കടുത്തുരുത്തി : കടുത്തുരുത്തിയിലെ വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനേഴ്സായ മധ്യവയസ്കയേയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന അന്നമ്മ(63), ഇവരുടെ മകൻ ഷാജി എൻ.ഡി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും, ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം Read More…
Crime News
ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു
കോട്ടയം: എറണാകുളം പാലാവട്ടം കേന്ദ്രീകരിച്ച് ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിവരുന്ന സരത് സത്യൻ (42 ) എന്നയാളും ചെന്നൈ ആസ്ഥാനമായുള്ള അൽബാബ് ട്രാവൽ ഏജൻസി എന്ന സ്ഥാപനവും ചേർന്ന് 85 ആൾക്കാരിൽ നിന്നായി ഒരു കോടി 62 ലക്ഷത്തി അമ്പതിനായിരം രൂപ (1,62,50000) തട്ടിയെടുത്തു. മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പള്ളി സ്വദേശിയും നിലവിൽ ഇസ്രയേലിൽ ജോലി ചെയ്തു വരുന്ന ആളുമായ ബിബിൻ ജോസഫിന്റെ വിശ്വാസത മുതലെടുത്താണ് ശരത് സത്യൻ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുള്ളത് . പണം Read More…
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി. പിതാവിന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് പതിനൊന്നുകാരിയെ വില‍്പ്പനക്കെന്ന പോസ്റ്റിടുന്നത്. നിരവധി കേസുകളില്‍ പ്രതിയായ പിതാവിനെ ആദ്യം ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുളള പിതാവിന്‍റെ അജ്ഞത പോലീസിനും ബോധ്യമായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോസ്റ്റിട്ട ഐപി ആഡ്രസ് ശേഖരിച്ചാണ് രണ്ടാനമ്മയിലെത്തുന്നത്. തുടക്കത്തില്‍ Read More…
കിടങ്ങൂരിൽ പോക്സോ കേസിൽ കടപ്ലാമറ്റം സ്വദേശിയായ യുവാവ് അറസ്റ്റിൽ
കിടങ്ങൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം ചെറുതോടുകമുകളേൽ അമൽ ഷാജി(23) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റനീഷ് റ്റി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9: 30 മണിയോടുകൂടി വീട്ടിൽ വച്ച് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ജനലിൽ ഇരുന്ന വാക്കത്തിയെടുത്ത് ഇവരുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. Read More…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഭാഗത്ത് കാളിയാനിൽ സിറിൻ സിബി (22) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ട്രെയിനിയായിരുന്ന ഇയാൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
കൊഴുവനാൽ തോടനാലിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പാലാ പൊലീസിൻ്റെ പിടിയിൽ
കൊഴുവനാൽ തോടനാലിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പാലാ പൊലീസിൻ്റെ പിടിയിൽ. മീനച്ചിൽ തോടനാൽ ഭാഗത്ത് പാറത്തോട്ടത്തിൽ ജോർജ് (56) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി തോടനാൽ ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ ചീത്ത വിളിക്കുകയും, ദേഹോപദ്രവം ഏൽപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എസ്.ഐ ബിനു, സി.പി.ഓ മാരായ മഹേഷ്,അരുണ്‍ എന്നിവര്‍ Read More…
പാലായിൽ അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഇഞ്ചിയിൽ ബിജു ഇ.റ്റി (49), ഇടപ്പാടി ഒറ്റത്തെങ്ങുങ്കൽ ബിജു തങ്കപ്പൻ (56) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രിയോട്കൂടി ഇടപ്പാടി സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും പിതാവിനെയും കാപ്പി വടിയും,സിമന്‍റ് കട്ടയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള Read More…
അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ
മണിമല : അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ ബിജു എം. ആർ(47) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തിൽ കയറിയിട്ട് കുരുക്കി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കോൺവെന്റിൽ താമസിച്ചു പഠിച്ചിരുന്ന ഇയാളുടെ കുട്ടികള്‍ ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇടിവെട്ടിയതിനെ തുടർന്ന് കുട്ടികള്‍ അകത്തേക്ക് കയറിയ സമയത്ത് ഇളയകുട്ടിയായ അഞ്ചുവയസ്സുകാരന്‍ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കയറിൽ തട്ടി Read More…
കിടങ്ങൂരിലെ ബൈക്ക് മോഷണം: രാമപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ
കിടങ്ങൂരിൽ ബൈക്ക് മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പായിക്കാട്ടുമല ഭാഗത്ത് ചെമ്മലായിൽ വീട്ടിൽ ടോണി ടോമി (23) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 24 ആം തീയതി ഏറ്റുമാനൂർ മന്ദിരം കവല ഭാഗത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ലക്ഷം രൂപയോളം അടുത്ത് വില വരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം Read More…