ഈരാറ്റുപേട്ടയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട: നഗരസഭയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഈരാറ്റുപേട്ട പിഎച്ച്‌സിയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 112 പേര്‍ക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. 17, 10 വാര്‍ഡുകളിലാണ് ഇന്നു കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 17ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ഏകദേശം 130 ഓളം പേരാണ് നഗരസഭയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്. കിറ്റ് ലഭിക്കാത്തതിനാല്‍ നാളെ ആന്റിജന്‍ ടെസ്റ്റ് ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇടമറുക് ആശുപത്രിയില്‍ ആര്‍ടി പിസിആര്‍ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഒരിടവേളയ്ക്കു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ സാനിട്ടൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കി കഴുകണമെന്നും നിര്‍ദേശമുണ്ട്.

Read More

കോവിഡ്: ആശാ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു

ഈരാറ്റുപേട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ ആശാ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും എത്രയും വേഗം ഈ രോഗത്തിൽ നിന്ന് നാടിന് മുക്തി കൈവരിക്കാൻ സാധിക്കട്ടെയെന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ നഗരസഭ ചെയർപേഴ്സൺസുഹ്‌റ അബ്ദുൾ ഖാദർ പറഞ്ഞു. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി, കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപറമ്പിൽ, അൻസൽന പരികുട്ടി, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ആശ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read More

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹായത്തോടെ അത്യാധുനിക ലാബ് സൗകര്യം അരുവിത്തുറ കോളേജില്‍ ഒരുങ്ങുന്നു

കോളേജിലെ എല്ലാ സയന്‍സ് വിഭാഗങ്ങളിലും അധ്യാപന, ഗവേഷണ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ എഫ്.ഐ.എസ്.റ്റി പ്രോഗ്രാമിന്റെ സഹായത്തോടെ അന്‍പതു ലക്ഷം രൂപയുടെ അത്യാധുനിക ലാബ് സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 32 ലക്ഷം രൂപ, നെറ്റ്‌വര്‍ക്ക് ലാബിനായി 07 ലക്ഷം രൂപ, ബുക്കുകള്‍ വാങ്ങുന്നതിനായി 03 ലക്ഷം രൂപ, ലാബുകളുടെ പുനരുദ്ധാരണത്തിനായി 05 ലക്ഷം രൂപ, മറ്റു മെയിന്റനെന്‍സ് ജോലികള്‍ക്കായി 03 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് ലഭ്യമായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 39.5 ലക്ഷം രൂപയുടെ ജോലികള്‍ക്കായാണ് ഫണ്ട് ലഭിച്ചിരിക്കുന്നത്. ഇതിനുള്ള ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ലാബ് സജ്ജീകരണ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണത്തിനായി ലാബ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ഇത് സംബന്ധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും മറ്റു നടപടികള്‍ പൂര്‍ത്തികരിക്കുന്നതിനും സഹകരിച്ച എല്ലാ അധ്യാപകരെയും കോളേജ് മാനേജര്‍ വെരി.…

Read More

അരുവിത്തുറ തിരുനാള്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തും; പള്ളിയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാള്‍ ഈ വര്‍ഷം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമായിരിക്കും തിരുനാള്‍ കര്‍മങ്ങള്‍ നടക്കുക. പള്ളിയിലെത്തുന്ന വിശ്വാസികള്‍ എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പള്ളിയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1.ഒരേസമയം 75 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.2.2.പള്ളിയില്‍ എത്തുന്നവര്‍ രജിസ്റ്ററില്‍ പേര്, സ്ഥലം, ഫോണ്‍ മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. 3.സാമൂഹിക അകലം പാലിക്കുക.4.മാസ്‌ക് ധരിച്ചു മാത്രം പ്രവേശിക്കുക. 5.ഹാന്‍ഡ് വാഷ്, സാനിട്ടൈസര്‍ എന്നിവ ഉപയോഗിക്കുക.6.ഭക്ഷണസാധനങ്ങള്‍ നേര്‍ച്ചയായി കൊണ്ടുവരരുത്. നേര്‍ച്ചയായി ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ ഭക്ഷണസാധനങ്ങള്‍ നേര്‍ച്ചയായി അര്‍പ്പിച്ചതിനു ശേഷം അവ വീടുകളിലേക്ക് തിരികെ കൊണ്ടു പോകേണ്ടതാണ്. വിതരണം പാടില്ല. 6.പള്ളി കോമ്പൗണ്ടില്‍ ആരും കൂട്ടം കൂടി നില്‍ക്കരുത്.7.വല്യച്ഛന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ കൂട്ടം കൂടരുത്. 8.കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍…

