കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോകുമ്പോള്‍…

സന്ദീപ് സലിം വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ തൂലികയില്‍ നിന്ന് പിറന്നുവീണ കവിതകളില്‍ കേന്ദ്രസ്ഥാനത്തു മനുഷ്യനുണ്ടായിരുന്നു. ആ കവിതകള്‍ നെയ്തെടുത്തതു പ്രകൃതിയുടെയുടെയും മുറിവേറ്റവന്റെ വേദനകളുടെയും നൂലുകൊണ്ടായിരുന്നു ഒരിക്കലും അദ്ദേഹത്തിന്റെ കവിതകള്‍ അതിവൈകാരികമായി തൂവിയിട്ടില്ല. താന്‍ അതുവരെ കേട്ടും കണ്ടും വായിച്ചുംവന്ന കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പും തനിമയും തന്റെ കവിതകളില്‍ ഉപരിപ്ലവമാവാതെ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ നമിക്കുകയും അതൊടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നതില്‍ വിഷ്ണുനാരായണ്‍ നമ്പൂതിരി വിജയിച്ചിരുന്നു. ആത്മകേന്ദ്രീയമായ സംഘര്‍ഷങ്ങളുടെ അക്ഷരരൂപമായിരുന്നു കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദ്യകാല കവിതകള്‍. 1960 കളോടെ നിലവിലിരുന്ന സാമൂഹിക വ്യവസ്ഥിതികളുടെ തകര്‍ച്ചയോടും തലമുറയുടെ നൈരാശ്യത്തോടുമുള്ള തീക്ഷണമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ കവിത വികസിച്ചത്. വൈദിക പാരമ്പര്യവും അത് അദ്ദേഹത്തിന് നല്‍കിയ മാനവികതാവീക്ഷണവും ആയിരുന്നു ഈ മാറ്റത്തിന് കാരണമായത്. സൂക്ഷമവായനയില്‍ കാളിദാസ കവിതയുടെ വലിയൊരു സ്വാധീനം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ നമുക്ക്…

Read More

ഹൃദയങ്ങളോടു സംവദിച്ച കവിത

നിഷ്ഫലമല്ലീ ജന്‍മം തോഴ-നിനക്കായ് പാടുമ്പോള്‍നിഷഫലമല്ലീ ഗാനം,നീയിതു മൂളി നടക്കുമ്പോള്‍–സുഗതകുമാരി സുഗതകുമാരിയെ മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. സുഗതകുമാരി എന്ന കവയിത്രിയെ സ്നേഹിച്ചും ആരാധിച്ചും നെഞ്ചേറ്റിയ അനുവാചകര്‍ക്ക് ഈ കഠിന ദുഖത്തിലും സാന്ത്വനമാവുന്നതും കവയിത്രയുടെ തന്നെ വരികളാണ്. പ്രണയം കരിയിലയായ് പറന്നകന്നിട്ടുംഹൃദയം മണ്ണാങ്കട്ടയായലി-ഞ്ഞൊലിച്ചിട്ടുംമൃതമാം ദേഹം നോക്കു-കിപ്പൊഴും നടക്കുന്നു !ഹൃദയം കുതിര്‍ന്നൊലിച്ചി-പ്പൊഴും മിടിക്കുന്നു മലയാള കവിതയില്‍ കവയിത്രി സുഗതകുമാരി പിന്തുടര്‍ന്നത് വൈകാരിക തീവ്രവും കാല്പനിക സൗന്ദര്യവും നിറഞ്ഞ കാവ്യശൈലിയാണ്. സുഗതകുമാരിയുടെ കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് മലയാളികളുടെ സ്വകാര്യ ജീവിതാനുഭവങ്ങളുടെയും സാമൂഹികാനുഭവങ്ങളുടെയും ചൂടും ചൂരും തൊട്ടറിയാനാവും. കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ വാംഗ്മയ ചിത്രങ്ങളാക്കി കവിതകളിലൂടെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിടുകയെന്ന വലിയ ദൗത്യമാണ് സുഗതകുമാരി നിറവേറ്റിയത്. കവിതയുടെ വിത്ത് പാകപ്പെടുന്നു അച്ഛനില്‍ നിന്ന് കിട്ടിയതാണ് തന്റെ കാവ്യജീവിതമെന്ന് സുഗതകുമാരി എക്കാലവും അഭിമാനത്തോടെ…

