ആറാം മൈലില്‍ അപകടം തുടര്‍ക്കഥയാകുന്നു; നിയന്ത്രണം വിട്ട കാര്‍ ആറ്റില്‍ വീഴാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഒഴിവായത് വന്‍ദുരന്തം, കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഈരാറ്റുപേട്ട: ആറാം മൈലില്‍ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപടം നടന്ന് ആഴ്ചകള്‍ കഴിയും മുന്‍പ് വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു നിന്നത് ആറ്റിലേക്കുള്ള മതില്‍ക്കെട്ടില്‍. നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ പറമ്പിലേക്കു വീഴും മുന്‍പ് ബൈക്കു യാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. പാലാ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തില്‍ പെട്ടത്. തോടനാല്‍ സ്വദേശി പാറേക്കാട്ടില്‍ ആന്റണിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ആന്റണിയും ഭാര്യയും മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. കിഴപറയാര്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ ബിനോയിയുടെ ബൈക്ക് അപകടത്തില്‍ ഭാഗികമായി തകര്‍ന്നു. ബിനോയിയുടെ കാലിനാണ് പരിക്ക്. ഭാര്യയും മൂന്നു കുട്ടികളുമടക്കമുള്ള കാര്‍ ആറ്റില്‍ പതിക്കാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി.

Read More

കടനാട് പള്ളി അണുവിമുക്തമാക്കി

കടനാട്: കടനാട് പള്ളിയില്‍ കോവിഡ് ശുചീകരണ പ്രവര്‍ത്തനം നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷാ രാജുവിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും പള്ളി കമ്മറ്റിക്കാരുടെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. ഇന്നലെ വൈകുന്നേരം പള്ളിയിലെ സഹവികാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പള്ളി അണുവിമുക്തമാക്കിയത്. അതേ സമയം, കോവിഡിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് പള്ളി തുറക്കില്ലെന്നും തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അറിയിച്ചിട്ടുണ്ട്.

Read More

കോവിഡ്: കടനാട് പള്ളിക്കു പിന്നാലെ പഞ്ചായത്ത് ഓഫീസും അടച്ചു

കടനാട്: കടനാട് പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അറിയിച്ചു. പഞ്ചായത്ത് എന്‍ജിനീയറിംഗ് സെക്ഷനിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ന് പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കും. ആരോഗ്യ വകുപ്പ് ഇതിനു നേതൃത്വം നല്‍കും. ഇന്നലെ കടനാട് പള്ളി സഹവികാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പള്ളി ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് വികാരി അറിയിച്ചിരുന്നു.

Read More

കടനാട് പള്ളി സഹവികാരിക്ക് കോവിഡ്; പള്ളി ഏഴു ദിവസത്തേക്ക് അടച്ചു

കടനാട്: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന സഹവികാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പള്ളി ഏഴു ദിവസത്തേക്ക് അടച്ചു. പള്ളി അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഇനി തിരുക്കര്‍മ്മങ്ങള്‍ ഉണ്ടാകൂ എന്ന് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സഹവികാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികാരികളും പള്ളി അധികാരികളും ചേര്‍ന്നു ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നാണ് ജനുവരി 16 മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. ഇന്ന് മുതല്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അറിയിച്ചു.