Read More

ഷോൺ ജോർജിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

മദ്യപിച്ച് വാഹനമോടിച്ച് ഷോൺ ജോർജിന്റെ വാഹനത്തിൽ വന്നിടിക്കുകയും വാഹനത്തിന് കേടുപാട് ഉണ്ടാക്കിയെന്നുമുള്ള പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കൈപ്പള്ളി സ്വദേശിയായ തങ്കച്ചന്റെ പേരിൽ കേസ് എടുത്തു. ക്രിമിനൽ നടപടി സെക്ഷൻ 259,427,193,195 211,3(1), 196 എന്നി വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനം ഓടിക്കൽ, മറ്റു വാഹനത്തിന് നാശനഷ്ടം വരുത്തൽ, വ്യാജ പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കുക, ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഉപയോഗിച്ചു എന്നീ കുറ്റകൃത്യങ്ങൾ പ്രകരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഈരാറ്റുപേട്ട കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. സംഭവം ദിവസമായ മാർച്ച് 27 ന് തന്നെ ഷോൺ ജോർജ് പരാതി നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പോലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഓടിച്ചിരുന്നയാൾ അമിതമായി മദ്യപിച്ചിരുന്നെങ്കിലും അയാളെ പോലീസ് സഹായത്തോടുകൂടി വൈദ്യ പരിശോധന നടത്താതെ രക്ഷിക്കുകയാണ് ഉണ്ടായതെന്നും ഷോൺ ജോർജ്…

Read More

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ഈരാറ്റുപേട്ട: സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. മീനച്ചില്‍ താലൂക്കിലുള്ള വനിതകള്‍ക്ക് മുന്‍ഗണന. ലാബ് ടെക്‌നീഷ്യന്‍ (ഡയാലിസിസ്) യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് 9744941111 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read More

പി സി ജോര്‍ജ്ജിന്റെ പ്രസ്താവന മതേതര ഇന്ത്യയ്ക്ക് കളങ്കം: അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന പി സി ജോര്‍ജ്ജിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും അത് മതേതര ഇന്ത്യയുടെ യശസ്സിന് കളങ്കവുമാണെന്ന് പൂഞ്ഞാര്‍ നിയോജക മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. സ്വന്തം സ്വാര്‍ത്ഥ നേട്ടത്തിനും നിലനില്‍പ്പിനും വേണ്ടി പി സി ജോര്‍ജ്ജ് നടത്തുന്ന അപകടകരമായ പ്രസ്താവനകള്‍ സമൂഹത്തില്‍ വലിയ വിഭജനവും വര്‍ഗീയമായ ചേരിതിരിവും ഉണ്ടാക്കുമെന്നും ഇത് നമ്മുടെ നാടിന്റെ സുരക്ഷിതത്വത്തിനും ഭാവിയ്ക്കും വളരെയേറെ അപകടകരമാണ്. ഇത്തരം അപക്വമായ ജനങ്ങളെ വിഭജിക്കുന്ന, ജനങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോര്‍ജ്ജിന്റെ വര്‍ഗീയത വളര്‍ത്തുന്ന പ്രസ്താവനകള്‍ ജനങ്ങള്‍ തള്ളി കളയുമെന്നും നാടിന്റെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ ഇടതുമുന്നണി പ്രതിജ്ഞാബദ്ധമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കൂട്ടിച്ചേര്‍ത്തു.