Read More

അനാഥമാക്കപ്പെട്ട ഗ്രാമീണ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍

എഴുപതു വര്‍ഷം നീണ്ട സാഹിത്യ സപര്യക്ക് പൂര്‍ണവിരാമമിട്ട് യു.എ ഖാദര്‍ ഓര്‍മയായിരിക്കുന്നു. ഖാദര്‍ എന്ന മനുഷ്യന്‍ ഒരു വലിയ വിസ്മയമായിരുന്നു. യു.എ ഖാദറിന് സ്വന്തമെന്നുപറയാന്‍ ഒരു ദേശമോ ഭാഷയോ സംസ്‌കാരമോ അദര്‍ശങ്ങളോ ആത്മീയതയോ ഉണ്ടായിരുന്നില്ല. എന്നാല്‍, മലയാളത്തിന്റെ സാഹിത്യ-സാംസ്‌കാരിക ഭൂമികയില്‍ നിന്ന് അദ്ദേഹത്തെ വേര്‍പെടുത്താനുമാവില്ല. നോവലിസ്റ്റിന്റെയും കഥാകൃത്തിന്റെയും ചിത്രകാരന്റെയും വേഷത്തില്‍ അദ്ദേഹം ആടിത്തീര്‍ത്ത ജീവിതം ഒരു ബഹുമുഖ പ്രതിഭയുടെ വിസ്മയകരമായ ജീവിതമായിരുന്നു. ഇരട്ട സാസ്‌കാരിക സ്വത്വമാണ് യു.എ ഖാദര്‍ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. കൊയിലാണ്ടിക്കാരന്‍ ഉസങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി സാഹിബിന് ബര്‍മക്കാരിയും ബുദ്ധമത വിശ്വാസിയുമായ മാമൈദിയില്‍ പിറന്ന കുഞ്ഞാണ് യു.എ ഖാദര്‍. 1935 ല്‍ മ്യാന്‍മറിലെ (പഴയ ബര്‍മ) ബില്ലനിലാണ് ഖാദര്‍ ജനിക്കുന്നത്. ഖാദര്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കം തന്നെ വസൂരി ബാധിച്ച് അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അമ്മയില്ലാത്ത മകനുമായി ഏഴു വര്‍ഷം കൂടി മൊയ്തീന്‍ ബര്‍മയില്‍ കഴിഞ്ഞു.…

