കോട്ടയം ജില്ലയില്‍ ഇന്ന് 30 കോവിഡ് വാക്സിനേഷന് ക്യാമ്പുകളും നാല് മെഗാ ക്യാമ്പുകളും പ്രവര്‍ത്തിക്കും. ആദ്യ ഡോസ് സ്വീകരിച്ച വാക്സിന് തന്നെയാണ് രണ്ടാം ഡോസും സ്വീകരിക്കേണ്ടതെന്നും അതത് വാക്സിനുകളുടെ വിതരണ കേന്ദ്രങ്ങളില്‍ എത്താന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. മെഗാ ക്യാമ്പുകള്‍ 1.ഗവണ്മെന്റ് എല്‍.പി.എസ് പുഴവാത് ചങ്ങനാശേരി2.പാറമ്പുഴ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഹാള്‍3.ചെങ്ങളം സെന്റ് തോമസ് യാക്കോബായ ചര്‍ച്ച് ഹാള്‍4.തിരുവാതുക്കള്‍ എന്‍.എസ്.എസ് കരയോഗം ഹാള്‍ മറ്റു ക്യാമ്പുകള്‍ കോവിഷീല്‍ഡ് വാക്സിന് നല്കുന്ന ക്യാമ്പുകള്‍ 1.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം2.കുടമാളൂര്‍ എല്‍.പി.എസ്3.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം4.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം 5.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം6.മംഗളം കോളേജ്, ഏറ്റുമാനൂര്‍7.കാണക്കാരി കുടുംബാരോഗ്യ കേന്ദ്രം8.കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം9.മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം 10 മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം11.മീനടം കുടുംബാരോഗ്യ കേന്ദ്രം12.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം13.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം കോവാക്സിന് നല്കുന്ന ക്യാമ്പുകള്‍ 1.അതിരമ്പുഴ…
Read MoreCategory: Kottayam News
പി.എസ്.സിയെ പിണറായി പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കി മാറ്റി : ചാണ്ടി ഉമ്മന്‍
തൃശൂര്‍ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. നാട്ടികയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുനില്‍ ലാലൂരിന്റെ പ്രചാരണപരിപാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലക്ഷരം പോലും അറിയാത്ത പാര്‍ട്ടിക്കാര്‍ക്ക് പരീക്ഷാ ഹാളില്‍ കോപ്പിയടിക്കാന്‍ അവസരമുണ്ടാക്കിയ നല്കി ആയിരക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കോപ്പിയടിക്ക് പിടിക്കപ്പെട്ടാലും സഖാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. കോപ്പിയടി തെളിവ് സഹിതം പിടിക്കപ്പെട്ട നിസാമും ശിവരഞ്ജിത്തും ഇന്ന് നാട്ടില്‍ സുഖമായി വിലസി നടക്കുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന് പാരിതോഷികമായി സ്ഥാനക്കയറ്റവും നല്കി. കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാരോടുമുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ നാട്ടികയിലെ വലപ്പാട് പഞ്ചായത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് തുടങ്ങിയത്. വീടുകളിലും…
Read Moreകോട്ടയം ജില്ലയില്‍ ഏഴു പേര് ഇന്നുപത്രിക നല്കി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയില്‍ ഏഴു പേര് ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാലായിലും പൂഞ്ഞാറിലും രണ്ടു പേര് വീതവും ,വൈക്കം, കോട്ടയം, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമാണ് പത്രിക നല്‍കിയത്. ആകെ 12 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രിക നല്‍കിയവരുടെ പേരു വിവരം ചുവടെ പാലാജോസ് കെ. മാണി -കേരള കോണ്‍ഗ്രസ് (എം)മാണി സി. കാപ്പന്-സ്വതന്ത്രന് പൂഞ്ഞാര്‍പി.സി. ജോര്‍ജ് -കേരള ജനപക്ഷം(സെക്കുലര്‍)ആല്ബിന് മാത്യു-സ്വതന്ത്രന് വൈക്കംസാബു ദേവസ്യ-എസ്.യു.സി.ഐ കോട്ടയംഅഡ്വ. കെ. അനില്‍കുമാര്‍-സി.പി.ഐ(എം) ചങ്ങനാശേരിജോമോന് ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്
Read Moreജനസാഗരത്തെ സാക്ഷിയാക്കി അഡ്വ.കെ അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.
