കൊല്ലപ്പിളളി.- ജനപക്ഷ നിലപാടുകളും നയങ്ങളുo സ്വീകരിക്കുന്ന എൽ.ഡി.എഫ് മുന്നണിയെ കേരള ജനതനെഞ്ചിലേറ്റിയതായി കേരള കോൺ:( എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നണിയുടെ തിളക്കമാർന്ന വിജയം വർദ്ധിച്ച ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കടനാട് പഞ്ചായത്ത് എൽ.ഡി.എഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.പി.ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ എത്തിയ ജോസ്.കെ.മാണിയെ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെൻ.സി.പുതുപ്പറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. അഡ്വ.സണ്ണി ഡേവിഡ്, കുര്യാക്കോസ് ജോസഫ്, പി.കെ.ഷാജു കുമാർ, ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ജയ്സൺ പുത്തൻ കണ്ടം, കെ.ഒ.രഘു, ജോസ്കുന്നുംപുറം, സേവ്യർ അറയ്ക്കൽ, ബേബി കുറുവത്താഴെ എന്നിവർ പ്രസംഗിച്ചു
Read MoreCategory: Kadanad
കടനാട്ടില്‍ കുടിശ്ശിക അദാലത്ത് വെള്ളിയാഴ്ച
കടനാട്: കടനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നവകേരളീയം കുടിശ്ശിക നിവാരണ അദാലത്ത് വെള്ളിയാഴ്ച (12/03/ 2021) രാവിലെ 10 മുതല്‍ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. എല്ലാ കുടിശ്ശികക്കാരും അദാലത്തില്‍ പങ്കെടുത്ത് ഇളവുകളോടെ കുടിശ്ശിക അടച്ചു തീര്‍ക്കണമെന്ന് പ്രസിഡന്റ് പി ആര് സാബു അറിയിച്ചു.
Read Moreനാലു പഞ്ചായത്തില്‍ ഇന്ന് കെ.എം. മാണി സ്മൃതി സംഗമങ്ങള്‍
പാലാ: കെ.എം.മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷന് ‘ഹൃദയത്തില്‍ മാണിസാര്‍’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്മൃതി സംഗമങ്ങള്‍ ഇന്ന് മുത്താലി, കൊഴുവനാല്‍, കരൂര്‍, കടനാട് പഞ്ചായത്തുകളില്‍ നടക്കും. മുത്തോലി പഞ്ചായത്ത് സംഗമം രാവിലെ 9.30ന് കുരുവിനാല്‍ പള്ളി പാരീഷ് ഹാളില്‍ നടത്തും. കൊഴുവനാല്‍ പഞ്ചായത്ത് സംഗമം രാവിലെ 11-ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, കരൂര്‍ സംഗമം ഉച്ചകഴിഞ്ഞ് 3 മണിക്ക് വലവൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിലും കടനാട്ടില്‍ വൈകിട്ട് 5.30 ന് നീലൂര്‍ സഹകരണ ബാങ്ക് ആ ഡിറ്റോറിയത്തിലും സ്മൃതി സംഗമങ്ങള്‍ ചേരും. കെ.എം.മാണി യോടൊപ്പം പൊതുരംഗത്ത് പ്രവര്‍ത്തിച്ചവരും സാമുദായിക സാംസ്കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സ്മൃതി സംഗമങ്ങളില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വ്യക്തി മൂദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കും.
Read Moreകടനാട് ബാങ്ക്: അദാലത്ത് ഫെബ്രുവരി 12 ലേക്ക് മാറ്റി
കടനാട്: കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന നവകേരളീയം കുടിശ്ശിക നിവാരണ അദാലത്ത് കൊല്ലപ്പള്ളി കണ്ടെയിൻമെൻ്റ് സോണാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി 12ലേയ്ക്ക് മാറ്റി വച്ചതായി പ്രസിഡൻ്റ് പി ആർ സാബു അറിയിച്ചു. അന്നേ ദിവസം 10 മുതൽ 12 വരെ അദാലത്ത് നടത്തും.
Read Moreകടനാട് പള്ളി അണുവിമുക്തമാക്കി
കടനാട്: കടനാട് പള്ളിയില്‍ കോവിഡ് ശുചീകരണ പ്രവര്‍ത്തനം നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷാ രാജുവിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും പള്ളി കമ്മറ്റിക്കാരുടെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. ഇന്നലെ വൈകുന്നേരം പള്ളിയിലെ സഹവികാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പള്ളി അണുവിമുക്തമാക്കിയത്. അതേ സമയം, കോവിഡിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് പള്ളി തുറക്കില്ലെന്നും തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും പള്ളി വികാരി റവ. ഫാ. അഗസ്റ്റിന് അരഞ്ഞാണി പുത്തന്‍പുര അറിയിച്ചിട്ടുണ്ട്.
