അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന ആള്‍ അറസ്റ്റില്‍

അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന ആള്‍ അറസ്റ്റില്‍. ഇടുക്കി പീരുമേട് കുമളി വെള്ളാരംകുന്നു ഭാഗത്ത് പത്തുമുറി കല്യാട്ടു മഠം ശ്രീരാജ് നമ്പൂതിരി (27) ആണ് കോട്ടയം ജില്ലാ പോലിസ് മേധാവി ഡി. ശില്പയുടെ മേല്‍നോട്ടത്തില്‍ കോട്ടയം ഡി.വൈ.എസ്.പി എം. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഫെബ്രുവരി മാസം പത്താം തീയതിയാണ് അയര്‍ക്കുന്നത്ത് വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് പുറത്തു പോയ സമയം നോക്കി വെള്ളം ചോദിച്ച് ഒരാള്‍ എത്തുന്നത്. കുപ്പിയില്‍ വെള്ളം നല്‍കിയ ശേഷം ഇയാള്‍ തിരികെപ്പോയി സമീപത്ത് ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തു കയറി കയ്യിലിരുന്ന കളിത്തോക്ക് ചൂണ്ടി വൃദ്ധയുടെ വായില്‍ തുണി…

Read More

കെ എം മാണി സ്മൃതി സംഗമം അയര്‍ക്കുന്നത്ത്

അയര്‍ക്കുന്നം. കെഎം മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെഎം മാണി ഫൗണ്ടേഷന്‍ അയര്‍ക്കുന്നം കവലയില്‍ പുഷ്പാര്‍ച്ചനയും, കുടകശ്ശേരി ബില്‍ഡിങ്ങില്‍ വച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു. സംഗമം തലമുറകളുടെ കൂടിച്ചേരലായി തീര്‍ന്നു. യോഗം ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജോസഫ് ചാമക്കാല, തിരുവഞ്ചൂര്‍ ഗോപി, തോമസ് മഠത്തിപ്പറമ്പില്‍, ജോസ് കുടകശേരില്‍, ജോസ് കൊറ്റത്തില്‍, റെനി വള്ളിക്കുന്നേല്‍, വിന്‍സ് പേരാലുങ്കല്‍, ഔസേപ്പ് കൊല്ലംപറമ്പില്‍, രാജു കുഴിവേലില്‍, അഭിലാഷ് തെക്കേതില്‍, ബേബി ചോലമറ്റം, മോളി തോമസ്, ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കെഎം മാണിയുടെ സുഹൃത്തുക്കള്‍, പാര്‍ട്ടി നേതാക്കന്മാര്‍ എന്നിവര്‍ കെഎം മാണിയെ അനുസ്മരിച്ചു സംസാരിച്ചു

Read More

പവർലൂം സന്ദർശിച്ച് ഉമ്മൻചാണ്ടി

അയർക്കുന്നം: അമയന്നൂരിൽ പ്രവർത്തിക്കുന്ന മലയാളം ടെക്സ്റ്റൈൽ മിൽസിന്റെ (KIPCOS) ഫാക്ടറി മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി സന്ദർശിച്ചു. വൈദ്യുതി കുടിശിഖയും പഴയ ശമ്പളക്കുടിശ്ശിഖയും നിലനില്ക്കെ ഫാക്ടറി തൊഴിലാളികളുടെ സഹകരണത്തോടെ പുതിയഭരണസമതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുകയാണ്. ഫാക്ടറിയിലെത്തിയ ഉമ്മൻചാണ്ടി തൊഴിലാളികളുമായി സംവദിക്കുകയും ഫാക്ടറി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മുൻ സർക്കാർ അനുവദിച്ചതും എന്നാൽ പിന്നീട് വകമാറ്റി ചിലവഴിച്ചതുമായ 1.75 കോടിയുടെ ഫണ്ട് തിരിച്ചു കിട്ടുന്നതിന് ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പവർലൂം ചെയർമാൻ ജോയിസ് കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലിസമ്മ ബേബി, ആലീസ് സിബി, ജിജി നാകമറ്റം, സാം ചെല്ലിമറ്റം, ഇന്ദു കെ.സി , ജോജി എബ്രാഹം, ശ്രീകുമാർ മേത്തുരുത്തേൽ തുടങ്ങിയവർ സംസാരിച്ചു.

