വാഗമണ്‍ ലഹരി നിശാപാര്‍ട്ടി കേസ്: രണ്ടുപേരെ കൂടി കേസില്‍ പ്രതിച്ചേര്‍ത്തു

വാഗമണ്‍: വാഗമണ്ണിനു സമീപമുള്ള റിസോര്‍ട്ടില്‍ രാത്രിയില്‍ ലഹരി നിശാപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേരെ കൂടി പ്രതിച്ചേര്‍ത്തു. നൈജീരിയന്‍ സ്വദേശികളായ രണ്ടുപേരയാണ് പ്രതിച്ചേര്‍ത്തത്. കേസില്‍ ഇതോടെ 11 പ്രതികള്‍ ആയി. നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് ബാംഗ്ലൂരിലെ നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്നു പിടിയിലായ പ്രതികള്‍ നല്‍കിയ വിവരമനുസരിച്ചാണ് ഇവരെ പ്രതി ചേര്‍ത്തത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Read More

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; പ്രാധാന അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രാധാന അധ്യാപകനെ പാനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി വിനോദാണ് അറസ്റ്റിലായത്. ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ വിദ്യാര്‍ഥിയുടെ മാതാവിനെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ഇവിടെ ചുമതലയേറ്റത്.

Read More

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം സ്വദേശി ഗോഡ്‌വിന്‍ (35) ആണ് അറസ്റ്റിലായത്. പ്രഭാതസവാരിക്കിടെയാണ് പോലീസുകാരന്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വനിതാ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി അറസ്റ്റ്‌ചെയ്തു

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി അറസ്റ്റ്‌ചെയ്തു. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ അയ്മനം ജയന്തി ജംഗ്ഷന്‍ ഭാഗത്ത് മാങ്കീഴേല്‍ പടി വീട്ടില്‍ സഞ്ജയന്‍ മകന്‍ വീനീത് സഞ്ജയനെ ആണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. സമീപകാലത്ത് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ അരങ്ങേറിയ ഗുണ്ടാ-ക്വട്ടേഷന്‍ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് വിനീത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ആണ് കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിന് ഉത്തരവിട്ടത്. ഉത്തരവു പ്രകാരം വിനീത് സഞ്ജയനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി. 2020 സെപ്റ്റംബര്‍ 26-ാം തീയതി തിരുവല്ല, ചങ്ങനാശ്ശേരി, ഗാന്ധിനഗര്‍ , വൈക്കം എന്നീ പോലീസ്…

Read More

ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന്

കാസര്‍ഗോഡ്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കാനത്തൂരിലാണ് സംഭവം. ഭാര്യ ബേബി(36)യെ ഭര്‍ത്താവ് വിജയന്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വിജയന്‍ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ ബേബി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇതിന് ശേഷം വിജയന്‍ തൂങ്ങി മരിച്ചു. വെടി ശബ്ദം കേട്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

Read More

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫോണിലേക്ക് വിളിയെത്തുക. ഇതിനായി ആധാര്‍ നമ്പര്‍, ഇമെയില്‍ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങള്‍ തേടുന്നത്. ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി. അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും. ഇതുവഴിയാണ് പണം തട്ടുന്നത്. ഒ.ടി.പി. നല്‍കുന്ന ഉടന്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടും. മുംബൈയില്‍ സമാന സംഭവം നടന്നതിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനത്തും പോലീസ് ജാഗ്രതാനിര്‍ദ്ദശം പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക…! കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുത്. സന്ദേശങ്ങളിലും ഫോണ്‍വിളികളിലും മറുപടി നല്‍കരുത്.

Read More

ബൈക്കിലെത്തിയ യുവാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരെയും ഉടമയെയും ആക്രമിക്കാന്‍ ശ്രമം; പോലീസ് കെസെടുത്തു

ബൈക്കിലെത്തിയ യുവാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരെയും ഉടമയെയും ആക്രമിക്കാന്‍ ശ്രമം. ഇന്ന് രാവിലെ 7.30 ഓടെ കങ്ങഴ പത്തനാട് പ്രവര്‍ത്തിക്കുന്ന പമ്പിലാണ് സംഭവം. പെട്രോള്‍ നിറയ്ക്കാനായി പമ്പിലെത്തിയ യുവാക്കള്‍ തങ്ങളുടെ ബൈക്കിന് ഇന്ധനം നിറച്ച ശേഷം മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ ജീവനക്കാര്‍ എതിര്‍ത്തു. ഇതോടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഓടിയെത്തിയ ഉടമ സ്വരജിത്ത്‌ലാലിന് നേരെ കത്തിവീശി ഭീഷണിപ്പെടുത്തി. ആളുകള്‍ കൂടിയതോടെ അസഭ്യം പറഞ്ഞ ശേഷം ഇവര്‍ സ്ഥലത്തു നിന്നും പോയി. 11.30-ഓടെ രണ്ടു ബൈക്കുകളിലായി നാലു പേര്‍ വീണ്ടും പമ്പിലെത്തുകയും പരസ്യമായി മദ്യപിക്കുകയും ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലീസ് എത്തിയതോടെ ഇവര്‍ സ്ഥലത്തു നിന്നും മുങ്ങി. വെകീട്ട് മൂന്നരയോടെ സംഘം വീണ്ടും പമ്പിലെത്തി. തങ്ങളുടെ കൈയ്യില്‍ ബോംബ് ഉണ്ടെന്നും പരാതി പിന്‍വലിച്ചില്ലെങ്കില്‍ പമ്പ് കത്തിക്കുമെന്നും ഉടമയെ വധിക്കുമെന്നും വീണ്ടും ഭീഷണി…

