Erattupetta News

LKG മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി അരുവിത്തുറ സെന്റ് മേരീസ് സ്കൂൾ ലോകകപ്പ് പ്രവചന മത്സരം നടത്തുന്നു

അരുവിത്തുറ:ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ലഹരിയിൽ ആയ ഈ അവസരത്തിൽ ലോകത്തിന്റെ സ്പന്ദനങ്ങൾ കണ്ടും കേട്ടും അറിഞ്ഞും പ്രവർത്തിക്കുന്ന അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ, LKG മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി ലോകകപ്പ് പ്രവചന മത്സരം നടത്തുന്നു. വിജയികൾക്ക് ഫുട്‌ബോളുകൾ സമ്മാനമായി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : Whatsapp ൽ join ചെയ്യുക. https://chat.whatsapp.com/KTDXDVT5KP09K2EO8A8tgN Headmaster St. Mary’s LPS Aruvithura Mob: 9495064544, Sobin Sir : 9605759681, Jestin Sir Read More…

Erattupetta News

സീതി സാഹിബ് അനുസ്മരണ സമ്മേളനം

ഈരാറ്റുപേട്ട: കേരള നിയമസഭാ മുൻ സ്പീക്കർ കെ.എം.സീതി സാഹിൻ്റെ സ്മരണക്കായി പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച് വരുന്ന ഇൻ്റർ സ്കൂൾ പ്രസംഗ മത്സരത്തിൽ തൻമയ ഇസ്ലാമിക് സ്കൂൾ ജേതാക്കളായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം അഴീക്കോട് സീതി സാഹിബ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഡോ.ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്തു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ്.മുഹമ്മദ് ഷെഫീഖ്, കെ.എ മാഹിൻ, അഡ്വ.വി.പി.നാസർ, അഡ്വ.പീർ മുഹമ്മദ് ഖാൻ ,കെ.ഹാരിസ് സ്വലാഹി, Read More…

Erattupetta News

ഈരാറ്റുപേട്ടയിൽ വിഡി സതീശനായി പ്രത്യേക ഫ്ലക്സ് ബോർഡുകൾ

ഈരാറ്റുപേട്ട: കോൺഗ്രസിനുള്ളിലെ നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും അണികളേറ്റെടുക്കുന്നത് ഫ്ലക്സുകളിലൂടെയാണ്. ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായതിന് പിന്നാലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നേതാക്കൾക്കായി ചേരിതിരിഞ്ഞ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. പലയിടത്തും യൂത്ത് കോൺഗ്രസ് അടക്കം നടത്തുന്ന പരിപാടികളുടെ ഫ്ലക്സ് ബോർഡുകളിൽ നിന്നും പ്രതിപക്ഷ നേതാവടക്കം പല പ്രമുഖരെയും ഒഴിവാക്കി.  കോട്ടയത്ത് ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ ബോർഡിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ സതീശന് അഭിവാദ്യം അർപ്പിച്ച് പ്രത്യേക ഫ്ലക്സ് Read More…

Erattupetta News

അയ്യങ്കാളി പദ്ധതി : വിളവെടുപ്പ് ആഘോഷമാക്കി ഈരാറ്റുപേട്ട ടൗൺ ഡിവിഷൻ

ഈരാറ്റുപേട്ട: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ ഇരുപത് ടൗൺ പ്രദേശത്ത് കൃഷി ചെയ്ത കപ്പയുടെയും ചേനയുടെയും വിളവെടുപ്പ് ആഘോഷമായി നടത്തി. ഇന്ന് രാവിലെ നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ വിളവെടുത്ത കപ്പ ഏറ്റ് വാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ ഡോ: സഹല ഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു. കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡിലെ നിർദ്ദനരോഗികൾക്കായി നൽകാനാണ് തീരുമാനം. മുൻസിപ്പൽ സെക്രട്ടറി സുമയ്യ ബീവി, കൃഷി ഓഫീസർ രമ്യ, അയ്യങ്കാളി കോ-ഓഡിനേറ്റർ അലീഷ , Read More…