Read More

മരണം ഒപ്പിയെടുക്കാത്ത കാവ്യജീവിതം

സന്ദീപ് സലിം ‘മരണത്തെ എനിക്കു ഭയമില്ല. ഭയമുള്ളത് മരണത്തിലേക്കുള്ള മാര്‍ഗത്തെപ്പറ്റിയാണ്. ജീവിതത്തില്‍ മാര്‍ഗ ശുദ്ധി പാലിക്കാനാഗ്രഹിച്ചവന് മരണത്തിലേക്കുള്ള മാര്‍ഗം അശുദ്ധമായിരിക്കുകയില്ല എന്നൊരു വ്യാമോഹവും എന്റെ മനസിലുണ്ട്. എന്തായാലും അതിനെപ്പറ്റി ചിന്തിച്ചു ഭയപ്പെട്ടു വിറയ്ക്കാന്‍ സമയമില്ല എന്ന സത്യത്തോട് എനിക്കു നന്ദിയാണുള്ളത്. … ഞാനില്ലാത്ത ഒരു കാലം ഭൂമിയിലുണ്ടായിരുന്നു. ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാവുകയും ചെയ്യും. ‘ (എം ടി വാസുദേവന്‍ നായര്‍ക്കയച്ച കത്തില്‍ അക്കിത്തം കുറിച്ചത്) അറുപത്തിയേഴ് വര്‍ഷം മുമ്പ് താനെഴുതിയ കാവ്യത്തിലെ വരികള്‍ ഇന്നും സാധാരണക്കാരുടെ പോലും ചുണ്ടില്‍ നിന്ന് ഉതിര്‍ന്നു വീഴുകയും പലതരത്തിലുള്ള വേദികളില്‍ ഉദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ കവിക്കുണ്ടാകുന്ന ആത്മസംത്യപ്തി എത്രമാത്രമായിരിക്കും. എന്നാല്‍, അക്കിത്തത്തിന് അത്രവലിയ ആത്മസംത്യപ്തിയൊന്നുമില്ല. എന്തൊക്കെയോ മഹാകാര്യങ്ങള്‍ താന്‍ ചെയ്തെന്ന ഭാവവുമില്ല. എഴുതേണ്ടതു മുഴുവന്‍ എഴുതിയിട്ടില്ലെന്നും ചെയ്യേണ്ടതു മുഴുവന്‍ ചെയ്തിട്ടില്ലെന്നുമുള്ള ഒട്ടൊരു അസംത്യപ്തിയും അപൂര്‍ണതാ ബോധവുമാണ് മരണത്തിനു തൊട്ടുമുമ്പും അദ്ദേഹത്തിനുണ്ടായിരുന്നത്.…

Read More

ലോകത്തെ ഞെട്ടിച്ച മരണം! നെരൂദ, മൂന്നാം ഭാഗം

നെരൂദയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു 1930 കളുടെ അവസാനം നടന്ന സ്പാനിഷ് ആഭ്യന്തരയുദ്ധം. നെരൂദയെ രാഷ്ട്രീയക്കാരനാക്കിയതു മറ്റൊന്നല്ല. നെരൂദയെന്ന മഹാപ്രതിഭയുടെ ജീവിതം അവസാനിക്കുന്നതും ഒരു ആഭ്യന്തരയുദ്ധത്തോടെയാണ്.  1970ല്‍ തെരഞ്ഞെടുപ്പിലൂടെ ചിലിയില്‍ അധികാരത്തില്‍വന്ന സാല്‍വദോര്‍ അലന്‍ഡെ നെരൂദയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു. 1971ല്‍ നൊബേല്‍ പുരസ്‌കാരം നേടി ചിലിയില്‍ തിരിച്ചെത്തിയ നെരൂദയ്ക്ക് അലന്‍ഡെ ഒരുക്കിയ സ്വീകരണം ചരിത്രസംഭവമായിരുന്നു.  ചിലിയിലെ ദേശീയ ഫുട്‌ബോള്‍ മൈതാനത്ത് ഒരുക്കിയ സ്വീകരണയോഗത്തില്‍ 75000ത്തോളം ആളുകള്‍ പങ്കെടുക്കുകയുണ്ടായി.   ആ യോഗത്തില്‍ അദ്ദേഹം കവിത ചൊല്ലിയത് ലോകചരിത്രത്തിലെ അപൂര്‍വതയാണ്.  സാഹിത്യചരിത്രത്തില്‍ ഇത്രയധികം ആളുകള്‍ കേട്ട കവിതാലാപനം വേറെയുണ്ടെന്നു തോന്നുന്നില്ല. ALSO READ: പാബ്ലോ നെരൂദ: കവിതയായി മാറിയ മനുഷ്യന്‍ പിന്നീട്, 1973-ല്‍ ആഭ്യന്തരയുദ്ധം കലശലായി.  സാല്‍വദോര്‍ അലന്‍ഡെയുടെ ഇടതുപക്ഷ സര്‍ക്കാരിനെ അമേരിക്കയുടെ സഹായത്തോടെ അഗസ്‌തോ പിനാച്ചെ അട്ടിമറിക്കുകയായിരുന്നു.  നിക്‌സനും കിസിന്‍ജറും പിനോചെയുമായിരുന്നു അട്ടിമറിക്കു പിന്നില്‍.  1973…

