Kanjirappally News

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചു നിയമിതരായ സ്പെഷ്യൽ പോലീസ് അംഗങ്ങൾക്ക്
മെഡിക്കൽ കിറ്റ് വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചു നിയമിതരായ സ്പെഷ്യൽ പോലീസ് അംഗങ്ങൾക്ക് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി എൻ ബാബുക്കുട്ടന് എരുമേലിയിൽ നടന്ന ചടങ്ങിൽ തൊപ്പി, മെഡിക്കൽ കിറ്റ്, എന്നിവ കൈമാറി. പോലീസ് സൂപ്രണ്ട് സുനിൽ കുമാർ എ.യു ചടങ്ങിൽ പങ്കെടുത്തു.

Kanjirappally News

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലെയും ഓർത്തോപീഡിക് വിഭാഗത്തിലെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു

കാഞ്ഞിരപ്പള്ളി: ചിറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജനറൽ ആശുപത്രി കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കാത്ത് ലാബിലെയും ഓർത്തോപീഡിക് വിഭാഗത്തിലെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു. പതിനൊന്ന് മാസത്തിനുള്ളിൽ 511 ഹൃദയശസ്ത്രക്രിയകളാണ് ജനറൽ ആശുപത്രിയിലെ കാത്ത് ലാബിൽ നടത്തിയത്. ഒരു വർഷം കൊണ്ട് 50 സന്ധി മാറ്റിവയ്ക്കൽ (മുട്ട്, ഇടുപ്പ്) ശസ്ത്രക്രിയകൾ ചെയ്യാൻ ഓർത്തോ വിഭാഗത്തിനും കഴിഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് എം. മണി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ആൻ്റണി Read More…

Kanjirappally News

കേരള കോൺഗ്രസ് (എം) ഐക്യ സമ്മേളനം കൂവപ്പള്ളിയിൽ നടന്നു

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസ് കൊച്ചുപുരയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ ചേരുന്ന ഐക്യ സമ്മേളനം കൂവപ്പള്ളിയിൽ നടന്നു. കേരള കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്റ് തോമസ് കട്ടക്കലിന്റെ അധ്യക്ഷതയിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. കേരളത്തിൽ ഏറ്റവും അധികം വളർന്നുകൊണ്ടിരിക്കുന്ന പാർട്ടി കേരള കോൺഗ്രസ് (എം) ആണെന്ന് ജോസ് കെ മാണി Read More…

Kanjirappally News

ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കായിക പരിശീലന പരിപാടി ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ സ്‌കൂൾ കുട്ടികൾക്കായുള്ള കായിക പരിശീലന പരിപാടി ചിറക്കടവ് ജി.എൻ.എസ്. എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശനിയും ഞായറും ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ ചിറക്കടവ് സനാതനം യു.പി. സ്‌കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 50 കുട്ടികളാണ് വിവിധ കായിക ഇനങ്ങളിലും കളികളിലും പരിശീലനത്തിലേർപ്പെടുന്നത്. കുട്ടികൾക്കുള്ള യൂണിഫോം, പരിശീലന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ Read More…

Kanjirappally News

മയക്കുമരുന്നിനെതിരെയുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കും : ജോളി മടുക്കക്കുഴി

കാഞ്ഞിരപ്പള്ളി : ഇന്ന് കേരള സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മയക്കുമരുന്ന് മാറി എന്ന് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ്‌ (എം) കാഞ്ഞിരപ്പള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കല്ലിൽ നടന്ന മോചനജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സമൂഹം ഈ വിധത്തിൽ മുന്നോട്ടു പോയാൽ ഭാവിയിൽ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനും വാർഡ് തലങ്ങളിൽ സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമന്നും ജോളി Read More…