Read More

ഈരാറ്റുപേട്ടയ്ക്കു നിരാശ സമ്മാനിച്ച് സംസ്ഥാന ബജറ്റ്

ഈരാറ്റുപേട്ടയ്ക്ക് അവഗണനയുടെ ബജറ്റായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തികൊണ്ടുള്ള ഒരു പ്രഖ്യാപനവും ബഡ്ജറ്റില്‍ ഇല്ല. ജനസാന്ദ്രതയില്‍ മുന്‍പന്തിയിലുള്ള മുന്‍സിപാലിറ്റിയെന്ന നിലയില്‍ ന്യൂന പക്ഷ കമ്മീഷന്‍ അനുവദിച്ച താലൂക്ക് ആശുപത്രിയെന്ന സ്വപ്‌നത്തിനു നേരെ കണ്ണടച്ചാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അഞ്ചു കോടി രൂപയ്ക്കുള്ള ടോക്കണ്‍ തുകയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. പൂഞ്ഞാര്‍ എംഎല്‍എ നിയോജക മണ്ഡലത്തിനായി സമര്‍പ്പിച്ച 20 പദ്ധതികളിലൊന്നായി ഭരണാനുമതി ഇല്ലാത്ത പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. അതിനാല്‍ നിലവില്‍ ഈരാറ്റുപേട്ടയുടെ സ്വപ്‌നമായ താലൂക്ക് ആശുപത്രി സ്വപ്‌നമായി തന്നെ നിലനില്‍ക്കും. അതുകൊണ്ടു തന്നെ ഈരാറ്റുപേട്ടയെ സംബന്ധിച്ച് നിരാശ സമ്മാനിക്കുന്ന ഒരു ബജറ്റാണിത്.

Read More

തിടനാട് പഞ്ചായത്തില്‍ പൊതുകളിസ്ഥലം എന്ന ആവശ്യവുമായി എസ്എംവൈഎം

തിടനാട്: ഗ്രാമപഞ്ചായത്തിന് പൊതുവായ ഒരു കളിസ്ഥലം എന്ന ആവശ്യം മുന്‍നിര്‍ത്തി നിവേദനം സമര്‍പ്പിച്ച് എസ് എം വൈ എം യൂണിറ്റുകള്‍. ചെമ്മലമറ്റം, ചേറ്റുതോട്, തിടനാട്, വാരിയാനിക്കാട് യൂണിറ്റുകള്‍ സംയുക്തമായാണ് നിവേദനം സമര്‍പ്പിച്ചത്. തിടനാട് പ്രദേശത്ത് ഉള്ള യുവജനങ്ങളുടെ ഒരു പ്രധാന ആവശ്യമായി മാറിയിരിക്കുകയാണ് പൊതു കളിസ്ഥലം. കായിക മേഖലയില്‍ അഭിരുചിയുള്ള ധാരാളം യുവജനങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ ഉണ്ട്. യുവജനങ്ങളുടെ കായിക അഭിരുചി പ്രോത്സാഹിപ്പിക്കുക അത്യാവശ്യമാണ്. ഈ ആവശ്യം മുന്നില്‍കണ്ടാണ് നിവേദനം യൂണിറ്റ് ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജി ജോര്‍ജിന് കൈമാറിയത്. യൂണിറ്റുകളെ പ്രതിനിഥീകരിച്ചു ജോയല്‍ കൊച്ചിറ്റത്തോട്ട്, ജോസഫ് കിണറ്റുകര, ലിന്‍സണ്‍ പാറയില്‍, ലിയോണ്‍സ് മണിയംമാക്കയില്‍, ടോണി കാവുങ്കല്‍, അരുണ്‍ പൊരിയത്ത്, ഡോണ്‍ വടകരതുടങ്ങിയവരാണ് നിവേദനം കൈമാറിയത്.

Read More

ഈരാറ്റുപേട്ട നഗരസഭ ജനപ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട; കില സംഘടിപ്പിച്ച നഗരസഭ ജനപ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന്റെ മൂന്നാം ദിവസ ട്രെയിനിംഗ് പത്തനംതിട്ട എംപി ആന്റോ ആന്റണി ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുഹറ അബ് ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറന്മാരായ നാസര്‍ വെള്ളൂപറമ്പില്‍, അനസ് പാറയില്‍, എസ്‌കെ നൗഫല്‍ , അന്‍സാരി ഈലക്കയം, പ്ലാനിംഗ് ഓഫീസറന്മാരായ റഹീം, ഷീല കെ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

