kuravilangad

വജ്രജൂബിലി നിറവില്‍ ദേവമാതാ കോളേജ് ധനതത്വശാസ്ത്ര പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

കുറവിലങ്ങാട് : വജ്രജൂബിലി പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കുറവിലങ്ങാട് ദേവമാതാ കോളേജ് ധനതത്വശാസ്ത്രവിഭാഗം ഒരു മഹാസംഗമത്തിന് ഒരുങ്ങുന്നു. ദേവമാതാ കോളേജില്‍ 1964- ല്‍ പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പും 1968-ല്‍ ധനതത്വശാസ്ത്ര ബിരുദവിഭാഗവും 2020-ല്‍ ധനതത്വശാസ്ത്ര ബിരുദാനന്തരബിരുദവും ആരംഭിച്ചു. 1964 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ധനതത്വശാസ്ത്രവിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അദ്ധ്യാപകരും പങ്കെടുക്കുന്ന ഈ മഹാസംഗമം 2024 ഫെബ്രുവരി 25-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കും. ധനതത്വശാസ്ത്രവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ. എം. Read More…

kuravilangad

അത്യാധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഇനി ദേവമാതക്ക് സ്വന്തം

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ സ്ഥാപിതമായ അത്യാധുനികസാങ്കേതിക നിലവാരം പുലർത്തുന്ന ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ശിലാഫലകത്തിൻ്റെ അനാച്ഛാദനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. നൂറിൽപരം കമ്പ്യൂട്ടറുകൾ, ഹൈ സ്പീഡ് ഇൻറർനെറ്റ് സംവിധാനം, പതിനായിരക്കണക്കിന് ഇ- ബുക്കുകൾ, ലോകോത്തര നിലവാരം പുലർത്തുന്ന റിസർച്ച് ജേർണലുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി സജ്ജീകരിക്കും. ഇതോടെ ദേവമാത കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ലൈബ്രറി സംവിധാനമുള്ള സ്ഥാപനമാകും. നാക് അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിൻ്റോടെ എ Read More…

kuravilangad

മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കുറവിലങ്ങാട് : കോൺഗ്രസ്സ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് സന്ദേശം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, അജോ അറക്കൽ, ജോസഫ് പുതിയിടം, ഷാജി പുതിയിടം, ടോമി ചിറ്റക്കോടം, സിബി ഓലിക്കൽ, റ്റി.ആർ രമണൻ, ഷാജി വലിയകുളം, ജസ്റ്റിൻ ബാബു കെ, Read More…