കണ്‍മുന്നില്‍ അപ്രതീക്ഷിതമായി വാഹനാപകടം: അതിവേഗം രക്ഷാ പ്രവര്‍ത്തകനായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പ്രിന്‍സ് ലൂക്കോസ്

ഏറ്റുമാനൂര്‍: റോഡപകടത്തില്‍ പരിക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പ്രിന്‍സ് ലൂക്കോസ്. അപകടമുണ്ടായ സ്ഥലത്ത് അതിവേഗം ഓടിയെത്തുകയും, പരിക്കേറ്റ രണ്ടു പേരെയും സ്വന്തം വാഹനത്തില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു സ്ഥാനാര്‍ത്ഥി. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ക്ക് സജിത്, ബൈക്ക് യാത്രക്കാരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെ സംക്രാന്തി മാമ്മൂട് കവലയിലായിരുന്നു അപകടം. ഇരുവശത്തു നിന്നുമായി എത്തിയ ഓട്ടോറിക്ഷയും ബൈക്കും ഇവിടെ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും, ബൈക്ക് യാത്രക്കാരനും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുവരും റോഡില്‍ വീണു കിടക്കുകയായിരുന്നു. ഈ സമയത്താണ് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പ്രിന്‍സ് ലൂക്കോസ് മണ്ഡല പര്യടനത്തിനായി സ്വന്തം വാഹനത്തില്‍ വീട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത്. ഈ സമയം അപകടം കണ്ട്…

Read More

ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയേയും, ജീവനക്കാരനേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

അതിരമ്പുഴ ചൂരക്കുളം ക്രിസ്റ്റി ജോസഫിനെയാണ് (26) ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞതടക്കം നിരവധി കേസുകളിൽ ക്രിസ്റ്റി പ്രതിയാണ്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് സമീപം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താര ഹോട്ടലിൽ ക്രിസ്റ്റി മാരകായുധവുമായി എത്തി ആക്രമണം നടത്തിയത്. മത്സ്യവും മാംസവും അറയുന്ന വലിയ കത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഹോട്ടലുടമ രാജു ജോസഫ്, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് എന്നിവരെയാണ് ആക്രമിച്ചത്. ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചത്കൂടാതെ റിസപ്ഷൻ കൗണ്ടർ തകർത്ത് അയ്യായിരത്തോളം രൂപയും ഇയാൾ കവർന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ സ്ഥലം വിട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അതിരമ്പുഴ ഭാഗത്ത് നിന്നും ഇയാളെ പിടികൂടിയത്.

Read More

ഹോട്ടല്‍ അക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, ഏറ്റുമാനൂരില്‍ നാളെ വ്യാപാരി വ്യവസായി ഹര്‍ത്താല്‍

ഏറ്റുമാനൂര്‍: നഗരത്തിലെ താരാ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ ഏറ്റുമാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. ഉച്ചതിരിഞ്ഞു 2 മുതല്‍ 3 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യിരിക്കുന്നത്. ഇതിനിടെ രണ്ടംഗ അക്രമി സംഘത്തിലെ ഒരാളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രിസ്റ്റി എന്ന് പേരുള്ള ഒരാളെയാണ് ഏറ്റുമാനൂര്‍ പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ കൂട്ടാളിക്കും വേണ്ടി തിരച്ചില്‍ ഉര്‍ജിതമാക്കി. ഞായറാഴ്ച രാത്രിയിലായിരുന്നു അക്രമം. ഹോട്ടലില്‍ എത്തിയ രണ്ടംഗ സംഘം ചിക്കന്‍ വറുത്തതു ചോദിച്ചപ്പോള്‍ ഭക്ഷണം തീര്‍ന്നെന്നും കട അടയ്ക്കുകയാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും അക്രമാസക്തരാവുകയും ഹോട്ടല്‍ ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. മേശയിലുണ്ടായിരുന്ന 5000 ത്തോളം രൂപായും സംഘം കവര്‍ന്നു. പരിക്കേറ്റ വിജയ് എന്ന തൊഴിലാളി ആശുപ്ത്രിയിലാണ്. ഏറ്റുമാനൂര്‍ പോലീസ്…

Read More

ഏറ്റുമാനൂര്‍ നഗരത്തിലെ ഹോട്ടലില്‍ ആക്രമണം: ഭീഷണിപ്പെടുത്തൽ , കവര്‍ച്ച

ഏറ്റുമാനൂര്‍ താര ഹോട്ടലില്‍ ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ രണ്ടു പേര്‍ ഭക്ഷണം കഴിക്കാനെത്തി. കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവര്‍ ഇറങ്ങി പോയി. പിന്നീട്് തിരിച്ചു വന്ന ശേഷം അക്രമം അഴിച്ചു വിടുകയായിരുന്നു. കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം പോയത്. എതിര്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരെയും ഉടമയേയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പിന്‍തിരിപ്പിച്ച ശേഷമാണ് പണാപഹരണം നടത്തിയത്. ജീവനക്കാരന് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

Read More

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു ഭാഗിക നിയന്ത്രണം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. ദിവസവും രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 11 വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയുള്ളൂ എന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരീ ബാബു അറിയിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ദര്‍ശനത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേ സമയം വൈകുന്നേരം അഞ്ച് മണി മുതല്‍ എട്ട് മണിവരെ ദര്‍ശനം നടത്താനുള്ള സൗകര്യം മുന്‍ പതിവ് പോലെ ഉണ്ടായിരിക്കുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരീ ബാബു അറിയിച്ചു.