Read More

റബ്ബറിന്റെ താങ്ങു വില 20 രൂപ വര്‍ധിപ്പിക്കാന്‍ അഞ്ചു വര്‍ഷം; തെരഞ്ഞെടുപ്പ് ഓര്‍ത്തിട്ടല്ല, കര്‍ഷകരെ ഓര്‍ത്തിട്ടു തന്നെ! കേരള സര്‍ക്കാരിനെ കണക്കിനു പരിഹസിച്ച് ഷോണ്‍ ജോര്‍ജ്

ഈരാറ്റുപേട്ട: റബറിന്റെ താങ്ങുവില ഇരുപതു രൂപ വര്‍ധിപ്പിച്ച് 170 രൂപയായി ഉയര്‍ത്തിയ കേരള സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ പഞ്ചായത്ത് അംഗവും ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാണിക്കുന്ന കര്‍ഷകരോടുള്ള കപട സ്‌നേഹം അല്ലെന്നും വ്യംഗാര്‍ഥത്തില്‍ പറഞ്ഞാണ് ഷോണ്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷോണിന്റെ വിമര്‍ശനം. കുറിപ്പ് ഇങ്ങനെ റബ്ബറിന്റെ താങ്ങു വില ഇരുപതു രൂപ വര്‍ധിപ്പിക്കാന്‍ അഞ്ചു വര്ഷം കാത്തിരുന്ന ഇടതു സര്‍ക്കാരിന്റെ മഹാമനസ്‌കത ആരും കാണാതെ പോവരുത്. തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ടൊന്നും അല്ല കേട്ടോ . കര്‍ഷകനെ രക്ഷിക്കാന്‍ തന്നെയാണ്.

Read More

തീക്കോയിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റികളും യു.ഡി.എഫിന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റികളും യുഡിഎഫിന്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസ്സിലെ ബിനോയ് ജോസഫ് പാലയ്ക്കല്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസിലെ മോഹനന്‍ കുട്ടപ്പന്‍ കാവുംപുറത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി യു. ഡി. എഫ്. പിന്തുണയോടെ സ്വതന്ത്ര അംഗം ജയറാണി തോമസുകുട്ടി മൈലാടൂരും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ കെ. സി. ജെയിംസ്സും വൈസ് പ്രസിഡന്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ കവിതാ രാജീവുമാണ്.

Read More

കേന്ദ്ര ഇന്‍സ്‌പെയര്‍ അവാര്‍ഡ് ശോഭയില്‍ ഭരണങ്ങാനം എസ്എച്ച്ജിഎച്ച് സ്‌കൂള്‍

ഭരണങ്ങാനം: കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (എന്‍. ഐ. എഫ്.) മിടുക്കരായ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളെ ശാസ്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍സ്പയര്‍ (INSPIRE – Innovation in Science Pursuit for Inspired Research) അവാര്‍ഡിന് ഭരണങ്ങാനം എസ്. എച്ച്. ജി. എച്ച്. എസ്സിലെ 3 വിദ്യാര്‍ഥിനികള്‍ അര്‍ഹരായി. പാര്‍വ്വതി അശോക്, ആഹ്ലാദ എ. അദ്രിജ, അല്‍ഫോന്‍സ ജോണി എന്നീ വിദ്യാര്‍ത്ഥിനികളാണ് വെള്ളപ്പൊക്ക പ്രതിരോധത്തിനും പ്രകൃതി സംരക്ഷണത്തിനുമുള്ള മൂന്നു നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് അവാര്‍ഡിന് അര്‍ഹരായത്. ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലെയും 6 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഈ പദ്ധതി; തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കും അഭിനവവും മൗലികവുമായ ശാസ്ത്ര ആശയങ്ങള്‍, ഉപകരണ നിര്‍മ്മാണം എന്നിവയ്ക്കായി 10,000 രൂപ നല്‍കുന്നു. കുട്ടികള്‍ പങ്കുവയ്ക്കുന്ന പ്രോജക്ടുകള്‍ക്ക് ജില്ല, സംസ്ഥാന, അഖിലേന്ത്യാ…

Read More