Read More

ഒന്നാംക്ലാസ്സിലെ മേരിറ്റീച്ചര്‍! അധ്യാപക ദിനത്തില്‍ മുന്‍ അധ്യാപകന്‍ എഴുതിയ കവിത ശ്രദ്ധ നേടുന്നു

ഇന്ന് അധ്യാപക ദിനം ആചരിക്കുമ്പോള്‍ ശ്രദ്ധ നേടുകയാണ് മുന്‍ അധ്യാപകന്‍ അധ്യാപകരെ കുറിച്ച് എഴുതിയ ചെറുകവിത. ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിലെ മുന്‍ മലയാളം അധ്യാപകനായ ചാക്കോ പൊരിയത്ത് സാര്‍ എഴുതിയ ഒന്നാം ക്ലാസിലെ മേരിറ്റീച്ചര്‍ എന്ന കവിതയാണ് ശ്രദ്ധ നേടുന്നത്. ഓരോ കൊല്ലവും ഒന്നില്‍ തോല്‍ക്കുകയാണ് മേരി ടീച്ചര്‍ എന്നു തുടങ്ങുന്ന കവിത അധ്യാപനത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു. പഠിപ്പിച്ച ശിഷ്യര്‍ എല്ലാവരും നല്ല നിലയില്‍ എത്തിയിട്ടും ടീച്ചറിപ്പോഴും ഒന്നില്‍ തന്നെ തുടരുകയാണെന്നും എന്നാല്‍ മേരി റ്റീച്ചര്‍ ചിരിക്കുകയാണെന്നും പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. തന്റെ വിജയത്തേക്കാളുപരി ശിഷ്യരുടെ ഉയര്‍ച്ചയില്‍ ആനന്ദിക്കുന്ന അധ്യാപക സമൂഹത്തിന്റെ മുഴുവന്‍ പ്രതീകമായി അങ്ങനെ മേരി ടീച്ചറിന്റെ ചിരി മാറുന്നു. ഒന്നാം ക്ലാസില്‍ പഠിപ്പിച്ച തറ, പറ ആണ് ഏതൊരു വിദ്യാര്‍ഥിയുടെയും ജീവിത വിജയത്തിന് അടിസ്ഥാനമെന്നും പറഞ്ഞു വയ്ക്കുന്നു ഈ മനോഹര കവിത. കവിത…

