Kaduthuruthy News

കടുത്തുരുത്തിയിൽ മാലിന്യസംസ്‌കരണം സ്മാർട്ടാകും

കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ‘ഹരിതമിത്രം’ സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനോദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ വിവരശേഖരണവും ക്യുആർ കോഡ് പതിപ്പിക്കലും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹരിത കർമ്മ സേന പ്രവർത്തനം ഹരിതമിത്രം ആപ്പ് നിലവിൽ വന്നതോടെ സുതാര്യവും കൂടുതൽ കാര്യക്ഷമവുമാകുമെന്ന് സൈനമ്മ ഷാജു പറഞ്ഞു. ആദ്യഘട്ടമായി 1,3,6,11,18 വാർഡുകളിലെ ഹരിത കർമസേനാംഗങ്ങൾക്ക് ക്യുആർ Read More…

Kaduthuruthy News

വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം, സ്റ്റോപ്പ് അട്ടിമറിക്കുവാനുള്ള ഉദ്ദ്യോഗസ്ഥ നീക്കം അവസാനിപ്പിക്കണം : ജനാധിപത്യ കേരളാ കോൺഗ്രസ്

കടുത്തുരുത്തി: വൈക്കം മുതൽ പാലാ വരെയുള്ള റെയിൽവേ പാസഞ്ചേഴ്സിന് വളരെ ഉപകാരപ്രദമായ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാട്, പരശുറാം, തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾക്കും , ഇപ്പോൾ പുതുതായി ആരംഭിച്ച കായംകുളം – കോട്ടയം – എറണാകുളം മെമുവിനും സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. വൈക്കം റോഡിലെ സ്റ്റോപ്പുകളും , വികസനവും അട്ടിമറിക്കുന്നതിന് വേണ്ടി വൈക്കം റോഡ്‌ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥർ വൈക്കം റോഡിൽ നിന്നും ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് Read More…

Kaduthuruthy News

ഉന്നതവിദ്യാഭ്യാസ രംഗത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ കേരളത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ് ആക്കി മാറ്റും: സ്റ്റീഫന്‍ ജോര്‍ജ്ജ്

കടുത്തുരുത്തി : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആരംഭിക്കുവാന്‍ സാഹചര്യങ്ങള്‍ സംജാതമാക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബായി കേരളം മാറുമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. കേരള ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും ഉദാരമായ പലിശ നിരക്കില്‍ വിദേശ പഠനത്തിനുള്‍പ്പെടെയുള്ള വിദ്യാഭ്യാസ വായ്പകളും ജനോപകാരപ്രദമായി Read More…

Kaduthuruthy News

മഴ കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ധനസഹായം നൽകണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മഴ കെടുതി മൂലം കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും , വീടുകൾ ഭാഗികമായി തകർന്നവർക്കും എത്രയും വേഗം അടിയന്തിര സമ്പാത്തി ക സഹായം നൽകണമെന്നാവശ്യ പെട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ റവന്യൂവകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി. കഴിഞ്ഞ വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെയും ധനസഹായം നൽകിയിട്ടില്ല. കടം വാങ്ങിച്ചും സ്വർണ്ണം Read More…

Kaduthuruthy News

കുറുമുള്ളൂരിൽ വിരിഞ്ഞത് രണ്ടില; കാണക്കാരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം -216

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കാണക്കാരി പഞ്ചായത്ത് 13-ാം വാർഡ് കുറുമുള്ളൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം) ലെ എസ്.വിനീത വിജയിച്ചു. വിനീതയ്ക്ക് 216 വോട്ട് ഭൂരിപക്ഷം ലഭിച്ചു. 15 അംഗ പഞ്ചായത്ത് കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ എൽ.ഡി.എഫ് ആണു ഭരിക്കുന്നത്. കേരള കോൺഗ്രസ് (എം) 5, സി.പി.എം- 4, സി.പി.ഐ.1, എൻ.സി.പി- 1, ബി.ജെ.പി – 1, യു.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില വിജയിച്ച വിനീതയെ കേരള കോൺഗ്രസ് (എം) Read More…

Kaduthuruthy News

കടുത്തുരുത്തി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, വൈക്കം റോഡില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തണം : സ്റ്റീഫന്‍ ജോര്‍ജ്ജ്

