വ്യാജവിലാസത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി

കിടങ്ങൂര്‍: വ്യാജവിലാസത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി. ഉരച്ചു നോക്കിയാലും സ്വര്‍ണ്ണപണിക്കാര്‍ക്കു പോലും തിരിച്ചറിയുവാന്‍ കഴിയാത്ത വിധം വൈദഗ്ധ്യത്തോടുകൂടി മുക്കുപണ്ടം നിര്‍മ്മിച്ച് കിടങ്ങൂരുള്ള സ്വകാര്യപണമിടപാടു സ്ഥാപനത്തില്‍ 22.10.2020 തീയതി പണയം വച്ച് 70000/ രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്. പ്രതികളായ പൂഞ്ഞാര്‍ കരോട്ട് വീട്ടില്‍ പരീക്കൊച്ച് മകന്‍ മുഹമ്മദ് ഷിജാസ് (20), പൂഞ്ഞാര്‍ വെള്ളാപ്പള്ളിയില്‍ വീട്ടില്‍ അസീസ് മകന്‍ മുഹമ്മദ് റാഫി (21), ഈരാറ്റുപേട്ട നടയ്ക്കല്‍ വലിയവീട്ടില്‍ അബ്ദുള്‍ നാസര്‍ മകന്‍ മുഹമ്മദ് ഷാഫി (20) എന്നിവരാണ് പിടിയിലായത്. കിടങ്ങൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചിട്ടയായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അന്വേഷണവേളയില്‍ പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനായി പ്രതികള്‍ ”ദൃശ്യം” സിനിമ സ്‌റ്റൈലില്‍ പ്രതിയുടെ സിം കാര്‍ഡ് മറ്റൊരു മൊബൈലിലിട്ട് നാഷണല്‍ പെര്‍മിറ്റ്…

Read More

കിടങ്ങൂരിനു സമീപം ബസ് നിയന്ത്രണം വിട്ട് അപകടം; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

കിടങ്ങൂര്‍: കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കൊങ്ങാണ്ടൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തൊടുപുഴ-കോട്ടയം സര്‍വീസ് നടത്തുന്ന എവറസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് സംരക്ഷണ ഭിത്തിയില്‍ കയറിയെങ്കിലും മറിയാതിരുന്നതുമൂലം വന്‍ അപകടം ഒഴിവായി. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

Read More

വ്യാജ ആധാര്‍ കാര്‍ഡില്‍ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്തു; യുവാവ് ഒളിവില്‍, കിടങ്ങൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കിടങ്ങൂര്‍; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്ത യുവാവ് ഒളിവില്‍. കുമ്മണ്ണൂര്‍, കിടങ്ങൂര്‍ എന്നിവിടങ്ങളിലുള്ള രണ്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്തത്. പണയം വയ്ക്കുന്ന സ്ഥാപനത്തില്‍ നല്‍കുന്നതു വ്യാജ പേരും മേല്‍വിലാസവുമുള്ള ആധാര്‍ കാര്‍ഡാണ്. പണയത്തിനു നല്‍കിയ സ്വര്‍ണം മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ സ്ഥാപന ഉടമകള്‍ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇയാള്‍ നല്‍കിയിരിക്കുന്ന ആധാര്‍ കാര്‍ഡിലെ പേരും മേല്‍വിലാസവും വ്യാജമാണെന്നു കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ ഇയാളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ മേല്‍വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എരുമേലിയിലെ ഒരു പണമിടപാട്സ്ഥാപനത്തിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാരനെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി കിടങ്ങൂര്‍ പോലീസ് അറിയിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497947281, 9497980325 എന്നീ മൊബൈല്‍ നമ്പറുകളിലോ 04822…

Read More

അംഗപരിമിതര്‍ക്ക് സ്‌കൂട്ടര്‍; അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനിലെ അംഗപരിമിതര്‍ക്കായി നടപ്പാക്കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനത്തിലധികം അംഗപരിമിതിയുള്ളവരെയാണ് പരിഗണിക്കുന്നത്. സ്വന്തമായി വാഹനം ഇല്ലാത്തവരും ലേണേഴ്സ് ലൈസന്‍സ് ഉള്ളവരുമായിരിക്കണം. ഭിന്നശേഷിക്കാര്‍ക്കായുള്ള ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കണം. അപേക്ഷ ഒക്ടോബര്‍ 31ന് വൈകുന്നേരം നാലു വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 0481 2563980.

