നാലു പഞ്ചായത്തില്‍ ഇന്ന് കെ.എം. മാണി സ്മൃതി സംഗമങ്ങള്‍

പാലാ: കെ.എം.മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷന്‍ ‘ഹൃദയത്തില്‍ മാണിസാര്‍’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്മൃതി സംഗമങ്ങള്‍ ഇന്ന് മുത്താലി, കൊഴുവനാല്‍, കരൂര്‍, കടനാട് പഞ്ചായത്തുകളില്‍ നടക്കും. മുത്തോലി പഞ്ചായത്ത് സംഗമം രാവിലെ 9.30ന് കുരുവിനാല്‍ പള്ളി പാരീഷ് ഹാളില്‍ നടത്തും. കൊഴുവനാല്‍ പഞ്ചായത്ത് സംഗമം രാവിലെ 11-ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, കരൂര്‍ സംഗമം ഉച്ചകഴിഞ്ഞ് 3 മണിക്ക് വലവൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിലും കടനാട്ടില്‍ വൈകിട്ട് 5.30 ന് നീലൂര്‍ സഹകരണ ബാങ്ക് ആ ഡിറ്റോറിയത്തിലും സ്മൃതി സംഗമങ്ങള്‍ ചേരും. കെ.എം.മാണി യോടൊപ്പം പൊതുരംഗത്ത് പ്രവര്‍ത്തിച്ചവരും സാമുദായിക സാംസ്‌കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സ്മൃതി സംഗമങ്ങളില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വ്യക്തി മൂദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കും.

Read More

പുലിയുറുമ്പില്‍ പി.സി. ഏബ്രഹാം (കുഞ്ഞൂഞ്ഞ്-92) നിര്യാതനായി

കൊഴുവനാൽ: പുലിയുറുമ്പില്‍ പി.സി. ഏബ്രഹാം (കുഞ്ഞൂഞ്ഞ്- 92) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ നാളെ (വെള്ളി) 2.45 ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ ഭവനത്തില്‍ ആരംഭിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതാണ്.

Read More

സനീഷിന്റെ കുടുംബത്തിന് നാടിന്റെ നന്മയില്‍ വീടായി

ചേര്‍പ്പുങ്കല്‍: മരം മുറിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച കെഴുവംകുളം വെട്ടിക്കൊമ്പില്‍ സനീഷിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കി ജനകീയ കൂട്ടായ്മ. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിച്ചത്. കൊഴുവനാല്‍ പഞ്ചായത്തിലെ 1, 2, 13 വാര്‍ഡുകളില്‍ നടത്തിയ കുടുംബ സഹായ നിധിയിലൂടെ 7 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ബിജു കണ്ടത്തില്‍ സൗജന്യനിരക്കില്‍ അഞ്ചു സെന്റ് സ്ഥലം നല്‍കി. 550 ചതുരശ്ര അടിയുള്ള വീട് മൂന്നേകാല്‍ ലക്ഷം രൂപയ്ക്ക് പണി തീര്‍ത്തു. ബാക്കി തുക കുട്ടികളുടെ പഠനാവശ്യത്തിനായി കുടുംബാംഗങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. ജില്ലാ ജഡ്ജി ജോഷി ചാവേലില്‍ വീടിന്റെ താക്കോല്‍ കൈമാറി. ജോസ് മോന്‍ മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിമോള്‍ ചാക്കോ, പഞ്ചായത്ത് മെമ്പര്‍ ഷാജി കരുണാകരന്‍ നായര്‍, പ്രസാദ് ശ്രീഭവന്‍, രവീന്ദ്രന്‍ കാക്കനാട്ട്,…

Read More

കൊഴുവനാല്‍ പഞ്ചായത്തില്‍ അണുനശീകരണം നടത്തി എസ്എംവൈഎം

കൊഴുവനാല്‍ പഞ്ചായത്തില്‍ കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊഴുവനാല്‍ പള്ളി എസ്എംവൈഎം യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ അണുനശീകരണം നടത്തി. ഇടവക വികാരി, അസിസ്റ്റന്റ് വികാരി, യൂണിറ്റ് പ്രസിഡന്റ് എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടു ദിവസം ഉച്ചവരെ കട കമ്പോളങ്ങള്‍ അടച്ചു കട ഉടമകള്‍ സ്വയം അണുനശീകരണം നടത്തിയ വേളയിലാണ് എസ്എംവൈഎം അംഗങ്ങളുടെ ഈ സംരഭം. കോവിഡ് പടരാന്‍ സാധ്യത ഉണ്ടെന്നു മുന്നറിയിപ്പ് ഉള്ളതിനാല്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും തങ്ങളുടെ ആരോഗ്യം സ്വയം ശ്രദ്ധിക്കുകയും ചെയ്യണമെന്നും എല്ലാവരും പ്രത്യേകമായി ജാഗ്രത പാലിക്കുണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Read More