കുറവിലങ്ങാട്ട് നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി: VIDEO

കുറവിലങ്ങാട്: നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറവിലങ്ങാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. കുഴിയില്‍ വീണ കാര്‍ റോഡിലേക്ക് കയറ്റുന്നതിനിടെ കാല്‍ കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ റോഡ് മുറിച്ചു കടന്നാണ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ഒരു ബൈക്കുകാരനെയും ചെറുതായി മുട്ടിയെങ്കിലും ആര്‍ക്കും പരിക്കുകള്‍ ഇല്ല. സംഭവസമയത്ത് കടയില്‍ തിരക്ക് കുറഞ്ഞതും ബസ് കാത്തിരിപ്പുകാര്‍ ഇല്ലാതിരുന്നതും കൊണ്ടു വന്‍ അപകടം ഒഴിവായി.

Read More

‘ജെ ജി സി’ ഒഫീസ് കുറവിലങ്ങാട് തുറന്നു

കുറവിലങ്ങാട് : ജെ ജി സി പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസ് കുറവിലങ്ങാട് കല്ലോലി’ ബില്‍ഡിംങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുരുത്തി പള്ളി വികാരി ഫാ.ജോസ് കുന്നപ്പള്ളി വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍, സി പി എം നേതാവ് അഡ്വ. കെ.കെ. ശശികുമാര്‍, മുന്‍ ഞീഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കുഴിവേലില്‍, വ്യാപാരി വ്യവസായ സമിതി നേതാവ് ബേബിച്ചന്‍ തൈയില്‍, ജോയി മലയില്‍, അനില്‍ കാട്ടാത്തുവാല, ബാബു കുഴിവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

മോനിപ്പളളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

കുറവിലങ്ങാട്: മോനിപ്പള്ളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ കുറിച്ചിത്താനാം സ്വദേശി പരമേശ്വരന്‍ ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുംവഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന പരമേശ്വരന്റെ ഭാര്യയ്ക്കും മറ്റു രണ്ടു പേരുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിയ്ക്കുകയായിരുന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. UPDATing

Read More

കുറവിലങ്ങാട് ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ല; യുഡിഎഫിന് ഭരണം പിടിക്കാന്‍ സ്വതന്ത്രന്‍ പിന്തുണയ്ക്കണം; പുതിയ സാരഥികള്‍ ഇവര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് ഏഴു സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആറു സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചിട്ടുണ്ട്. ഈ സ്വതന്ത്ര സ്ഥാനാര്‍ഥി പിന്തുണച്ചാല്‍ യുഡിഎഫിന് അധികാരത്തിലെത്താനാകും. അതേ സമയം സ്വതന്ത്ര മെമ്പര്‍ പിന്തുണച്ചാലും എല്‍ഡിഎഫിന് മതിയായ ഭൂരിപക്ഷം ആവില്ല. ഓരോ വാര്‍ഡില്‍നിന്നും വിജയിച്ചവരുടെയും കിട്ടിയ ഭൂരിപക്ഷത്തിന്റെയും മത്സരിച്ചവരുടെയും പട്ടിക: കക്ഷിനില യുഡിഎഫ് – 7 എല്‍ഡിഎഫ് – 6 സ്വതന്ത്രന്‍ – 1 പുതിയ സാരഥികള്‍ വാര്‍ഡ് 1. ജയ്ഗിരി: വിനുമോന്‍ കുര്യന്‍ (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം : 206 ) വാര്‍ഡ് 2 ആശുപത്രി: ഡാര്‍ലി ജോജി ചക്കുംകുളത്ത് (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം : 268 ) വാര്‍ഡ് 3 കാഞ്ഞിരംകുളം: ഇ.കെ. കമലാസനന്‍ (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം :…

Read More

കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങി

നിലവിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി രോഗലക്ഷണങ്ങളില്ലാത്തവരെയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ഇതുവരെ ഇവിടെ അഞ്ചു പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്റ്റെപ് ഡൗണ്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായാണ് ഇതിന്റെ പ്രവര്‍ത്തനം. ഉഴവൂര്‍ ബ്ലോക്ക് പ്രദേശത്ത് കുറവിലങ്ങാട്ട് മാത്രമാണ് ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ പഞ്ചായത്താണ് ഒരുക്കുന്നത്.

