Kozhuvanal News

അദ്ധ്യാപകദിനം അവിസ്മരണീയമാക്കി കൊഴുവനാൽ സെന്റ്. ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ്.എസ്സിലെ കുട്ടികൾ

കൊഴുവനാൽ: സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക യോഗം ചേർന്ന് ആശംസാ കാർഡുകളും പുഷ്പങ്ങളും നൽകി കുട്ടികൾ അധ്യാപകരെ സ്വീകരിച്ചു. തുടർന്ന് ക്ലബ്ബ് പ്രസിഡന്റ് നിയ മരിയ ജോബി , എലേന സൂസൻ ഷിബു ,ശ്രീലക്ഷ്മി P R തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഈ സ്കൂളിൽ 36 വർഷം സേവനം ചെയ്ത അധ്യാപക ദമ്പതിമാരായ തോണക്കര എബ്രാഹം സാറിനെയും ത്രേസ്യാമ്മ ടീച്ചറിനെയും വീട്ടിലെത്തി പൊന്നാടയണിച്ച് ആദരിച്ചു. പത്താം ക്ലാസ്സ് വിദ്യാർഥിനി അനന്യ ആർ നായർ അഞ്ചാം ക്ലാസ് Read More…

Kozhuvanal News

കൊഴുവനാൽ സെൻറ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് തുടക്കമായി

കൊഴുവനാൽ : കൊഴുവനാൽ സെൻറ് : ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് തുടക്കമായി. ക്യാമ്പിൽ ശ്രീ ടോം തോമസ് , സെൻറ് മേരീസ് എച്ച്.എസ്.എസ് പാല ക്ലാസുകൾ നയിച്ചു. ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചെണ്ടമേളം, ഊഞ്ഞാലാട്ടം, പൂക്കള മത്സരം ,ഗെയിമുകൾ, ജിഫ്ചിത്രങ്ങൾ തുടങ്ങിയവ പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ച്, ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കി. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർഥികളെ നവംബറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് Read More…

Kozhuvanal News

പാരമ്പര്യത്തനിമ പുലർത്തുന്ന വർണ്ണാഭമായ പരിപാടികളോടെ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് HSS ൽ ഓണാഘോഷം

കൊഴുവനാൽ: കേരളത്തനിമ നിലനിർത്തുന്ന വ്യത്യസ്ത ഓണാഘോഷവുമായി സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ഓണാഘോഷം ” ഓണനിലാവ് 2k23 ” ശ്രദ്ധേയമായി. നാടൻ കലാരൂപങ്ങളുടേയും താളമേളങ്ങളുടെ അകമ്പടിയോടേയുമുള്ള സാംസ്കാരിക ഘോഷയാത്രയിൽ .കുട്ടിപുലികളും , മാവേലിമന്നനും, മലയാളി മങ്കയും , തിരുവാതിരകളിയും, നാടൻ കലാരൂപങ്ങളും അണിനിരന്നു. പുലികളെ പിടിക്കാൻ വേട്ടക്കാര് ഇറങ്ങിയത് കാഴ്ചക്കാരിൽ കൗതുകവും ഒപ്പം ആകാംക്ഷയും വർദ്ധിപ്പിച്ചു. കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ ഡോ. ജോർജ് Read More…

Kozhuvanal News

ISRO യിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനമറിയിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ

കൊഴുവനാൽ : കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ISRO ശാസ്ത്രജ്ഞർക്ക് അനുമോദന കത്തുകൾ അയച്ചു. സ്കൂൾ ക്ലബ്ബിലെ കുട്ടികൾ ചന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിംഗ് വാർത്താ മാധ്യമങ്ങളിലൂടെ നേരിട്ടു കണ്ടപ്പോൾ ക്ലബ്ബ് അംഗങ്ങളുടെ മനസ്സിലുള്ള ആശയം ടീച്ചർമാരേ അറിയി ക്കുകയും അവരു ടെ നേതൃത്വത്തിൽ അഭിനന്ദനക്കത്ത് തയ്യാറാക്കി പോസ്റ്റിൽ അയക്കുകയുമാണ് ചെയ്തത്. പരിപാടികൾക്ക് അധ്യാപകരായ അനിത എസ് നായർ, ജിസ് മോൾ ജോസഫ് സിൽജി ജേക്കബ്, വിദ്യാർഥികളായ ജോസ് എബ്രഹാം Read More…

Kozhuvanal News

ഷിബു തെക്കേമറ്റത്തിനെ മാതൃവിദ്യാലയം ആദരിച്ചു

കൊഴുവനാൽ: കൊഴുവനാൽ ഗവ.എൽ പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകൻ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു. സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ആദരവ് നടത്തിയത്. സ്കൂൾ ഹാളിൽ പി റ്റി എ പ്രസിഡന്റ് ജോബി മാനുവൽ ചൊള്ളമ്പഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ആദരിക്കലും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് യമുനാദേവി ആർ , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ Read More…

