നാലു പഞ്ചായത്തില്‍ ഇന്ന് കെ.എം. മാണി സ്മൃതി സംഗമങ്ങള്‍

പാലാ: കെ.എം.മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷന്‍ ‘ഹൃദയത്തില്‍ മാണിസാര്‍’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്മൃതി സംഗമങ്ങള്‍ ഇന്ന് മുത്താലി, കൊഴുവനാല്‍, കരൂര്‍, കടനാട് പഞ്ചായത്തുകളില്‍ നടക്കും. മുത്തോലി പഞ്ചായത്ത് സംഗമം രാവിലെ 9.30ന് കുരുവിനാല്‍ പള്ളി പാരീഷ് ഹാളില്‍ നടത്തും. കൊഴുവനാല്‍ പഞ്ചായത്ത് സംഗമം രാവിലെ 11-ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, കരൂര്‍ സംഗമം ഉച്ചകഴിഞ്ഞ് 3 മണിക്ക് വലവൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിലും കടനാട്ടില്‍ വൈകിട്ട് 5.30 ന് നീലൂര്‍ സഹകരണ ബാങ്ക് ആ ഡിറ്റോറിയത്തിലും സ്മൃതി സംഗമങ്ങള്‍ ചേരും. കെ.എം.മാണി യോടൊപ്പം പൊതുരംഗത്ത് പ്രവര്‍ത്തിച്ചവരും സാമുദായിക സാംസ്‌കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സ്മൃതി സംഗമങ്ങളില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വ്യക്തി മൂദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കും.

Read More

ഇടതു സര്‍ക്കാരിന്റെ പാലായോടുള്ള അവഗണന അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പില്‍

പാലാ: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ പാലായുടെ സമഗ്ര വികസനത്തിന് വേണ്ടി തുടക്കം കുറിച്ച പാലാ ബൈപ്പാസ്, കെഎസ്ആര്‍ടിസി സമുച്ചയം ഉള്‍പ്പെടെയുള്ള നിരവധി വികസന പദ്ധതികള്‍ പാലായോടുള്ള രാഷ്ട്രീയ വിരോധം മൂലം ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പു വേളയില്‍ പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനുശേഷം കെഎം മാണി തുടക്കം കുറിച്ച വികസന പദ്ധതികള്‍ വിണ്ടും തടസ്സപ്പെടുത്തിയിരിക്കുന്നത് അന്ധമായ മാണി വിരോധത്തിന്റെ പേരിലാണെന്നും സജി കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് (എം) കരൂര്‍ മണ്ഡലം നേതൃയോഗവും, ന്യൂ ഇയര്‍ ആഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസ് കുഴി കുളം, നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്…

Read More

മഞ്ചു ബിജു കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കരൂര്‍: കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് എമ്മിലെ മഞ്ചു ബിജു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വളളിച്ചിറ അല്ലപ്പാറ 9 -ാം വാര്‍ഡില്‍ നിന്നുമാണ് മഞ്ചു വിജയിച്ചത്. എല്‍.ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷവും കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും പ്രസിഡണ്ട് പദവി. അവസാന രണ്ട് വര്‍ഷം സിപിഎംന് പ്രസിഡണ്ട് പദവി ലഭിക്കും. വൈസ് പ്രസിഡണ്ട് പദവി കേരള കോണ്‍ഗ്രസ് എം, സി.പി.എം കക്ഷികള്‍ പങ്കുവയ്ക്കും. കുടക്കച്ചിറ വാര്‍ഡില്‍ നിന്നും വിജയിച്ച ഇടതു സ്വതന്ത്ര സീനാ ജോണാണ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥി.

Read More

കരൂരിനെ നയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ മഞ്ചു ബിജു

പാലാ: എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച കരൂരില്‍ കേരള കോണ്‍.(എം)-ലെ മഞ്ചു ബിജു പ്രസിഡണ്ടാവും. അല്ലപ്പാറ ഒമ്പതാം വാര്‍ഡില്‍ നിന്നുമാണ് മഞ്ചു ബിജു തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മഞ്ചുവിന് 120 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കരൂരില്‍പ്രസിഡണ്ടു സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കേരള കോണ്‍.(എം) ഉള്‍പ്പെട്ട ഇടതുമുന്നണിക്ക് 15-ല്‍ 10 സീറ്റാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.

Read More

പകൽവീട് ഉദ്ഘാടനം

കരൂർ: കരൂർ ഗ്രാമപഞ്ചായത്തിലെ പകൽവീടിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഓമന ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ എൻ സുരേഷ്, രാജേഷ് വി ജി തുടങ്ങിയവർ പങ്കെടുത്തു.

Read More

റോഡ് നിർമ്മാണോൽഘാടനം

പാലാ: കരൂർ പഞ്ചായത്തിലെ മുറിഞ്ഞാറ കക്കാട്ടിൽ റോഡിൻ്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഓമന വി എം അധ്യക്ഷത വഹിച്ചു. മെമ്പർ സന്ധ്യ ബിനു കറ്റിയാനിയിൽ പങ്കെടുത്തു.

Read More

പുതുപ്പറമ്പില്‍ എല്‍സി തോമസ് നിര്യാതയായി

കയ്യൂര്‍: പുതുപ്പറമ്പില്‍ തോമസ് മൈക്കിളിന്റെ ഭാര്യ എല്‍സി തോമസ്(63) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (26-10-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് കയ്യൂര്‍ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടക്കും. റോബി, റോഷി, റോസ്മി, റോമിയ, ടോണി എന്നിവരാണ് മക്കള്‍. മരുമക്കള്‍: സില്‍ജി, മാഗി, ടിഷ, ടോണി, മാത്യു.

Read More

കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗര്‍ഭിണി അടക്കം രണ്ടു പേര്‍ക്ക് കോവിഡ്

കരൂര്‍; കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നു രണ്ടു പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തില്‍ ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച യുവതിയുടെ പിതാവിനുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. 11, 8 വാര്‍ഡുകളിലാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

Read More

കരൂരിന് ആശ്വാസം; ആന്റിജന്‍ പരിശോധനയില്‍ എല്ലാം നെഗറ്റീവ്

കരൂര്‍: കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എല്ലാവര്‍ക്കും ഫലം നെഗറ്റീവ് ആണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിഎം അറിയിച്ചു. ചെറുകര, ഇടനാട് സ്‌കൂളുകളിലായാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ചെറുകര സ്‌കൂളില്‍ 98 പേര്‍ക്കും ഇടനാട് സ്‌കൂളില്‍ 59 പേരുമാണ് ആന്റിജന്‍ പരിശോധനയില്‍ പങ്കെടുത്തത്. ഇവരുടെയെല്ലാം ഫലം നെഗറ്റീവ് ആണ്. ഇതിനു പുറമെ രണ്ടു സ്‌കൂളുകളിലുമായി 78 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നടത്തി. ഇതിന്റെ റിസള്‍ട്ട് രണ്ടു ദിവസത്തിനു ശേഷമേ ലഭിക്കൂ. വ്യാഴാഴ്ച 21 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ വലിയ കരുതലിലാണ് പഞ്ചായത്ത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Read More