Erattupetta News

ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയെ തരം താഴ്ത്തുന്നതിൽ നിന്നും പിൻമാറണം: വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഷെഡ്യൂളുകൾ വെട്ടി കുറച്ച് ഡിപ്പോയെ ഘട്ടം ഘട്ടമായി തകർക്കുന്ന നിലപാടിൽ നിന്ന് അധികൃതർ പിന്മാറാണെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനജാഥ നടത്തി. ഇന്നലെ രാവിലെ എട്ടുമണിക്ക് കെഎസ്ആർടിസി പടിക്കൽ നിന്നും ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ എം സാദിഖ് ജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത് സെക്രട്ടറി ബൈജു സ്റ്റീഫൻ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ Read More…

Erattupetta News

ഈരാറ്റുപേട്ട നഗരോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും 2023 ജനുവരി 5 മുതൽ സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ബഹു .പത്തനം തിട്ട എം.പി ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പുസ്തകോത്സവം ,കാർഷിക- പുഷ്പമേളകൾ – സാംസ്ക്കാരിക സമ്മേളനം ഉൾപ്പെടെയുള്ള വിവിധ സമ്മേളനങ്ങൾ ,കലാപരിപാടികൾ ,ഗവ.സ്റ്റാളുകൾ ഉൾപ്പെടെയുള്ള വിവിധ വിപണന സ്റ്റാളുകൾ ,വിദ്യാർത്ഥികൾക്കുള്ള പഠന സ്റ്റാളുകൾ ,ഭക്ഷ്യമേളകൾ ,കുട്ടികൾക്കായുള്ള വിനോദങ്ങൾ തുടങ്ങി 11 ദിവസം നീണ്ടു നിൽക്കുന്ന ബൃഹത്തായ പദ്ധതികളാണ് നഗരോത്സവത്തിലൂടെ നഗരസഭ Read More…

Erattupetta News

ഈരാറ്റുപേട്ട നഗരോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട: നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവം പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഇന്ന് രാവിലെ 10 ന് ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ഓഫീസിനു മുൻവശത്തുള്ള പഴയപറമ്പിൽ ബിൽഡിംഗിലാണ് ഓഫീസ് തുടങ്ങുന്നത്.

Erattupetta News

ഈരാറ്റുപേട്ട എം ഇ എസിൽ പ്രൊഫ കടവനാട് മുഹമ്മദ് അനുസ്മരണം നടത്തി

കഴിഞ്ഞ ദിവസം നിര്യാതനായ എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് അനുസമരണം ഈരാറ്റുപേട്ട എം.ഇ.എസ്. കോളേജിൽ നടത്തി. മികച്ച അദ്ധ്യാപകൻ, കർമ്മനിരതനായ രാഷ്ട്രീയ നേതാവ്, ഊർജ്ജ്വസലനായ വിദ്യാഭ്യാസ പ്രവർത്തകൻ, എഴുത്തുകാരൻ , സാംസ്കാരികപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ പൊതുരംഗത്ത് ക്രിയാത്മക സാന്നിദ്ധ്യമായി നിലകൊണ്ട വ്യക്തിയായിരുന്നു പ്രൊഫ. കടവനാട് മുഹമ്മദെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ പ്രഫ .എ എംറഷീദ് പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ യാസിർ പാറയിൽ , വകുപ്പ് മേധാവികളായ രജിത പി.യു , Read More…

Erattupetta News

തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം;ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം

കോട്ടയം:വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം .ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്‍റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്‍റ്.പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ വിഡി സതീശന്‍റെ ചിത്രം ഒഴിവാക്കി.ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയുണ്ട്.എന്നാല്‍ പരിപാടിയുമായി മുന്നോട്ടു പോകാൻ Read More…

Erattupetta News

നഗരസഭയും വ്യാപാരികളും കൈകോർക്കുന്നു; നഗരോത്സവത്തിനൊപ്പം വ്യാപാരോത്സവവും നടത്താനൊരുങ്ങി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗതസംഘം യോഗവും ലോഗോ പ്രകാശനവും ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ നടന്നു. 2023 ജനുവരി 5 മുതൽ 15 വരെ പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻറ്, പുഷ്പ ഫല പ്രദർശനം, പുരാവസ്തു പ്രദർശനം, ഫുഡ്ഫെസ്റ്റ്, ദിവസവും കലാപരിപാടികൾ എന്നിവയുണ്ടാകും. വിദ്യാർത്ഥി യുവജന സംഗമം, മാനവമൈത്രി സംഗമം, വനിതാ സംഗമം, പ്രവാസി സമ്മേളനം, മീഡിയ Read More…