കോട്ടയം : മുതിർന്ന നേതാക്കളുടെ അനുഗ്രാഹാശിസ്സകളോടെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളുമടക്കം വൻ ജനാവലിയുടെ അകമ്പടിയോടെയുള്ള പ്രകടനത്തിന് ശേഷമാണ് പത്രിക സമർപ്പിച്ചത്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, ഏറ്റുമാനൂർ എം.എൽ.എ സുരേഷ് കുറുപ്പ്, കോട്ടയം എംപി തോമസ് ചാഴിക്കാടൻ .പി.ഐ.എം ജില്ലാ സെക്രട്ടറി എ.വി റസ്സൽ, സി.പി.ഐ.എം കോട്ടയം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡൻറ് റ്റി.ആർ രഘുനാഥൻ, പി.കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Read Moreഷീനക്ക് ഭൂമി വാങ്ങി നല്കി കോട്ടയം കൂട്ടായ്മ
കോട്ടയം : വിധവയും, നിരാലംബയും, രോഗിയും ആയ അയര്‍ക്കുന്നം സ്വദേശി ഷീനയ്ക്കും നാല് പെണ്മക്കള്ക്കും കോട്ടയം കൂട്ടായ്മയുടെ കാരുണ്യ സമ്മാനം. നാല് പെണ് മക്കളെയും കൂട്ടി ഒറ്റ മുറി വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് വീട് വയ്ക്കുവാന്‍ വേണ്ടി മൂന്നു സെന്റ് ഭൂമി അയര്‍ക്കുന്നം പഞ്ചായത്തില്‍ തന്നെ കോട്ടയം കൂട്ടായ്മ വാങ്ങി നല്കി. സ്ഥലത്തിന്റെ ആധാരം ഷീനയുടെ പേരില്‍ കോട്ടയം കൂട്ടായ്മ രജിസ്റ്റര്‍ ചെയതു നല്കി. കോട്ടയം കൂട്ടായ്മയുടെ സംഘാടകരായ സുമോദ് കുര്യന്, അനില്‍ കുമാര്‍, കോട്ടയം കൂട്ടായ്മ അംഗവും മലയാളം മില്ലിന്റെ ചെയര്‍മാനുമായ ജോയിസ് കൊറ്റത്തില്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആധാരം ഷീനയ്ക്ക് കൈമാറി. വീട് പണിക്കു വേണ്ടി കോട്ടയം കൂട്ടായ്മ ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്താല്‍ ഷീനയുടെ അക്കൗണ്ടില്‍ സമാഹരിച്ച നാലര ലക്ഷം രൂപയില്‍ നിന്നും രണ്ടുലക്ഷത്തി അമ്പത്താറായിരം രൂപ സ്ഥലത്തിനും രെജിസ്ട്രേഷനും വേണ്ടി ചിലവായി. ബാക്കി…
Read Moreഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷികം: വലപ്പാട് പഞ്ചായത്തില്‍ കാഴ്ച വൈകല്യമുള്ള യുവാവിന് വീടുവച്ചു നല്കാന് യൂത്ത് കോണ്‍ഗ്രസ്; വീട് നിര്‍മ്മാണം ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കാഴ്ച പരിമിതനായ യുവാവിന് വീടു വച്ചു നല്കാന് യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ വലപ്പാട്ട് പഞ്ചായത്തിലെ കാഴ്ച പരിമിതനായ സന്തോഷിനും കുടുംബത്തിനുമാണ് യൂത്ത് കോണ്‍ഗ്രസ് വീട് വച്ചു നല്‍കുന്നത്. വീടിന്റെ കട്ടളവയ്പ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. വലപ്പാട് സ്വദേശിയായ സന്തോഷിന് പ്രമേഹത്തെ തുടര്‍ന്നു അസുഖ ബാധിതനായി ക്രമേണ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു ജോലി ചെയ്യാനാവാതെ, അസുഖ ബാധിതനായ ഇദ്ദേഹവും കുടുംബവും കഷ്ടപ്പെടുകയായിരുന്നു. അമ്മയും, ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന സന്തോഷിന്റെ കുടുംബം കഴിഞ്ഞിരുന്നത് വലപ്പാട് തന്നെ ഒരു ചെറു കുടിലിലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞത്.…
Read Moreചേര്‍പ്പിന്റെ മണ്ണില്‍ അണികള്‍ക്കിടയില്‍ ആവേശം നിറച്ച് ചാണ്ടി ഉമ്മനെത്തി
ചേര്‍പ്പ്: കഴിഞ്ഞ ദിവസം ചേര്‍പ്പിന്റെ മണ്ണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം നൂറിരട്ടിയായി വര്‍ദ്ധിപ്പിച്ച് ഒരു യുവ നേതാവ് എത്തി. അത് മറ്റാരുമായിരുന്നില്ല യൂത്ത് കോണ്‍ഗ്രസിന്റെ നേതാവും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനവുമായിരുന്ന ചാണ്ടി ഉമ്മനായിരുന്നു. ചേര്‍പ്പ് പ്രദേശത്തെ ഓരോ വീടുകളിലും നേരിട്ടെത്തി, പരമാവധി ആളുകളെ നേരില്‍ക്കണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അത്യുജ്വല തുടക്കം കുറിയ്ക്കുകയായിരുന്നു ചേര്‍പ്പിലെ ജനകീയ പ്രചാരണത്തിലൂടെ ചാണ്ടി ഉമ്മന്‍ നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍പ്പിലും, വല്ലച്ചിറയിലുമായാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയത്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ തന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ ലക്ഷ്യവും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍പ്പിലെ ഓരോ പ്രദേശത്തിന്റെയും, മണ്ഡലത്തിന്റെ മൊത്തത്തിലുള്ളതുമായ കണക്കുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തലായിരുന്നു ചാണ്ടി ഉമ്മന്‍ ലക്ഷ്യമിട്ടിരുന്നത്. രാവിലെ ചേര്‍പ്പിലെ മഹാത്മാ മൈതാനത്തെ ഗാന്ധി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണത്തിനു തുടക്കം കുറിച്ചത്.…
