ettumanoor news

മംഗളം എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ : സമഗ്രമായ അന്വേഷണം നടത്തുക : ബഷീർ ഇല്ലിക്കൽ

ഏറ്റുമാനൂർ: മംഗളം എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ബഷീർ ഇല്ലിക്കൽ ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ ഇതിനുമുമ്പ് പലതവണ വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അധികൃതർ രഹസ്യമാക്കി വെക്കുകയായിരുന്നു. തുടർപഠനം മുടങ്ങും എന്ന ഭയത്താൽ വിദ്യാർത്ഥികൾ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ ഭയപ്പെടുകയായിരുന്നു. പലതവണ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ കുട്ടികൾ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കാൻ അധികൃതർ വിലക്കുകയായിരുന്നു. കോളേജ് ഹോസ്റ്റലിൽ സ്ഥിരമായി മോശം ഭക്ഷണമാണ് Read More…

ettumanoor news

ഏറ്റുമാനൂരിൽ 7 പേരെ കടിച്ച നായ ചത്തു; പേവിഷ ബാധ സ്ഥിരീകരിച്ചു; കടിയേറ്റവർ നിരീക്ഷണത്തിൽ

ഏറ്റുമാനൂർ: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു. കഴിഞ്ഞ മാസമാണ് പേവിഷ ബാധ ല​ക്ഷണങ്ങളോടെ നായ ന​ഗരത്തിൽ വ്യാപകമായി ആളുകളെ കടിച്ചത്. ഏഴ് പേർക്കാണ് അന്ന് കടിയേറ്റത്. അതിന് ശേഷം ഏറ്റുമാനൂർ ന​ഗര സഭയുടെ പരിധിയിലുള്ള തെരുവുനായകൾക്കടക്കം പേവിഷബാധ Read More…