വാഗ്ദാനം നല്‍കി ജനങ്ങളെ കബളിപ്പിച്ചവര്‍ക്കെതിരെ ജന രോഷം ഉയരും : ജോസ്.കെ.മാണി

എലിക്കുളം: എല്ലാ മണ്ഡലങ്ങളിലും കോടികളുടെ വികസന പദ്ധതികള്‍ നടപ്പാക്കപ്പെട്ടപ്പോള്‍ ചിലരുടെ അലംഭാവം മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് പലതും പാലാ മേഖലയില്‍ നഷ്ടമായെന്നും കൈയ്യടി വാങ്ങുവാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കോടികള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചതിനെതിരെയുള്ള ജന രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. എലിക്കുളം പഞ്ചായത്തില്‍ എല്‍.ഡി.എഫ് ജനകീയം പദയാത്രയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. യോഗത്തില്‍ പഞ്ചായത്ത് പ്രസിസണ്ട് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സാജന്‍ തൊടുക, ജോസ് കുറ്റിയാനിമറ്റം, ജെസ്സി ഷാജന്‍, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Read More

ജോജോ ചീരാംകുഴിയുടെ സംസ്‌കാരം നാളെ; രാവിലെ പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

എലിക്കുളം: അന്തരിച്ച എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴി (58)യുടെ സംസ്‌കാരം നാളെ. മൃതദേഹം രാവിലെ 8.30 മുതല്‍ 9.30 വരെ എലിക്കുളം പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് ഇളംങ്ങുളം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.

Read More

ജോജോ ചീരാംകുഴിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജോസ് കെ മാണി

പാലാ: എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കോവിഡ് രോഗബാധ സ്ഥിരീകരിച്ച് ചികില്‍സയിലിരിക്കെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇന്ന് 12 മണിയോടെയാണ് മരണം. കോവിഡിനു പിന്നാലെ ന്യുമോണിയയും ഇദ്ദേഹത്തിന് പിടിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു മികച്ച വിജയം നേടിയ ജോജോയ്ക്ക് ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Read More

ജോജോ ചീരംകുഴിയുടെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മാണി സി കാപ്പന്‍

പാലാ: എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ ചീരംകുഴിയുടെ ആകസ്മിക നിര്യാണത്തില്‍, മാണി സി കാപ്പന്‍ എം എല്‍ എ അനുശോചിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വം ആയിരുന്നു ജോജോയുടേത് എന്നും ആ കുടുംബത്തിന്റെയും, നാട്ടുകാരുടെയും ദുഖത്തില്‍ പങ്കുചേരുന്നു എന്നും മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് ജോജോയുടെ മരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് മിന്നും വിജയം നേടിയ ജോജോയുടെ ആകസ്മിക നിര്യാണം നാട്ടുകാര്‍ക്കും ഏറെ വേദന നിറഞ്ഞതായി.

Read More

എലിക്കുളം പഞ്ചായത്ത് മെമ്പര്‍ ജോജോ ചീരാംകുഴി അന്തരിച്ചു

എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ (ജിയോ ജോസ്) ചീരാംകുഴി (57) അന്തരിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യആശുപത്രിയിൽ ചികില്‍സയിലിരിക്കെയാണ് മരണം. എലിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോജോ പഞ്ചായത്തില്‍ ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയ മെമ്പര്‍മാരില്‍ ഒരാളാണ്.

Read More

ഏലിക്കുളത്ത് വീണ്ടും എൽ.ഡി.എഫ്.

ഏലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് ഭരണം വീണ്ടും എൽ: ഡി.എഫിന്. 16 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ കേ – കോൺ (എം) 3, സി.പി.എം. 4, സി.പി.ഐ 1, ജനാധിപത്യ കേ .കോൺ – 1 എന്നിങ്ങനെ സീറ്റ് നേടി. യു.ഡി.എഫിൽ കോൺഗ്രസ് 3, യു.ഡി.എഫ് സ്വത- 1, സ്വതന്ത്രൻ – 1, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.2015-ൽ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്.

