കരൂർ: കരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ അന്തിനാട് -ഏഴാച്ചേരി റോഡിൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജനപ്രതിനിധികളോടും നാട്ടുകാരോടും ഒപ്പം തകർന്ന കലുങ്ക് സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൂറോളം കുടുംബങ്ങളും അന്തീനാട് പള്ളി ,ശാന്തി നിലയം, ജ്യോതി ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആളുകൾ പോകുന്ന പ്രധാന റോഡാണിത് .കരൂർ പഞ്ചായത്തിനെയും രാമപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകോടിയാണിത്. പദ്ധതിക്ക്ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തിരമായിതയ്യാറാക്കുന്നതിന് കരൂർ Read More…
General News
വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി; പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന്
വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്‌ടമി ഉത്സവത്തിന് ഇന്ന് കൊടികയറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലായിരുന്നു കൊടിയേറ്റ്. തുടർന്ന് ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശ് കൊടിക്കീഴിൽ ഭദ്രദീപം തെളിയിച്ചു. കലാമണ്ഡപത്തിൽ നടി രമ്യ നമ്പീശൻ ദീപം തെളിയിക്കും. ഡിസംബർ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ഡിസംബർ ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
ലഹരി വിമുക്ത സംവാദ സദസ്സ് നടത്തി
ഇരുമാപ്രമറ്റം എം.ഡി.സി.എം എസ് ഹൈസ്കൂളിലെ നല്ല പാഠം യൂണിറ്റിന്റെയും ,വിമുക്തി ക്ലബിന്റെയും ആഭിമുഖ്യത്തിൽ മേലുകാവ്മറ്റം കുരിശുങ്കൽ ജംഗ്ഷനിൽ സംവാദ സദസ്സ് നടത്തി. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ. ജഗു സാം അധ്യക്ഷനായിരുന്ന യോഗത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ശ്രീമതി. ബിൻ സി ടോമി ഉദ്ഘാടനം നിർവഹിച്ചു.കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ: ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ ശ്രീ. നവാസ്.കെ.എ. ബോധവത്ക്കരണ ക്ലാസ് നയിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ് ചീഫ് പ്രോജക്ട് Read More…
നെല്ല് വില നേരിട്ട് നൽകി കർഷകരെ സംരക്ഷിക്കണം : മോൻസ് ജോസഫ്
നെല്ലിന്റെ വില ഇനത്തിൽ കേന്ദ്രസർക്കാർ അനുവദിക്കുന്ന മുഴുവൻ പണവും കർഷകർക്ക് നല്കണമെന്നും നെല്ല് വില പി ആർ എസ് വായ്പയായി നൽകുന്നത് ഒഴിവാക്കി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്നും ഇതിന് ആവശ്യമുള്ള തുക ബഡ്ജറ്റിൽ വകയിരുത്തണമെന്നും മോൻസ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. പിണറായി സർക്കാർ പകുതി കാലാവധി പൂർത്തിയാക്കിയ ഇന്നലെ കേരള കോൺഗ്രസ്സ് മങ്കൊമ്പിൽ സംഘടിപ്പിച്ച കർഷക വഞ്ചനാ ദിന ജനകീയ വിചാരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് നിയോജക മണ്ഡലം Read More…
അടിവാരം പള്ളിയിൽ ഇടവക മദ്ധ്യസ്ഥ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുന്നാളിന് നവംബർ 24ന് കൊടികയറും
അടിവാരം : അടിവാരം പള്ളിയിൽ തിരുന്നാൾ 2023 നവംബർ 15 മുതൽ 26 വരെയും വളരെ ആഘോഷവും ഭക്തിനിർഭരമായും നടത്തപ്പെടുന്നു. മാതാവിന്റെ നൊവേന 15 മുതൽ ആരംഭിച്ചു. തിരുന്നാൾ ആഘോഷത്തോടൊപ്പം പ്രസുദേന്തിമാരുടെത്തന്നെ സാമ്പത്തിക സഹായ സഹകരണത്തോടെ പള്ളിക്ക് ഇല്ലാതിരുന്ന ഒരു സെമിത്തെരി ചാപ്പൽ പണിതുയർത്തുകയും അത് കഴിഞ്ഞ 19 ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വഞ്ചരിപ്പ്കർമ്മം നടത്തുകയും ചെയ്തു. തുടർന്നു ഇരുപത്തിമൂന്നാംതീയതി വരെയും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നൊവേനയും പരിശുദ്ധ കുർബാനയും ഉണ്ടാകും. Read More…
കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
കൂവപ്പള്ളി : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ കറിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ജെ മോഹനൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിജോജി തോമസ്, പിടിഎ പ്രസിഡന്റ് വിൽസൺ വർഗീസ്, ഡി. ഇ. ഒ Read More…
അടിവാരം പള്ളിയുടെ സെമിത്തേരി ചാപ്പൽ വെഞ്ചരിപ്പ് കർമ്മം
അടിവാരം സെന്റ് മേരീസ് ദേവാലയത്തിൽ പുതുതായി പണികഴിപ്പിച്ച സെമിത്തേരി ചാപ്പലിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്നലെ രാവിലെ അഭിവന്ദ്യ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, സെക്രട്ടറിയച്ചൻ, ഇടവകക്കാരൻ ഫാ. റിനോ പുത്തൻപുരക്കൽ എന്നിവർ സഹകർമികരായിരുന്നു. ഈ വർഷത്തെ തിരുന്നാൾ പ്രസുതേന്തിമാരായ 48 പേരുടെ സാമ്പത്തിക സഹായസഹകരണത്തോടെ ആണ് വികാരിയച്ചന്റെയും കൈക്കാരൻമാരുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ഈ ചാപ്പൽ യാഥാർഥ്യം ആയത്.
