിജയിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ തികഞ്ഞ ആത്മാവിശ്വാസവുമായാണ് എന്‍.ഡി.എ ഇക്കുറി മത്സരരംഗത്തിറങ്ങിയത്. ഇതിനുപുറമേ സിപിഐഎമ്മില്‍ നിന്നുള്ള മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.പി സജീവന്‍ ബിജെപിയില്‍ ചേര്‍ന്നു താമര ചിഹ്നത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായത് വോട്ടുകള്‍ ബിജെപിയിലേക്ക് ചോരാന്‍ മറ്റൊരു കാരണമാകും എന്നും എന്‍.ഡി.എ. മുന്നണി കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ അതൃപ്തി ഉള്ള കേരളാ കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഇത്തവണ ബിജെപി യില്‍ എത്താനുള്ള സാധ്യതയും നിലവിലെ സാഹചര്യവും തള്ളിക്കളയാവുന്നതല്ല. ഇതെല്ലാം എന്‍.ഡി.എ. ക്യാമ്പില്‍ സന്തോഷം പകരുമ്പോള്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് ആവേശം നിലച്ച മട്ടാണ് ഉള്ളത്. ഏഴു മുതല്‍ ഒന്‍പത്…

Read More

പൈകയില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കി

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് പൈകയിലെ ഒന്നാം ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കി. രാവിലെതന്നെ വോട്ടിങ് മെഷീന്‍ പണിമുടക്കിയതു മൂലം ഇതുവരെയും ഇവിടെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. രാവിലെതന്നെ വന്നു ചേര്‍ന്ന വോട്ടര്‍മാര്‍ ക്യൂവില്‍ നിന്നെങ്കിലും ഒരു വോട്ട് പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രനായി സംജി പഴേപറമ്പില്‍, കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സോജന്‍ തൊടുക, ബിജെപിയുടെ ബിജി പിആര്‍, സ്വതന്ത്ര സ്ഥാനാര്‍ഥി സ്‌കറിയാ കല്ലുപുരയ്ക്കല്‍ എന്നിവരാണ് ഇവിടുത്തെ സ്ഥാനാര്‍ഥികള്‍.

Read More

മീനച്ചിലില്‍ നേട്ടംകൊയ്യാന്‍ എന്‍ഡിഎ; ഇടതുവലതു മുന്നണികള്‍ക്ക് വെല്ലുവിളി?

മീനച്ചില്‍: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി മാറാനൊരുങ്ങി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി. ഇടതുവലതു മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ബിജെപി ഇക്കുറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു ബിജെപി മെമ്പര്‍മാരും രണ്ട് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്രരുമടക്കം നാലു മെമ്പര്‍മാരാണ് എന്‍ഡിഎ നേടിയത്. കേരളത്തില്‍ തന്നെ ബിജെപി കുറിച്ച ഏറ്റവും മികച്ച നേട്ടമായിരുന്നു ഇത്. ആകെയുള്ള 13 വാര്‍ഡുകളില്‍ നാലു മെമ്പര്‍മാരെ നേടാനായത് ബിജെപിയുടെ ആത്മവിശ്വാസത്തെ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷം അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതും. ചിട്ടയായ പ്രചാരണത്തിലൂടെ ഇക്കുറി കൂടുതല്‍ മെമ്പര്‍മാരെ നേടി കരുത്തു വര്‍ധിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. മറുവശത്ത് കഴിഞ്ഞ തവണ ഏറ്റവും വലിയ ശക്തിയായിരുന്ന കേരള കോണ്‍ഗ്രസ് എം ഇക്കുറി രണ്ടു ചേരിയിലായി. ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേക്കേറിയപ്പോള്‍ ജോസഫ് വിഭാഗം വലതുമുന്നണിയില്‍ തന്നെ. ഈ…

Read More

കേരളാ കോണ്‍ഗ്രസ് (എം) ജോസ് ഗ്രൂപ്പില്‍ നിന്നും ബിജെപി യിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്

പാലാ: പാലാ നിയോജക മണ്ഡലത്തില്‍ പെട്ട മീനച്ചില്‍ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപി യിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്. മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുമാടത്ത് നിന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെ വികലമായ രാഷ്ട്രീയ നയത്തില്‍ പ്രതിഷേധിച്ചു മുന്‍ പഞ്ചായത്ത് മെമ്പറും കേരളാ കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പ് നേതാവുമായിരുന്ന കെ.പി സജീവ് പാറക്കടവില്‍ പാര്‍ട്ടി വിട്ടു ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. പൊതു പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായ കെ.പി സജീവിന്റ ബിജെപിയിലേക്കുള്ള ചുവടുമാറ്റം വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നു. വിളക്കുമാടത്ത് വെച്ചു നടന്ന സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കവേ, തന്നെ കൂടാതെ നിരവധിയാളുകള്‍ കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചു അടുത്ത ദിവസങ്ങളില്‍ തന്നെ ദേശീയതയുടെ ശബ്ദമായ ബിജെപി യില്‍ ചേരുമെന്ന് കെപി സജീവ് സൂചിപ്പിച്ചു. കൂടാതെ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ…