Read More

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അപ്പന്റ പോസ്റ്റര്‍ നശിപ്പിച്ചു; മക്കള്‍ എത്തി പോസ്റ്ററൊട്ടിച്ചു

എലിക്കുളം: പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മാത്യൂസ് പെരുമനങ്ങാടിന്റെ ഏഴാംമൈല്‍ ജംഗഷനില്‍ സ്ഥാപിച്ച പോസ്റ്ററുകളും, ഫ്‌ലക്‌സുമാണ് നശിപ്പിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അപ്പന്റെ പോസ്റ്ററുകള്‍ വ്യാപകമായി കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ കാര്യം മക്കള്‍ അറിഞ്ഞ ഉടന്‍തന്നെ 18 വയസ്സുള്ള മകന്‍ ആകാശും 14 വയസുള്ള മകള്‍ മേഘയുംഒട്ടും മടിച്ചില്ല. രാവിലെ തന്നെ അപ്പനേയും കൂട്ടിപ്പോയി പോസ്റ്റര്‍ അങ്ങ് ഒട്ടിച്ച് അപ്പന് മാനസികമായ പിന്തുണ നല്കി. തിങ്കളാഴ്ച രാത്രിയാണ് പോസ്റ്ററുകളില്‍ കരി ഓയില്‍’ഒഴിക്കുകയും ഫ്‌ളക്‌സ് നശിപ്പിക്കുകയും ചെയ്തത്. മാത്യൂസ് പെരുമനങ്ങാടിന്റെ ജനപിന്തുണയില്‍ വിളറി പൂണ്ട സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്നും, മാത്യൂസ് പെരുമനങ്ങാടിന്റെ ജീവനു വരെ ഭീഷണിയുള്ളതായും ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ടോജോ കോഴിയാറ്റുകുന്നേല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പൊന്‍കുന്നം പോലീസില്‍ പരാതിയും നല്കി. എന്‍.സി.പി. പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ മാത്യൂസ് പെരുമനങ്ങാടിന് യു.ഡി.എഫിന്റെ…

Read More

എലിക്കുളത്ത് ഒരു സ്ഥാനാര്‍ഥിക്കു കൂടി കോവിഡ്

എലിക്കുളം: ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ക്കായി ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു സ്ഥാനാര്‍ഥിക്കു രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എലിക്കുളം പഞ്ചായത്തിലെ എല്ലാ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വെള്ളിയാഴ്ച പൈക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഈ പരിശോധനയില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ എലിക്കുളം പഞ്ചായത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

എലിക്കുളത്ത് റോഡ് പുനരുദ്ധാരണത്തിന് 10 ലക്ഷം

പാലാ: എലിക്കുളം പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട രണ്ടാം മൈൽ – വെളിയന്നൂർ റോഡിൻ്റെ പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

Read More

വ്യാപാരികള്‍ കോവിഡ് ബാധിതരല്ല; വ്യാജ പ്രചരണത്തിനെതിരെ വ്യാപാരി സംഘടന

കൂരാലി: എലിക്കുളം ഗ്രാമപഞ്ചായത്തിലെ കൂരാലിയില്‍ വ്യാപാരികള്‍ കോവിഡ് ബാധിതരെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് വ്യാപാരികള്‍. ഇത്തരം പ്രചാരണം പ്രദേശത്തെ വ്യാപാരമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും വ്യാപാരം സ്തംഭിച്ച അവസ്ഥയിലാണെന്നും വ്യാപാരികള്‍ പറയുന്നു. പൈക സാമൂഹികാരോഗ്യ കേന്ദ്രം ഇളക്കുളത്തു നടത്തിയ പരിശോധനയില്‍ മുഴുവന്‍ വ്യാപാരികളും പങ്കെടുത്തിരുന്നെന്നും ആര്‍ക്കും കോവിഡ് രോഗബാധിതരല്ലെന്നും മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍കെ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് എല്ലാ കടകളും പ്രവര്‍ത്തിക്കുന്നതെന്നും പ്രസിഡന്റ് വെളിപ്പെടുത്തി. 💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Read More