കടുത്തുരുത്തി : മദ്ധ്യകേരളത്തിലെ പ്രധാന ജില്ലാ ആസ്ഥാനങ്ങളായ കോട്ടയത്തേക്കും എറണാകുളത്തേക്കും മറ്റ് പ്രദേശങ്ങളിലേക്കും ജോലിക്കായും ഇതര ആവശ്യങ്ങള്‍ക്കും വേണ്ടി പോകുന്ന യാത്രക്കാര്‍ക്ക് ആശ്രയമാകുന്ന കടുത്തുരുത്തി(വാലാച്ചിറ)യില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, കടുത്തുരുത്തി – വൈക്കം – പാല നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് വളരെ പ്രയോജനകരമായ വൈക്കം റോഡ് റയില്‍വേ സ്റ്റേഷനില്‍ വേളാങ്കണ്ണി, വഞ്ചിനാട്, മദ്രാസ് മെയില്‍ എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എം. പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍ Read More…

Kaduthuruthy News

കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിലെ അഴിമതിയും അപാകതയും : സ്റ്റീഫന്‍ ജോര്‍ജ്ജ്

കടുത്തുരുത്തി : ശ്രീകൃഷ്ണ വിലാസം (SKV) മാര്‍ക്കറ്റില്‍ 55 ലക്ഷം രൂപയുടെ എം. എല്‍. എ. ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മത്സ്യ വില്‍പനശാല കെട്ടിടം നിര്‍മ്മാണത്തിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം ഒരു വര്‍ഷത്തിനുള്ളില്‍ തൂണുകള്‍ വിണ്ടു പൊട്ടി, കീറി കമ്പികള്‍ പുറത്തു വന്ന് അപകടാവസ്ഥയിലായത് മത്സ്യവ്യാപാരികളെയും മാര്‍ക്കറ്റില്‍ നിത്യേന എത്തുന്ന ആയിരക്കണക്കിന് പൊതുജനങ്ങളെയും ഭയാശങ്കയിലാക്കിയിരിക്കുകയാണ്. തൂണുകള്‍ പൊട്ടിയതിനാല്‍ ജാക്കിയിലാണ് കെട്ടിടം താങ്ങി നിറുത്തിയിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എം. എല്‍. എ. ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ നിര്‍മ്മാണ Read More…

Kaduthuruthy News

കാണക്കാരി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) – ലെ എസ് വിനീത എൽ ഡി എഫ് സ്ഥാനാർത്ഥി

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കാണക്കാരി പഞ്ചായത്ത് 13-ാം വാർഡ് കുറുമുള്ളൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ലെ എസ്.വിനീത എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടവും നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് .ടി .കീപ്പുറവും അറിയിച്ചു.വിനീത നോമിനേഷൻ സമർപ്പിച്ചു. 15 അംഗ പഞ്ചായത്ത് കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ എൽ.ഡി.എഫ് ആണു ഭരിക്കുന്നത് കേരള കോൺഗ്രസ് (എം) 5, സി.പി.എം- 4, സി.പി.ഐ.1, എൻ.സി.പി- 1, ബി.ജെ.പി – 1, യു.ഡി.എഫ് Read More…

Kaduthuruthy News

കേരളത്തെ കലാപ ഭൂമിയാക്കുവാനുള്ള പ്രവർത്തനങ്ങൾ പ്രതിപക്ഷം നിർത്തി വയ്ക്കണം : ജനാധിപത്യ കേരളാ കോൺഗ്രസ്

കടുത്തുരുത്തി : കേരളത്തിൽ കലാപം മുണ്ടാക്കുവാനുള്ള പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നും, ജനകീയനായ കേരളാ മുഖ്യമന്ത്രി പിണറായി വിജയനേയും, അദ്ദേഹത്തിന്റെ കുടുംബത്തേയും കരി വാരി തേയ്ക്കുവാനുള്ള കോൺഗ്രസ് – ആർ.എസ് .എസ് – ബി ജെ പി ഗൂഡാലോചന അവസാനിപ്പിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. യോഗം മുഖ്യമന്ത്രിക്കും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനും യോഗം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ Read More…

Kaduthuruthy News

രാസവളം വിലവർദ്ധന പിൻവലിക്കണം : ജനാധിപത്യ കേരളാ കോൺഗ്രസ്

കടുത്തുരുത്തി: രാസവളങ്ങളുടെ അന്യായവിലവർദ്ധനയും, ദൗർലഭ്യംവും മൂലം കാർഷിക മേഖല പ്രതിസന്ധിയിലാണെന്നും, ഇതിന് എത്രയും വേഗം പരിഹാരം കാണുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. പൊട്ടാഷ് , യൂറിയ, കൂട്ടു വളങ്ങൾക്ക് കടുത്ത ദൗർലഭ്യമാണ് വിപണി നേരിടുന്നത് കഴിഞ്ഞ സീസണിൽ പായ്ക്കറ്റിന് 850 രൂപാ വിലയുണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോൾ 1700 രൂപാ യാണ് വില എല്ലാ വളങ്ങൾക്കും ഇരട്ടി വിലയാണ് കർഷകർ ഇപ്പോൾ കൊടുക്കുന്നത്. ഇത് കർഷകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് Read More…