Kozhuvanal News

കാർഷികപ്പെരുമ വാനോളമുയർത്തിയ കർഷകൻ കെ.എ. ജോസഫ് പന്തലാനിയ്ക്കലിന് കൊഴുവനാൽ സെന്റ്. ജോൺ നെപുംസ്യാൻസ് സ്കൂളിന്റെ ആദരം

.കൊഴുവനാൽ: തലമുറകളുടെ കർഷകൻ ശ്രീ.കെ.എ. ജോസഫ് പന്തലാനിയ്ക്കലിനെ (ഔസേപ്പച്ചൻ ചേട്ടൻ) കൊഴുവനാൽ സ്കൂൾ കർഷക ദിനത്തിൽ ആദരിച്ചു. കൃഷിയെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി സമീപിക്കരുതെന്നും മറിച്ച് ഒരു സംസ്കാരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ കാർഷിക രംഗത്തേയ്ക്ക് കടന്നുവരണമെന്നും കൃഷിക്കാരന്റെ പ്രയാസങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുമോദന യോഗത്തിൽ ഹെഡ് മാസ്റ്റർ സോണി തോമസ് ഔസേപ്പച്ചൻ ചേട്ടനെ പൊന്നാട അണിയിച്ചു. സ്കൂൾ കാർഷിക ക്ലബ് കൺവീനർ ജിസ്മോൾ ജോസഫ് സ്വാഗതം ആശംസിച്ചു. ബന്നിച്ചൻ പി.ഐ , Read More…

Kozhuvanal News

കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിൽ സ്വാതന്ത്ര്യ ദിന പ്രഭാഷണ പരമ്പര

കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14ാം തിയതി തിങ്കളാഴ്ച രാവിലെ 10 മുതൽ സ്വാതന്ത്ര്യ ദിന പ്രസംഗ പരമ്പര ഫ്രീഡം സ്പീച്ച് നടത്തുന്നു. സ്കൂൾ മാനേജർ റവ.ഡോ. ജോർജ് വെട്ടുകല്ലേൽ, അസി. മാനേജർ റവ.ഫാ. ടോം ജോസ് മാമല ശേരിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസി പൊയ്കയിൽ , ജസി ജോർജ് , കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് Read More…

Kozhuvanal News

കൊഴുവനാൽ സെന്റ്. ജോൺ നെപുംസ്യാൻസ് സ്കൂളിൽ കരാട്ടേ ക്ലാസിന് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺനെ പുംസ്യാൻസ് സ്കൂളിൽ കരാട്ടേ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹാളിൽ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഷിബു പൂവക്കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന മുൻ ഗുസ്തി , വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യനും കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ശ്രീ. സാജൻ എം.മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കരാട്ടേ ചീഫ് ഇൻസ് ട്രക്ടർ ശ്രീ. കെ.ജി. സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപിക ശ്രീമതി ജിജിമോൾ Read More…

Kozhuvanal News

ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിൽ മോട്ടിവേഷണൽ ക്ലാസുകൾ നടത്തി

കൊഴുവനാൽ: ഹൈസ്കൂൾ വിദ്യാർഥികൾക്കായി ലയൺസ് ക്ലബ് ഇന്റർനാഷണൽ യൂത്ത് എംപവർമെന്റിന്റെ ഭാഗമായി മോട്ടിവേഷണൽ ക്ലാസ് നടത്തി. സ്കൂൾ മാനേജർ റവ.ഡോ.ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. നാഷണൽ ട്രയിനറും ഡ്രീം സെറ്റേഴ്സ് കോട്ടയത്തിന്റെ ഡയറക്ടറുമായ എ.പി. തോമസ് Smartness vs Goodness എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ലയൺസ് ക്ലബ് ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ സോണി തോമസ് കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ആർ ടി. Read More…

Kozhuvanal News

ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിൽ മോട്ടിവേഷണൽ ക്ലാസുകൾ നാളെ ആരംഭിക്കും

കൊഴുവനാൽ: പത്താം ക്ലാസ്സ് വിദ്യാർഥികൾക്കായി ലയൺസ് ക്ലബ് ഇന്റർനാഷണൽ യൂത്ത് എംപവർമെന്റിന്റെ ഭാഗമായി നടത്തുന്ന മോട്ടിവേഷണൽ ക്ലാസ് നാളെ 1 പി.എം ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. സ്കൂൾ മാനേജർ റവ.ഡോ.ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ. നാഷണൽ ട്രയിനറും ഡ്രീം സെറ്റേഴ്സ് കോട്ടയത്തിന്റെ ഡയറക്ടറുമായ എ.പി. തോമസ് Smartness vs Goodness എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ബിനോ ഐ. കോശി, ലയൺസ് ക്ലബ് ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി Read More…