Read More

രാഷ്ട്രീയം ആവേശിക്കുന്നു! നെരൂദ, പാര്‍ട്ട് 2

സാഹിത്യപ്രതിഭയായ പാബ്ലോ നെരൂദയെ രാഷ്ട്രവും അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും നല്‍കി ആദരിക്കുകയുണ്ടായി. നയതന്ത്രപ്രതിനിധിയുടെ സ്ഥാനം നല്‍കി ആദരിക്കുകയാണ് രാഷ്ട്രം ചെയ്തത്. 1930 കളിലെത്തിയതോടെ നരൂദയെന്ന കവിയില്‍ രാഷ്ട്രീയം ആവേശിച്ചു എന്നു പറയാം. അദ്ദേഹത്തിന്റെ ഭാഷ കടമെടുത്താല്‍ ‘ഇന്നലെവരെ ഞാന്‍ സ്വപ്‌നങ്ങളുടെ ലോകത്തായിരുന്നു. രാഷ്ട്രീയ ചിന്തകള്‍ എന്നെ സംഘര്‍ഷത്തിലാക്കി. ശരിക്കും പറഞ്ഞാല്‍ ആകാശത്തെ സ്വപ്‌നങ്ങളില്‍നിന്ന് മണ്ണിലെ യാഥാര്‍ഥ്യങ്ങളിലേക്ക് എന്നെ ഇറക്കിക്കൊണ്ടുവന്നത്. രാഷ്ട്രീയത്തില്‍നിന്ന് വിട്ടുമാറി നില്‍ക്കുന്നു എന്നു പറയുന്ന എഴുത്തുകാരനും വെറും കെട്ടുകഥയാണ്. ഒരു കാലത്തും നല്ല എഴുത്തുകാരൊന്നും അങ്ങനെ ആയിരുന്നില്ല.’ തന്നില്‍ ആവേശിച്ച രാഷ്ട്രീയം കവിതകളിലൂടെ വായനക്കാരിലെത്തിക്കാന്‍ നെരൂദയ്ക്കായി. 1933നും 1937നും ഇടയില്‍ അദ്ദേഹം എഴുതിയ കവിതകള്‍ മൂന്നു വാല്യങ്ങളിലായി സമാഹരിക്കുകയുണ്ടായി. റെസിഡന്‍ഷ്യ എന്‍ലാന്‍ടിയേറ (ഭൂമിയിലെ വാസം) എന്നപേരില്‍ പുറത്തിറങ്ങിയ കവിതകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളുടെ കാഹളമായി. ALSO READ: പാബ്ലോ നെരൂദ: കവിതയായി മാറിയ മനുഷ്യന്‍ പിന്നീട്…

Read More

പാബ്ലോ നെരൂദ: കവിതയായി മാറിയ മനുഷ്യന്‍

കവിത മനുഷ്യന്റെയും കാലത്തിന്റെയും ആത്മപ്രകാശന ഉപാധിയാണ്. പക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്നുകേട്ട സാഹിത്യസംബന്ധിയായ പ്രധാന കാര്യങ്ങളിലൊന്ന് കവിതയുടെ കാലം കഴിഞ്ഞുപോയെന്നതാണ്. ഈ ആരോപണത്തിന് അല്ലെങ്കില്‍ ആശയപ്രചരണത്തിനു പിന്നിലെ കാരണം നമ്മുടെ നൂറ്റാണ്ടില്‍ പ്രതിഭാശാലികളായ കവികള്‍ ഇല്ലാതിരുന്നതുകൊണ്ടാണെന്ന് സാഹിത്യചരിത്രം അറിയാവുന്ന ആരും അംഗീകരിച്ചുതരുമെന്ന് കരുതുന്നില്ല. എന്നിട്ടും ഈ നിലപാടിന് എങ്ങനെ വലിയ പ്രചാരം ലഭിച്ചുവെന്ന് അന്വേഷിച്ചുചെല്ലുമ്പോള്‍ നമുക്ക് ഉത്തരം ലഭിക്കും. ലിയോ ടോള്‍സ്‌റ്റോയി എന്ന വന്‍മരത്തിന്റെ സാന്നിധ്യം. കൂടെ ഴാംങ് പോള്‍ സാത്രും മിഖായേല്‍ ഷോളക്കോവും കൂടെ ചേരുന്നതോടെ വായനക്കാരുടെ മനസില്‍ കവിതയും കവികളും ക്ഷയിച്ചുവെന്ന തോന്നല്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം. എന്നാല്‍, ഈ ചിന്തയെ ഇല്ലാതാക്കിയതില്‍ വലിയ പങ്കുവഹിച്ചത് ചിലിയിലെ മൗലി മേഖലയിലെ ലിനാറസ് പ്രവിശ്യയില്‍ പാറല്‍ എന്ന നഗരത്തില്‍ 1904 ജൂലൈ 12ന് ജനിച്ച നെഫ്താലി റിക്കാര്‍ഡോറീസ് ബസാള്‍ട്ടെ എന്ന പൗബ്ലോ നെരൂദയായിരുന്നു. നമ്മുടെ ടാഗോറും ലൂയി…

Read More