Read More

കിടങ്ങൂരില്‍ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

കിടങ്ങൂര്‍: ഗ്രാമപഞ്ചായത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാര്‍ഡിലാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. വെള്ളിയാഴ്ച വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Read More

കിടങ്ങൂരില്‍ സ്‌ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു

കിടങ്ങൂര്‍: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കിടങ്ങൂര്‍ കാനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. കിടങ്ങൂര്‍ പാഴൂക്കുന്നേല്‍ പി. റ്റി. ജോസഫ് (77) ആണ് മരിച്ചത്. പിറയാര്‍ ഗവ. എല്‍. പി. സ്‌ക്കൂള്‍ റിട്ട. അധ്യാപകനായിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. ടൗണില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ജോസഫ് റോഡില്‍ സ്‌ക്കൂട്ടര്‍ തിരിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറിഞ്ഞു വീണ സ്‌ക്കൂട്ടറില്‍ ഇടിച്ചു മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലയടിച്ച് വീണ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ അന്നമ്മ ജോസഫ്. മക്കള്‍: പ്രവീണ്‍, പ്രദീപ്, പരേതയായ പ്രീതി, പ്രിന്‍സ്. മരുമക്കള്‍: ഷൈബി, സുനി, ഷാജന്‍, ജെഫി. ശവസംസ്‌കാരം പിന്നീട്.

Read More

കിടങ്ങൂരില്‍ ആന്റിജന്‍ പരിശോധനയില്‍ മൂന്നു കുറവിലങ്ങാട് സ്വദേശികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കിടങ്ങൂര്‍: ഗ്രാമപഞ്ചായത്തില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറവിലങ്ങാട് പത്താം വാര്‍ഡിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മൂന്നു പേരും. ഏറ്റുമാനൂര്‍ മിഡാസ് കമ്പനിയുമായി ബന്ധമുള്ളവരാണ് ഇവര്‍. അതുകൊണ്ടു തന്നെ ഇവര്‍ക്ക് മിഡാസ് കമ്പനിയില്‍ നിന്നാണ് രോഗബാധയെന്നാണ് നിഗമനം. കുടല്ലൂരില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസിന്റെ പശ്ചാത്തലത്തില്‍ ഈ രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പുറമെ വ്യാപാരികള്‍, ഓട്ടോ റിക്ഷാ തൊഴിലാളികള്‍ എന്നിവരുമടക്കം 91 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. കൂടല്ലൂരില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്.

Read More

കിടങ്ങൂര്‍ മോനിപ്പള്ളി കവലയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു സാരമായി പരിക്ക്

കിടങ്ങൂര്‍: കിടങ്ങൂര്‍ – അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി കവലയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിനു സാരമായി പരിക്കേറ്റു. കാലിനാണു പരിക്ക്. വൈകുന്നേരം എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ യുവാവിന്റെ കാല്‍മുട്ടിനു സാരമായി പരിക്കുപറ്റി. വിനോദ് എന്ന യുവാവിനാണ് പരിക്ക്. കിടങ്ങൂര്‍ സ്വദേശിയാണെന്നാണു സൂചന. യുവാവിനെ കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കിടങ്ങൂരിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്‌

കിടങ്ങൂർ: ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കിടങ്ങൂരിനു സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാർ യുടെണ് എടുത്തപ്പോഴാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും പാലായിലേക്ക് വരികയായിരുന്ന കാർ വന്ന് ഇടിക്കുകയായിരുന്നു. യൂ ട്ടേണ് എടുത്ത കാർ റോഡരികിലെ കുഴിയിൽ നിന്നു കയറുന്നതിനായി ആക്സിലേറ്റർ ഇൽ കാലു കൊടുത്തത് ആണ് അപകടത്തിന് കാരണം.

Read More

ഏറ്റുമാനൂരില്‍ രോഗം സ്ഥിരീകരിച്ച പച്ചക്കറിവണ്ടിയുടെ ഡ്രൈവര്‍ കിടങ്ങൂരെത്തി! രണ്ടു പച്ചക്കറി കടകള്‍ അടപ്പിച്ചു

കിടങ്ങൂര്‍: ഏറ്റുമാനൂരില്‍ രോഗം സ്ഥിരീകരിച്ച പച്ചക്കറി വണ്ടിയുടെ ഡ്രൈവര്‍ കിടങ്ങൂരുള്ള രണ്ടു പച്ചക്കറി കടകളില്‍ എത്തിയെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു കടകളും അടപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് കടകള്‍ അടപ്പിച്ചത്. കടയിലെ ജീവനക്കാരോട് ക്വാറന്റയിനില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്.

Read More