Read More

പി.സി ജോർജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

ഈരാറ്റുപേട്ട: ഗുരുതരമായ രീതിയിൽ മതസ്പർദ്ദയുളവാക്കുന്ന രീതിയിൽ പ്രസംഗിച്ച പി.സി.ജോർജിനെതിരെ പരാതി നൽകുമെന്ന് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി. കോട്ടയം പോലീസ് ചീഫ്, ഡി.വൈ.എസ്‌.പി പാല, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി സമർപിക്കും. നിയമസഭ ഇലക്ഷൻ സമയത്തും, കഴിഞ്ഞ കുറേ നാളുകളായും പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വർഗ്ഗീയമായ അധിക്ഷേപങ്ങൾ നടത്തിയിരുന്നു. കേവല രാഷ്ട്രീയ ലാഭങ്ങൾക്കായി ജാതി മത വേർതിരിവുകൾ ഉണ്ടാക്കുവാനാണ് കാലങ്ങളായി പി.സി.ജോർജ് ശ്രമിക്കുന്നത്. 153 (A) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നതാണ് ആവശ്യം. യൂത്ത് ലീഗ് പ്രസിഡൻ്റ് അമീൻ പിട്ടയിൽ, ജന:സെക്രട്ടറി യഹിയ സലീം എന്നിവർ ചേർന്നാണ് പരാതി നൽകുന്നത്. ഭാരവാഹികളായ സിറാജ് കണ്ടത്തിൽ, കെ.എ മാഹിൻ, അബ്സാർ മുരിക്കോലി, ഹസീബ് പടിപ്പുരക്കൽ, ഫൈസൽ മാളിയേക്കൽ, മാഹിൻ കടുവാമുഴി, ലത്തീഫ്, തൻസിം നടുപ്പറമ്പ്, അൻവർ എം.എ, മുനീർ കെ.എ,അസ്‌ലം കെ.എച്ച് എന്നിവർ…

Read More

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ ഇളവ് അനുവദിക്കണം: അഡ്വ. ഷോണ്‍ ജോര്‍ജ്

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെയാളുകളുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായവര്‍ ഇപ്പോഴും ദുരിതത്തിലാണ്. നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ലഭിക്കേണ്ട അടിയന്തരസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ദുരിത ബാധിതര്‍ക്ക് CMDRF ഫണ്ട് ലഭിക്കുന്നതിന് തടസ്സം നേരിടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലുള്ള അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഇളവ് നല്‍കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് അറിയിച്ചു. ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം എത്തിക്കുവാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും മേലുകാവ് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം അദ്ദേഹം ആവശ്യപ്പെട്ടു.

Read More

പ്രയാസ – പ്രശ്‌നങ്ങള്‍ ദൂരീകരിക്കാന്‍ സര്‍വ്വ മതസ്ഥതരും മാനവികത മുറുകെ പിടിക്കണമെന്ന് മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ്‌വി

ലോകം മുഴുവന്‍ പൊതുവിലും നന്മകളുടെ വിളനിലമായ ഭാരതം പ്രത്യേകിച്ചും വളരെയധികം പ്രയാസങ്ങളിലും പ്രശ്‌നങ്ങളിലും രോഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഈ സന്ദര്‍ഭത്തില്‍ സൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കുകയും പരസ്പരം സാഹോദര്യം മുറുകെ പിടിക്കുകയും ചെയ്യുക മാത്രമാണ് പരിഹാര മാര്‍ഗ്ഗമെന്ന് ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്ത് (മെസേജ് ഓഫ് ഹ്യുമാനിറ്റി) ഫോറം പ്രചാരകനായ മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ്‌വി. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് ചര്‍ച്ചും ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവിലും സര്‍ന്ദശിച്ച് ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുക്കിടയില്‍ എന്തെല്ലാം ഭിന്നതകള്‍ ഉണ്ടെങ്കിലും ഒരിക്കലും മുറിയാത്ത ശക്തവും വ്യക്തവുമായ ചില ബന്ധങ്ങളുണ്ട്. നാമെല്ലാവരും ഒരു സൃഷ്ടാവിന്റെ അടിമകളും ഒരു പിതാവിന്റെ മക്കളുമാണ്. മുന്‍ഗാമികള്‍ സൃഷ്ടാവിനെ ഭയക്കുകയും പരസ്പരം സാഹോദര്യം പുലര്‍ത്തുകയും ചെയ്തിരുന്നു. വര്‍ഗീയ രാഷ്ട്രീയ ദുരുദ്ദേശങ്ങള്‍ കാരണം ഇന്ന് അവസ്ഥകള്‍ മോശമായി കൊണ്ടിരുന്നു. കൂട്ടത്തില്‍ കൊറോണ പോലുള്ള മനുഷ്യ നിര്‍മ്മിതമായ രോഗങ്ങളും വലിയ പ്രശ്‌നങ്ങള്‍…

Read More