Read More

മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍നിന്നു പണം തട്ടിയയാള്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: തലപ്പലം സര്‍വീസ് സഹകരണ ബാങ്കിന്റെ പനയ്ക്കപ്പാലം ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 90000 രൂപ തട്ടിയെടുത്തയാളെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട, ഞണ്ടുകല്ല് സ്വദേശി ആട് ജോസ് എന്നറിപ്പെടുന്ന ജോസ് സെബാസ്റ്റിയന്‍(47) ആണ് അറസ്റ്റലായത്. കഴിഞ്ഞമാസം 28, 30 തീയതികളിലാണ് ജോസ് ബാങ്കില്‍ മുക്കുപണ്ടം പണയംവച്ചത്. ആദ്യ പ്രാവശ്യം മാല പണയംവച്ച് 70000 രൂപയും അടുത്ത ദിവസം കൈ ചെയിന്‍ പണയംവച്ച് 20000 രൂപയം കൈപ്പറ്റി. പിന്നീട് സംശയംതോന്നി ബാങ്ക് അധികൃതന്‍ നടത്തിയ പരിശോധനയിലാണ് ആഭരണം സ്വര്‍ണമല്ല എന്നു മനസിലായത്. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാലാ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വര്‍ഗീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് ഈരാറ്റുപേട്ട എസ്‌ഐ എം.എച്ച്. അനുരാജ്, എസ്.സി.പി.ഒ. അരുണ്‍ ചന്ദ്, സി.പി.ഒ. അജിത്ത് കെ.എ. എന്നിവരുള്‍പ്പെട്ട…

Read More

പാലായില്‍ അമ്മയ്ക്കും മകനും നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

പാലാ: പാലായില്‍ അമ്മയെയും മകനെയും മര്‍ദ്ദിച്ചതായി പരാതി. മാര്‍ക്കറ്റ് റോഡ് ചെമ്പ്‌ലായില്‍ ഓമന മാത്യു (65), മകന്‍ മനു മാത്യു (45) എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അമ്മയെ ആയുര്‍വ്വേദ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് കാറില്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ഇവരുടെ വീട്ടിലേയ്ക്കുള്ള റോഡിന് തടസ്സം സൃഷ്ടിച്ച് വാഹനം പാര്‍ക്ക് ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഓമനയ്ക്കു മര്‍ദ്ദനം ഏറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

തിരുവല്ലയില്‍ രാത്രിയാത്രക്കാര്‍ക്ക് ഭീഷണിയായി കവര്‍ച്ചാ സംഘം: വടിവാള്‍ സംഘത്തില്‍ യുവതിയും, രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 9 ആക്രമണങ്ങള്‍

പത്തനംതിട്ട: തിരുവല്ലയില്‍ രാത്രികാല യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തി കവര്‍ച്ചാ സംഘങ്ങള്‍ വിലസുന്നതായി പരാതി. വടിവാളുമായി കാറില്‍ കറങ്ങുന്ന സംഘം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് യാത്രക്കാരില്‍ നിന്നു പണം തട്ടുന്നത്. പുലര്‍ച്ചെ രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയിലുള്ള സമയങ്ങളിലാണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലത്തിനിടെ മാത്രം തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി ഒമ്പത് യാത്രക്കാരാണ് ഇത്തരം സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. അതേ സമയം, ഒമ്പതില്‍ കൂടുതല്‍ പേര്‍ ഈ സംഘത്തിന്റെ ആക്രമണത്തിന് ഇരയായതായും സൂചനയുണ്ട്. ആക്രമിക്കപ്പെടുന്ന എല്ലാവരും പരാതി നല്‍കാത്തതാണ് ഇതിനു കാരണം. 12 ദിവസം മുന്‍പ് മതില്‍ഭാഗം, കാവുംഭാഗം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് വാനിലെത്തിയ യുവാവും യുവതിയും വടിവാള്‍ ഉപയോഗിച്ച് രണ്ടു പേരേ ആക്രമിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം കഴിഞ്ഞ നാലു ദിവസങ്ങളായി ദിവസവും കവര്‍ച്ച നടക്കുന്നതായി പരാതിയുണ്ട്. ഞായറാഴ്ച…

Read More