Read More

ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉഴവൂര്‍: കുറിച്ചിത്താനത്തിന് സമീപം ചെത്തിമറ്റത്ത് ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ലേബര്‍ ഇന്ധ്യയിലെ ജീവനക്കാരനായ എറണാകുളം സ്വദേശി മുളവൂര്‍ കൂരുവേലില്‍ റോബിന്‍ കെ ജോര്‍ജ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് വരുന്നവഴി റോബിന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയ്യന്ത്രണം വിട്ട് പാലാ കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിനടിയില്‍ പെടുകയായിരുന്നു. അപകട സമയത്ത് ശക്തമായി മഴ പെയ്തിരുന്നു. ബസ്സിന്റെ ടയര്‍ ശരീരത്തിലൂടെ കയറി. ടയറിന്റെ അടിയില്‍ പെട്ട നിലയിലായിരുന്നു തല. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read More

മോനിപ്പള്ളിയില്‍ ടോറസ് ലോറി ബൈക്കില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം; ഇടിച്ചുവീഴ്ത്തിയ ലോറി ബൈക്ക് മീറ്ററുകളോളം നിരക്കി നീക്കി

കോട്ടയം: മോനിപ്പള്ളിയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി സ്വദേശി സതീഷ്, മകന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മോനിപ്പള്ളി ജംഗ്ഷനില്‍ ഇലഞ്ഞി റോഡില്‍ നിന്നു എംസി റോഡിലേക്കു കയറുകയായിരുന്നു ബൈക്ക്. ആ സമയം എതിര്‍ദിശയില്‍ നിന്ന് എത്തിയ ടോറസ് ലോറിയുടെ അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഏതാണ്ട് പത്തുമീറ്ററോളം ദൂരം ഇവരെ നിരക്കി നീക്കിയതിനു ശേഷമാണ് ടോറസ് നിന്നത്. അപകടസ്ഥലത്തു വെച്ചു തന്നെ രണ്ടു പേരും മരിച്ചു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിയെത്തി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Read More

കുറവിലങ്ങാടിനടുത്ത് 20 സെന്റ് വില്‍പനയ്ക്ക്

കുറവിലങ്ങാടിനടുത്ത് എംസി റോഡ് സയന്‍സ് സിറ്റി യില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാറി 20 സെന്റ് സ്ഥലം വില്‍കാനുണ്ട്. പ്രതീക്ഷിക്കുന്ന വില സെന്റിന് 1 ലക്ഷം. വഴി, വെള്ളം, വൈദ്യുതി ലഭ്യമാണ്. ആവശ്യമുള്ളവര്‍ +91 99617 05617 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read More

കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ ജോര്‍ജ് ജോണ്‍ നിധീരി നിര്യാതനായി

കുറവിലങ്ങാട്: ദേവമാതാ കോളജ് റിട്ട പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ജോര്‍ജ് ജോണ്‍ നിധീരി (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. അസുഖത്തെതുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം കര്‍മ്മലറാണി കോളജില്‍ അധ്യാപക ജീവിതം ആരംഭിച്ച പ്രഫ. ജോര്‍ജ് ജോണ്‍ ദേവമാതാ കോളജിന്റെ ആരംഭകാലം മുതല്‍ അധ്യാപകനും തുടര്‍ന്ന് പ്രിന്‍സിപ്പലുമായി സേവനം ചെയ്തു.

Read More

കുറവിലങ്ങാട് ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറടക്കം രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കോവിഡ്; ആശുപത്രി താത്കാലികമായി അടച്ചു

കുറവിലങ്ങാട്: കുറവിലങ്ങാട് ആയുര്‍വേദ ആശുപത്രിയിലെ ഒരു ഡോക്ടറടക്കം രണ്ടു ആരോഗ്യ പ്രവര്‍ത്ത കര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ആയുര്‍വേദ ഹോസ്പിറ്റലില്‍ എത്തിയവര്‍ ജാഗ്രത പാലിക്കുകയും ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് പഞ്ചായത്തു പ്രസിഡന്റ് പി.സി.കുര്യന്‍ അറിയിച്ചു.

Read More