ലയൺസ് ക്ലബ് മാഞ്ഞൂരും മണ്ണാറപ്പാറ SMYM സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
മണ്ണാറപ്പാറ : ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെയും SMYM മണ്ണാറപ്പാറ യൂണിറ്റിന്റെയും നേത്രത്തിൽ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മണ്ണാറപ്പാറ സെന്റ് സേവിയെർസ് പാരീഷ് ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. പ്രോഗ്രാമിന്റെ ഉത്ഘാടനം മണ്ണാറപ്പാറ സെന്റ് സേവിയേഴ്സ് ചർച്ച് വികാരി റവ: ഫാദർ ജോസ് വള്ളോംപുരയിടത്തിന്റെ അധ്യക്ഷതയിൽ കോട്ടയം എം പി ശ്രീ തോമസ് ചാഴിക്കാടൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു Read More…
ആദ്യ സമ്മാനം ലഭിച്ചത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ : മാണി സി. കാപ്പൻ
എലിക്കുളം: എം. ജി. എം. യു പി സ്കൂളിൽ എത്തിയപ്പോൾ എം. എൽ. എ യുടെ മനസ്സ് അല്പം പുറകോട്ട് സഞ്ചരിച്ചു. തനിക്ക് യു. പി. സ്കൂളിൽ പഠിക്കുമ്പോൾ സമ്മാനമൊന്നും ലഭിച്ചിട്ടില്ല. ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ആദ്യമായി സമ്മാനം ലഭിക്കുന്നത്.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് മത്സരാർത്ഥികൾ മാത്രം ഉള്ള ഓട്ടൻ തുള്ളലിന് പങ്കെടുത്തു. അങ്ങനെ രണ്ടാം സ്ഥാനം ലഭിച്ചു. സിനിമ നടനാവാൻ പോയി ഒടുവിൽ സിനിമാ നിർമ്മാതാവ് ആയ കഥയും കാപ്പൻ പങ്കു വെച്ചു. ഒരിക്കലും തോൽവികളെ ഭയക്കരുത് Read More…
നരിയങ്ങാനത്ത് ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും
നരിയങ്ങാനം: ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇന്ത്യ ആസ്ട്രേലിയ കലാശ പോരാട്ടത്തിന് ബിഗ് സ്ക്രീൻ സൗകര്യമൊരുക്കി നരിയങ്ങാനം യുവജന കൂട്ടായ്മ. ലോകകപ്പ് ക്രിക്കറ്റ് ആവേശം ദൃശ്യ മികവിലും ശബ്ദമികവിലും അടുത്ത് ആസ്വദിക്കുവാനുള്ള അവസരം നരിയങ്ങാനം ജനകീയ ഹോട്ടലിനു സമീപം ഒരുക്കിയിരിക്കുന്നു. ക്രിക്കറ്റ് മാമാങ്കത്തിന്റെ കലാശ പോരാട്ടത്തിന്, ക്രിക്കറ്റ് ഗാലറിക്ക് സമാനമായ രീതിയിൽ മനോഹാരിത ഒട്ടും നഷ്ടം ആകാതെ ഈ വേൾഡ് കപ്പ് ഫൈനൽ നരിയങ്ങാനം നിവാസികൾക്ക് മാത്രമല്ല മറ്റു സ്ഥലങ്ങളിലല്ലവർക്കും വന്ന് ആസ്വദിക്കുവാൻ തക്ക വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ Read More…