Read More

മീനച്ചില്‍ അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി

മീനച്ചില്‍; മീനച്ചില്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോന്‍സ് കുമ്പളന്താനം ഉല്‍ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കന്‍മാരായ കെസി നായര്‍, രാജന്‍ കൊല്ലംപറമ്പില്‍, പ്രസാദ് കൊണ്ടൂപറമ്പില്‍, സാന്‍ കെജെ, പയസ് തൈപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി ഗോപകുമാര്‍ ഇല്ലിക്കത്തൊട്ടിയില്‍ നന്ദി അറിയിച്ചു. ആറാം വാര്‍ഡ് സ്ഥാനാര്‍ഥി ബിനു കൊല്ലംപറമ്പില്‍, പത്താം വാര്‍ഡ് സ്ഥാനാര്‍ഥി ബിജു ജേക്കബ് എന്നിവരും പങ്കെടുത്തു.

Read More

മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ ചാത്തന്‍കുളത്തെ വനിതാ വിശ്രമകേന്ദ്രം നിര്‍മ്മാണോദ്ഘാടനം നടത്തി

മീനച്ചില്‍: ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചാത്തന്‍കുളത്ത് നിര്‍മിക്കുന്ന വനിതാ വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജോസഫ് നിര്‍വഹിച്ചു. പെണ്ണമ്മ ജോസഫ് ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ചാണ് വശ്രമകേന്ദ്രം നിര്‍മിക്കുന്നത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് ഇഞ്ചയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.

Read More

സി.എഫ്. തോമസ് എതിരാളികൾക്ക് പോലും എതിരഭിപ്രായം ഇല്ലാത്ത നേതാവ്: സജി മഞ്ഞക്കടമ്പിൽ

പാലാ: 40 വർഷം ചങ്ങാശേരി എം.എൽ.എ യും മന്ത്രിയും ആയി പ്രവർത്തിച്ച സി.എഫ് തോമസ് സാർ ഒരു അഴിമതി ആരോപണം പോലും എൽക്കേണ്ടി വരാത്ത എതിരാളികൾക്ക് പോലും എതിരഭിപ്രായം ഇല്ലാത്ത നേതാവായിരുന്നു എന്നും, അദ്ധേഹം പൊതുപ്രവർത്തകർക്ക് മാതൃയായിരുന്നു എന്നും കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞ കടമ്പിൽ അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് (എം ) മീനച്ചിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.എഫ് തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളാ കോൺഗ്രസ് (എം) മിനച്ചിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ: അലക്സ് കെ. ജോസ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ഉദ്‌ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട മുഖ്യ പ്രസംഗം നടത്തി. പാർട്ടി നേതാക്കളായ ,ജോസ്…

Read More

ചാത്തന്‍കുളം നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം: തിടനാട്-കോട്ടയം കെ എസ് ആര്‍ ടി സി സര്‍വീസ് തിങ്കളാഴ്ച മുതല്‍

പാലാ: ചാത്തന്‍കുളം നിവാസികളുടെ ഏറെ നാളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. തിടനാട് നിന്നും ചാത്തന്‍കുളം, കപ്പലിക്കുന്ന്, കൊഴുവനാല്‍, ചേര്‍പ്പുങ്കല്‍, ഏറ്റുമാനൂര്‍ വഴി കോട്ടയത്തിനു പോകുന്ന കെഎസ്ആര്‍ടിസി ബസ് തിങ്കളാഴ്ച ആരംഭിക്കും. ബസുകളുടെ സമയക്രമം 7.30 am തിടനാട് – കോട്ടയം10.20 am കോട്ടയം – ഈരാറ്റുപേട്ട12.40 pm ഈരാറ്റുപേട്ട – കോട്ടയം2.30 pm കോട്ടയം – ഈരാറ്റൂപേട്ട4.30 pm ഈരാറ്റുപേട്ട – പാലാ5.10 pm പാലാ – ഈരാറ്റുപേട്ട ചാത്തന്‍കുളം നിവാസികളുടെ പരാതി പരിഗണിച്ച് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ്, പാലാ എംഎല്‍എ മാണി സി കാപ്പന്‍ എന്നിവരുടെ ഇടപെടലിലൂടെയാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.

Read More