Read More

ബാബു ചാഴികാടൻ മണ്ഡപം സംരക്ഷിക്കാത്തത് വേദനാജനകം: സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനുർ :യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന, ഏറ്റുമാനൂർ തിരഞ്ഞെടുപ്പ് വേളയിൽ ഇടിമിന്നലേറ്റ് അകാലത്തിൽ അന്തരിച്ച പ്രിയപ്പെട്ട ബാബു ചാഴികാടൻ സ്മൃതി മണ്ഡപം കാട് പിടിച്ചു കിടക്കുന്നത് വേദനാജനകമാണെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഈ സ്മൃതിമണ്ഡപം സംരക്ഷിക്കാൻ തയ്യാറല്ലെങ്കിൽ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം സ്മൃതി മണ്ഡപം റൂഫ് ഇട്ട് നവികരിച്ച് സംരക്ഷിക്കാൻ തയ്യാറാണെന്നും വാര്യ മുട്ടത്തെ ബാബു ചാഴികാടൻ സ്മൃതി മണ്ഡലത്തിലെ കളകൾ പറിച്ചു നീക്കി യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം പ്രവർത്തകർ നടത്തിയ ശ്രമദാന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്രമദാനം പരിപാടിക്ക് ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ നേതൃത്വം നൽകി. കേരളാ…

Read More

ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ 17 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; സ്‌റ്റേഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 17 ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്‌റ്റേഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 15 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഹോം ഗാര്‍ഡ്, സ്വീപ്പര്‍ എന്നിവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ പിആര്‍ഒ, ജിഡി ചാര്‍ജ് എന്നിവരും ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷന്‍ അടച്ചിടേണ്ട അവസ്ഥയിലാണ്. നിലവില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിവരുന്നത്. ചെറിയ പരാതികള്‍ തത്കാലം സ്വീകരിക്കുന്നില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

Read More

മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: സജി മഞ്ഞക്കടമ്പില്‍

ഏറ്റുമാനൂര്‍: ഇന്ത്യയിലെ കര്‍ഷക സമൂഹത്തെ കോര്‍പ്പറേറ്ററുകള്‍ക്ക് തീറെഴുതിയ മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കെതിരെ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പാസാക്കിയ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് ടോമി നരിക്കുഴി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി സി പൈലോ, അഡ്വ. ജയിസണ്‍ ഒഴുകയില്‍, മൈക്കിള്‍ ജെയിംസ്, കെ പി പോള്‍, ജോണ്‍ ജോസഫ്, സ്റ്റീഫന്‍ ചാഴികാടന്‍, ജീജി കല്ലാപ്പുറം, സെബാസ്റ്റ്യന്‍ കാശാംകട്ടില്‍, ജോമോന്‍ ഇരുപ്പക്കാട്ട്, സജി വള്ളംകുന്നേല്‍, പ്രതീഷ് പട്ടിത്താനം, അനീഷ് കോക്കര, അഡ്വ.ജേക്കബ്…

Read More

ലഹരി ഗുളികകളുമായി മൂന്നു പേര്‍ ഏറ്റുമാനൂരില്‍ അറസ്റ്റില്‍; പിടിച്ചത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നല്‍കാനെത്തിച്ച ലഹരിഗുളികകള്‍

ഏറ്റുമാനൂര്‍: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി ഗുളികകള്‍ വില്ലന നടത്തിവന്ന മൂന്നു പേരെ ഏറ്റൂമാനൂര്‍ എക്‌സൈസ് പിടികൂടി. ക്രിസ്തുമസ് ന്യൂഈയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ഏറ്റുമാനൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. റെജിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ലഹരി ഗുളികകളുമായി മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തത്. ഇവര്‍ ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങളും പിടികൂടി. പുതുപ്പള്ളി ആറാട്ടുചിറ അടപ്പ ചേരി വീട്ടില്‍ മാണി ജേക്കബ്ബ് മകന്‍ അജിത്ത് മണി (31), അതിരമ്പുഴ നഹാസ് മന്‍സില്‍ നൗഷാദ് മകന്‍ മുഹമ്മദ് നിയാസ് (24), ഏറ്റുമാനൂര്‍ പുന്നത്തറ ചകിരിയാന്‍ തടത്തില്‍ മാത്യു മകന്‍ ജിത്തു മാത്യൂ(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മുന്‍ കഞ്ചാവ് കേസ്സിലെ പ്രതികളാണ്. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. റെയ്ഡില്‍ അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, പ്രിവന്റീവ് ആഫീസര്‍മാരായ അനു വി…

Read More

ഏറ്റുമാനൂര്‍ യുഡിഎഫിന്റെ ഉരുക്കു കോട്ട : സജി മഞ്ഞക്കടമ്പില്‍

ഏറ്റുമാനൂര്‍: യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഭലമായി വിജയിച്ച ചിലര്‍ യുഡിഎഫ് നെ വഞ്ചിച്ച് എല്‍ഡിഎഫിനൊപ്പം പോയതിന്റെ മധുര പ്രതികാരമാണ് ഏറ്റുമാനൂരിലെ ജനങ്ങള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കിയിരിക്കുന്നത് എന്ന് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍. ഏറ്റുമാനൂര്‍ എന്നും യുഡിഎഫ് ന്റെ ഉറച്ച കോട്ടയാണെന്നും സജി പറഞ്ഞു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് നേതാവ് കെബി ജയമോഹനന് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി. നിയോജക മണ്ഡലം പ്രസിഡന്റ് ജോമോന്‍ ഇരുപ്പക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, മൈക്കിള്‍ ജയിംസ്, ജോണ്‍ ജോസഫ്, ടോമി നരിക്കുഴി, ഷിജു പാറയിടുക്കില്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജിജി കല്ലാമ്പുറം, ജോയ് കോണിക്കല്‍, ജോസുകുട്ടി തെക്കെനി, ടോം ആന്റണി,…

Read More