Read More

പ്രചാരണ പരിപാടികളുടെ അവലോകനം നടത്തി

അയര്‍ക്കുന്നം: കോട്ടയം ജില്ലാ പഞ്ചായത്ത് അയര്‍ക്കുന്നം ഡിവിഷന്‍ സ്ഥാനാര്‍ഥി ജോസഫ് ചാമക്കാല, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍, അയര്‍ക്കുന്നം, വിജയപുരം, മണര്‍കാട് എന്നീ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളുടെയും ഇതുവരെയുള്ള പ്രചാരണ പരിപാടികളുടെ അവലോകനം നടത്തി. ഇതോടൊപ്പം വരുംദിവസങ്ങളിലെ പ്രചരണ പരിപാടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശവും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, വിവിധ സ്ഥാനാര്‍ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read More

ഐ.ടി സെല്ലിന് രൂപം നല്‍കി

കേരള യൂത്ത് ഫ്രണ്ട് എം അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റി അഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥി സംഗമവും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്ന വിഷയത്തെ പറ്റി യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഐ.ടി സെല്ലിന് രൂപം നല്‍കി. കേരള യൂത്ത് ഫ്രണ്ട് എം. അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് റെനി വള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം എം.പി തോമസ് ചാഴികാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥികളെ പാര്‍ട്ടി ഷാളണിയിച്ച് വിജയാശംസകള്‍ നേര്‍ന്നു. കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറി ജോസഫ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസ് കുടകശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം ജോസ് കൊറ്റം, വര്‍ക്കിച്ചന്‍ ആലക്കുളം, അഭിലാഷ് തെക്കേതില്‍, അനൂപ് കെ ജോണ്‍, ജോര്‍ജിന്‍ വയലില്‍, സ്ഥാനാര്‍ഥിമാരായ ജസ്റ്റിന്‍ കടോംപറമ്പില്‍ (വാര്‍ഡ് 3), ലിസി ജെയിംസ് (വാര്‍ഡ് 4), ആന്റണി വെട്ടുകാട്ടില്‍ (വാര്‍ഡ് 5), പുഷ്പാ…

Read More

തൊഴിലുറപ്പ് പദ്ധതിയില്‍ നെല്‍ കര്‍ഷകര്‍ക്കായി നീറിക്കാട് ചെക്ക്ഡാം ഒരുങ്ങുന്നു

അയര്‍ക്കുന്നം: മഹാത്മാ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനെട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നീറിക്കാട് പാടശേഖരത്തില്‍ ചെക്ക് ഡാം പണിയുന്നതിന്റെ നിര്‍മ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തില്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് എം.ജി.എന്‍.ആര്‍.ഈ.ജി.എസ് (MGNREGS) പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരത്തിനായി ഇത്തരമൊരു ബ്രഹത് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. അറുപത് ഏക്കറോളം വരുന്ന നീറിക്കാട് പാടശേഖരത്തില്‍ പകുതിയിലധികവും തരിശായി കിടക്കുവാണ്. ഇരുപത്തിരണ്ടോളം നെല്‍ കൃഷിക്കാരായ അംഗങ്ങള്‍ ഈ പാടശേഖര സമതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കല്ലുകടവില്‍ തടയണ വരുന്നതോടുകൂടി നീറിക്കാടും ഇതിനോടനുബന്ധിച്ചുള്ള മെറ്റ് പാടങ്ങളും ചേര്‍ന്ന് ഏകദേശം നൂറ്റി നാല്പത് ഏക്കറോളം വരുന്ന പാടശേഖരങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കരുതുന്നു. കൂടാതെ കരനില കൃഷിക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വേനല്‍ക്കാലത്ത് വെള്ളം ലഭിക്കാതെ ദുരിതത്തിലാണ് ഇവിടുത്തെ നെല്‍ കര്‍ഷകര്‍. പലരും കൃഷി അവസാനിപ്പിച്ചു. നിരവധി വര്‍ഷങ്ങളായുള്ള നെല്‍കര്‍ഷകരുടെ നിരന്തര ആവശ്യം സാദ്ധ്യമാക്കുന്നതില്‍…

Read More

അയര്‍ക്കുന്നം പഞ്ചായത്തില്‍ 25 തികച്ച് ജോസഫ് ചാമക്കാല

കോട്ടയം: അയര്‍ക്കുന്നംകാരുടെ ചാമക്കാല എന്നറിയപ്പെടുന്ന ജോസഫ് ചാമക്കാല പഞ്ചായത്തംഗം ആയിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ 25 വര്‍ഷത്തിനിടയില്‍ മൂന്നര വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് -എം പ്രതിനിധിയായി 1995ലായിരുന്നു കന്നി അങ്കം. അയര്‍ക്കുന്നം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍നിന്നുള്ള കന്നി അങ്കം തെല്ലും മോശമാക്കിയില്ല. 590 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി. ആദ്യ തവണതന്നെ ഒരു വര്‍ഷക്കാലം പ്രസിഡന്റ് പദവി ഇദ്ദേഹത്തിനു ലഭിച്ചു. 2000ല്‍ വീണ്ടും പഞ്ചായത്തംഗമായ ഇദ്ദേഹത്തിനു യുഡിഎഫ് മുന്നണി സംവിധാനത്തില്‍ ഒന്നര വര്‍ഷക്കാലം പ്രസിഡന്റ് പദവി ലഭിച്ചു. 2005ല്‍ തുടര്‍ച്ചയായി മുന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒരു വര്‍ഷക്കാലം പ്രസിഡന്റ് പദവി ലഭിച്ചു. 2015ലും മെംബറായ ഇദ്ദേഹം അഞ്ചു വര്‍ഷക്കാലവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിഉള്‍പ്പെടെ പഞ്ചായത്തിലും വാര്‍ഡിലും ഒട്ടേറെ വികസന പദ്ധതികള്‍നടത്താനായതില്‍ അഭിമാനമുണ്ടെന് ജോസഫ്ചാമക്കാല പറയുന്നു.…