Read Moreകോവിഡ്: കടനാട് പള്ളിക്കു പിന്നാലെ പഞ്ചായത്ത് ഓഫീസും അടച്ചു
കടനാട്: കടനാട് പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അറിയിച്ചു. പഞ്ചായത്ത് എന്‍ജിനീയറിംഗ് സെക്ഷനിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ന് പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കും. ആരോഗ്യ വകുപ്പ് ഇതിനു നേതൃത്വം നല്‍കും. ഇന്നലെ കടനാട് പള്ളി സഹവികാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പള്ളി ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് വികാരി അറിയിച്ചിരുന്നു.
Read Moreകടനാട് പള്ളി സഹവികാരിക്ക് കോവിഡ്; പള്ളി ഏഴു ദിവസത്തേക്ക് അടച്ചു
കടനാട്: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന സഹവികാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പള്ളി ഏഴു ദിവസത്തേക്ക് അടച്ചു. പള്ളി അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഇനി തിരുക്കര്‍മ്മങ്ങള്‍ ഉണ്ടാകൂ എന്ന് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സഹവികാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികാരികളും പള്ളി അധികാരികളും ചേര്‍ന്നു ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നാണ് ജനുവരി 16 മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. ഇന്ന് മുതല്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പള്ളി വികാരി റവ. ഫാ. അഗസ്റ്റിന് അരഞ്ഞാണി പുത്തന്‍പുര അറിയിച്ചു.
Read Moreകടനാട്ടില്‍ 5 വര്‍ഷം മുന്‍പു മരിച്ച പിതാവു വോട്ടു ചെയ്തു, സംഭവമറിഞ്ഞ മകന് ഞെട്ടി
പാലാ; അഞ്ചു വര്‍ഷത്തിനു മുന്‍പു മരിച്ച പിതാവിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നപ്പോഴും ഈ മകന് ഇത്രയൊന്നും വിചാരിച്ചു കാണില്ല. നിരുപദ്രവകാരിയായ ഒരു അബദ്ധം ആകാം എന്നു കരുതി ക്ഷമിച്ചു. പക്ഷേ മരിച്ചുപോയ പിതാവ് വോട്ടു ചെയ്തുവെന്നു പറഞ്ഞതോടെ സംഗതി ഗുരുതരമായി. കടനാട് ഗ്രാമപഞ്ചായത്ത് സ്വദേശി സജി നെല്ലംകുഴിയാണ് അഞ്ചു വര്‍ഷം മുന്‍പു നിര്യാതനായ തന്റെ പിതാവിന്റെ പേരില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ രംഗത്തു വന്നത്. തനിക്കു നീതി ലഭിക്കുന്നതിനായി കോടതിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്തിലെ ഏജന്റുമാരും പോളിംഗ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് മരിച്ചുപോയ തന്റെ പിതാവിന്റെ പേരില്‍ വോട്ടു ചെയ്തിരിക്കുന്നതെന്നും സജി ആരോപിച്ചു.
Read Moreകടനാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പില്‍
കടനാട്: കടനാട് സര്‍വീസ് സഹകരണ ബാങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തി നഷ്ടത്തിലായിരിക്കുന്ന ബാങ്കിനെ നിലര്‍ത്തണം എന്നും ആവശ്യപ്പെട്ടു കൊണ്ട് യു.ഡി.ഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോം കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയ് മാത്യു, ആര്. സജീവ്, മത്തച്ചന് അരീപറമ്പില്, സണ്ണി മുണ്ടാനാട്ട്, ജോസ് പ്ലാശനാല്‍, സാബു ഓടക്കല്‍, രാജന് കുളങ്ങര, ജോസ് വടക്കേകര, രാജു പൂവത്തിങ്കല്‍, ജോയ്സ് പുതിയാമടം എന്നിവര്‍ പ്രസംഗിച്ചു.
Read Moreകടനാട് പഞ്ചായത്തില്‍ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കടനാട്: ഗ്രാമപഞ്ചായത്തില്‍ ഇന്ന് ആറ് അതിഥി തൊഴിലാളികളും രണ്ടു നാട്ടുകാരും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോണ്ട്രാക്റ്ററുടെ കീഴില്‍ ജോലി ചെയ്തു വന്നവരാണ് അതിഥി തൊഴിലാളികള്‍. ഇവര്‍ക്ക് മറ്റുള്ളവരുമായി കാര്യമായ സമ്പര്‍ക്കം ഇല്ലെന്നാണ് വിവരം. 💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏
Read More