Read Moreകോട്ടയം ജില്ലയില്‍ 440 പേര്‍ക്ക് കോവിഡ്
കോട്ടയം ജില്ലയില്‍ 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4741 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 214 പുരുഷന്മാരും 184 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 212പേര് രോഗമുക്തരായി. 4878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77282 പേര് കോവിഡ് ബാധിതരായി. 72224 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17507 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം -58 പാലാ- 18 കുറിച്ചി – 17 വൈക്കം, വാകത്താനം-16 കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമരകം – 14 ചങ്ങനാശേരി, മീനച്ചിൽ – 12 ഉഴവൂർ, പനച്ചിക്കാട്, കല്ലറ-11 എലിക്കുളം, മരങ്ങാട്ടുപിള്ളി – 10 ഈരാറ്റുപേട്ട, വാഴപ്പള്ളി, രാമപുരം…
Read Moreമരണമടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മക്കള്‍ക്ക് സാന്ത്വനവുമായി ഉമ്മന്‍ ചാണ്ടി
പാലാ: മരണമടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് പ്രണാമവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മോഹന്‍ തച്ചേട്ട് എന്നും ഉമ്മന്‍ ചാണ്ടിയുടെ ആരാധകനായിരുന്നു. രോഗശയ്യയില്‍ കിടക്കുമ്പോഴും സഹപ്രവര്‍ത്തകരും സുഹൃത്തുക്കുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും രാഷ്ട്രീയ നാട്ടു വര്‍ത്തമാനങ്ങളിലെല്ലാം സജീവവുമായിരുന്നു. ഭാര്യ കുമാരി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖ ബാധിതയായി മരിച്ചതോടെ രണ്ടു പെണ്മക്കളുടെ ഭാവിയെ കുറിച്ചുള്ള കരുതല്‍ മാത്രമായിരുന്നു മോഹനന്റെ പിന്നീടുള്ള ജീവിതം. തടിമില്‍ തൊഴിലാളിയായിരുന്നു മോഹനന്. വിധി മോഹനനെയും തട്ടിയെടുത്തപ്പോള്‍ കുട്ടികളുടെ ഭാവി ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. ഇതിനിടെയാണ് രാഷ്ട്രീയ തിരക്കുകള്‍ മാറ്റിവച്ച് ഉമ്മന്‍ചാണ്ടി മോഹനന്റെ ഭവനത്തിലെത്തിയത്. തുടര്‍ന്നു ഏറെ സമയം കുട്ടികളോടൊത്ത് ചെലവഴിക്കുകയും അവരെ കരുതലോടെ ചേര്‍ത്ത് നിര്‍ത്തിയതും ചെയ്തത് കുട്ടികള്‍ക്ക് കൂടുതല്‍ മനോധൈര്യം പകര്‍ന്ന അനുഭവമായി. മോഹനന്റെ അടുത്ത സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളുമായ സാബു എബ്രഹാം,…
Read Moreഫെബ്രുവരി 19 ന് കോട്ടയം ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും മേള സംഘടിപ്പിക്കും.
ഭരണങ്ങാനം : ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ ഡിജിറ്റില്‍ അക്കൗണ്ടുകൾ തുടങ്ങാന്‍ 19 ന് കോട്ടയം ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും മേള സംഘടിപ്പിക്കും. ഐ.പി.പി.ബി. അക്കൌണ്ടുകള്‍ ഉപയോഗിച്ച് എല്ലാവിധ ബാങ്കിങ്ങ് ഇടപാടുകളും മൊബൈല്‍ ഫോണില്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കും. വൈദ്യുതി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, മൊബൈല്‍ റീചാര്‍ജ്, റ്റി.വി. റീച്ചാര്‍ജ് തുടങ്ങിയവ സര്‍വ്വീസ് ചാര്‍ജുകള്‍ ഒന്നും ഇല്ലാതെ തന്നെ സ്വന്തമായി ചെയ്യാന്‍ പറ്റും. എ.ഇ.പി.എസ്. സംവിധാനം വഴി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ബാങ്ക് അക്കാണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാനും കഴിയും. ഐ.പി.പി.ബി. അക്കൗണ്ടിൽ നിന്നും സുകന്യ സമൃദ്ധി,പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവയിലേയ്ക്ക് പണം നിക്ഷേപിക്കാന്‍ സംവിധാനമുണ്ട്. ഏതുപ്രായത്തിലുള്ളവര്‍ക്കും സ്വന്തമായി ചെയ്യാവുന്ന തരത്തില്‍ ലളിതമായ രീതിയിലാണ് ഐ.പി.പി.ബി. ഇടപാടുകള്‍. വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ 5 വരെ എല്ലാ പോസ്റ്റ്…
Read More