Read More

അയർക്കുന്നം പഞ്ചായത്തിൽ 25 വർഷം പൂർത്തിയാക്കി ജോസഫ് ചാമക്കാല

അയർക്കുന്നം. കേരള കോൺഗ്രസ് പാർട്ടിയുടെ പ്രിയ നേതാവും കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയുമായ ജോസഫ് ചാമക്കാല തുടർച്ചയായി അയർക്കുന്നം പഞ്ചായത്തിൽ 25 വർഷം പൂർത്തിയാക്കി. ഇതിന്റെ രജതജൂബിലി ആഘോഷവും സഹകരണ ബാങ്കിലും പഞ്ചായത്തിലുമായി 20 വർഷം പൂർത്തിയാക്കിയ മണ്ഡലം പ്രസിഡണ്ട് ജോസ് കുടകശ്ശേരി, പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജസ്റ്റി കടോംപറമ്പിൽ എന്നിവരെ ആദരിക്കലും കേരള കോൺഗ്രസ് പാർട്ടിയുടെ പഴയകാല നേതാക്കൾ, പ്രവർത്തകർ എന്നിവരെ ആദരിക്കലും നവംബർ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു. പരിപാടിയുടെ ജനറൽ കൺവീനറായി സംസ്ഥാന കമ്മിറ്റി അംഗം ജോസ് കൊറ്റത്തിനെ തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി റെനി വള്ളിക്കുന്നേൽ, അഭിലാഷ് തെക്കേതിൽ, വർക്കിച്ചൻ ആലക്കുളം, ബേബി ചോലമറ്റം, ജോർജ്ജ് നടുവിലേപറമ്പിൽ, ബിജു കൊല്ലംപറമ്പിൽ, പ്രിൻസ് ചോലമറ്റം, ബിജു ചക്കാലയിൽ, ജോയി ഇലഞ്ഞിക്കൽ, രാജു കുഴിവേലിൽ, മുരളി,…

Read More

കേരള യൂത്ത് ഫ്രണ്ട് അയർക്കുന്നം മണ്ഡലം കമ്മിറ്റി ജോസ് കെ മാണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കേരള യൂത്ത് ഫ്രണ്ട് അയർക്കുന്നം മണ്ഡലം കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് റെനി വള്ളിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന് പാർട്ടി മണ്ഡലം പ്രസിഡണ്ട് ജോസ് കുടശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല ഓഫീസ് ചാർജ് സെക്രട്ടറി ജോസഫ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. യോഗം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു. എന്തു പ്രതിസന്ധി ഉണ്ടായാലും ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ഭാഗമായി മുന്നോട്ടുപോകുമെന്ന് യോഗം പ്രമേയം പാസാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രത്യേക മീഡിയ സെൽ രൂപീകരിച്ചു., കേരള കോൺഗ്രസ് പാർട്ടി മത്സരിക്കുന്ന എല്ലാ വാർഡുകളിലും ചെന്നു പ്രവർത്തിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അതു വിലയിരുത്തുന്നതിനും ആയി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. കേരള കോൺഗ്രസ് പാർട്ടി നേതാവ് ജോസഫ് ചാമക്കാല അയർക്കുന്നം പഞ്ചായത്തിൽ തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയതിന്റെ രജതജൂബിലി…

Read More

ജോസ് കെ മാണിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റി

അയര്‍ക്കുന്നം: കേരള കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി പാര്‍ട്ടി ഓഫീസില്‍ വച്ച് മണ്ഡലം പ്രസിഡണ്ട് ജോസ് കുട്ടശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി യോഗം ചര്‍ച്ച ചെയ്തു. കേരള രാഷ്ട്രീയത്തില്‍ എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുമായി എക്കാലവും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രമേയം പാസാക്കി. ജോസ് കെ മാണിയുടെ നിര്‍ദ്ദേശപ്രകാരം ബഹു. കേരള സര്‍ക്കാര്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുകയും, റബര്‍ വിലസ്ഥിരതാ ഫണ്ട് പുനഃസ്ഥാപിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനും ജോസ് കെ മാണി എം പി ക്കും എല്ലാവിധ പിന്തുണകളും അറിയിച്ചു. വാര്‍ഡ് പ്രസിഡണ്ടുമാര്‍, മണ്ഡലം നിയോജക മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More