Kanjirappally News

സൗജന്യ പ്രമേഹ പരിശോധനയൊരുക്കി മേരീക്വീൻസ് പഞ്ചാരവണ്ടി 2.0 നാളെ നാട്ടിലിറങ്ങും

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ പരിശോധനയൊരുക്കി മേരീക്വീൻസ് പഞ്ചാരവണ്ടി 2.0. കാഞ്ഞിരപ്പളളി, മീനച്ചിൽ താലൂക്കുകളിലെ വിവിധയിടങ്ങളിൽ എത്തും. വണ്ടി എത്തുന്ന സ്ഥലങ്ങളും സമയവും ചുവടെ: പൊടിമറ്റം പള്ളിപ്പടി (കോളേജ് പടി) രാവിലെ 08 മണി, പാറത്തോട് ജംക്ഷൻ (09), മുണ്ടക്കയം ബസ് സ്റ്റാൻഡ് (10), പുലിക്കുന്ന് (ഉച്ചയ്ക്ക് 12), എരുമേലി (01.45), മുക്കൂട്ടുതറ (03.15). കൂടുതൽ വിവരങ്ങൾക്ക്: 9995299165 പൂഞ്ഞാർ (08), തിടനാട് Read More…

Kanjirappally News

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വർഷങ്ങൾക്കു ശേഷം വർധിപ്പിച്ച ഒ.പി, ക്യാഷ്വാലിറ്റി ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വർധിപ്പിച്ച ഒ.പി, ക്യാഷ്യാലിറ്റി ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് 14/10/2022 വെള്ളിയാഴ്ച ചേർന്ന എച്ച്എംസി യോഗമാണ് ഇ തീരുമാനം എടുത്തത്. വർഷങ്ങൾക്കു ശേഷമാണ് ടിക്കറ്റ് നിരക്കുകൾ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപയായി വർധിപ്പിച്ചത് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പോലും ഒ പി ടിക്കറ്റിന് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ ഈടാക്കുമ്പോൾ ജനറൽ ആശുപത്രിയിൽ രണ്ട് രൂപ മാത്രമാണ് ഇടാക്കിയിരുന്നത്. Read More…

Kanjirappally News

ലഹരിക്കെതിരെ ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

കലാലയങ്ങളിൽ അടക്കം വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റി ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ ക്യാപ്റ്റൻ ഹാഷിം ലബ്ബയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വിവിധ മേഖലകളിലെ ജില്ലാ പ്രചരണങ്ങൾക്ക് ശേഷം വൈകുന്നേരം 5:30 ന് ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതുയോഗം ഫോർമർ അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ TPM ഇബ്രാഹിംഖാൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എക്സൈസ് ഇൻസ്പെക്ടർ സ്പെഷ്യൽ സ്ക്വാഡ് ഓഫീസർ Read More…

Kanjirappally News

കരുതലുമായി അരുവിത്തുറ ലയൺസ് ക്ലബ് പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ

കാഞ്ഞിരപ്പള്ളി : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ ഭക്ഷ്യദാന്യങ്ങളും പോഷകാഹാരങ്ങളും മധുര പലഹാരങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് എംപവർമെൻ്റിൻ്റെ ഭാഗമായി നടന്ന ബോധവൽക്കരണ പ്രോഗ്രാമിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ.കുര്യാച്ചൻ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. കിൻഫ്രാ ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി ബോധവൽക്കരണ ക്ലാസ് നയിച്ചു.ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ Read More…

Kanjirappally News

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മേൽനോട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടത്തുന്ന വിവിധ പരിസ്ഥിതി അവബോധന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശുപത്രിക്കുള്ളിൽ നടപ്പാക്കുന്ന വിവിധ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ ഭാഗമായി ഉദ്യാനവും, ഫലവൃക്ഷങ്ങളും ഉൾപ്പെടുന്ന പുതിയ പരിസ്ഥിതി സൗഹാർദ്ദ കാർ പാർക്കിംഗ് ഏരിയ പാസ്റ്റർ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ക്യാമ്പസ് പരിസ്ഥിതി സൗഹാർദമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുകയും മാലിന്യങ്ങൾ Read More…