chennad

കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചേന്നാട്: കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലത്തിലെ ചേന്നാട് മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ സാജൻ കുന്നത്ത്, കേരള കോൺഗ്രസ്എം പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ Read More…

chennad

ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ മാലിന്യമുക്ത നവ കേരള ക്ലാസ് സംഘടിപ്പിച്ചു

ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ മാലിന്യമുക്ത നവ കേരളത്തെക്കുറിച്ച് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ആർ മോഹനൻ നായർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് എടുത്തു. വലിച്ചെറിയല്‍ സംസ്കാരം മുഖമുദ്രയായിരിക്കുന്ന ഈ സാഹചര്യത്തിൽ ബോധവൽക്കരണം കൊണ്ട് മാത്രം സാധ്യമാവുകയില്ല നിയമനിർമാണവും ആവശ്യമാണ് പലതരത്തിലുള്ള മാലിന്യങ്ങൾ ചാക്കിലാക്കി പാതിരാത്രികളിൽ പൊതുസ്ഥലത്തും ജലാശയങ്ങളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകർത്തുന്ന സാഹചര്യം ഉണ്ടാകുന്നു. ശുചിത്വവും മാലിന്യനിർമാർജനവും ജനങ്ങളുടെ പൗര ബോധത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. Read More…

chennad

ചേന്നാട് വീടിനു തീപിടിച്ചു; വീട്ടുകാർക്ക് പൊളളലേറ്റു

ചേന്നാട്: വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ ആറരയോടെയാണ് സംഭവം. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

chennad

ലഹരി വിരുദ്ധ സന്ദേശം ഉയർത്തി വേറിട്ട പ്രവേശനോൽസവം ഒരുക്കി ചേന്നാട് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

ചേന്നാട് : പുതിയ അധ്യായന വർഷത്തിൽ ലഹരിക്ക് എതിരേ പോരാട്ടം പ്രഖ്യാപിച്ചും ജൈവ കൃഷി പ്രാൽസാഹിപ്പിച്ചും ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ഒരുക്കിയ പ്രവേശനോൽസവം വേറിട്ടതായി. ഭീകരമായ ഒരു സർപ്പം ഒരു മദ്യകുപ്പിയിൽ ചുറ്റി കിടക്കുന്ന രൂപം സ്കൂളിന്റെ മുമ്പിൽ സ്ഥാപിച്ചായിരുന്നു പ്രവേശനോൽസവം തുടങ്ങിയത്. ലഹരി പെയോഗിക്കരുത് എന്നും ജീവിത യാത്രയിൽ ലഹരിക്ക് എതിരേ പോരാടുമെന്നും ഓരോ വിദ്യാർത്ഥിയും പ്രതിഞ്ജ എടുത്തു. തുടർന്ന് പ്രതീകാത്‌മീയ വള്ളത്തിൽ വിഷമില്ലാത്ത നാടൻ വിഭവങ്ങൾ ചക്ക, മാങ്ങ പൈനാപ്പിൾ – Read More…

chennad

ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിൽ സമ്മർ ഫിയസ്‌റ്റ

ചേന്നാട്: സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മർ ഫിയസ്റ്റ – 2023 അവധികാല പരിശീലന കളരി സംഘടിപ്പിക്കും. ഫുട്ബോൾ വോളിബോൾ പരിശീലനം, നാടക പരിശീലനം, ഡാൻസ്, പ്രവർത്തി പരിചയ മേളകൾ, പെൺകുട്ടികൾക്ക് പാചക പരിശീലനം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിശീലനം തുടങ്ങി നിരവധി പോഗ്രാമുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രഗത്ഭരായ പരിശീലകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9.30 ന് സ്കൂൾ ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച് ഫിയസ്റ്റ – 2023 ഉദ്ഘാടനം Read More…

chennad

വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ “എന്റെ നാട് വൃത്തിയുള്ള നാട്” എന്ന പോഗ്രാം ശ്രദ്ധേയമായി

ചേന്നാട് : വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ എന്റെ നാട് വ്യർത്തിയുള്ള നാട് എന്ന പോഗ്രാം ശ്രദ്ധയമായി. അംഗൻവാടികൾ, അക്ഷയ, പോസ്റ്റോഫിസ്, സ്കൂൾ, സ്ഥാപനങ്ങൾ, ടൗൺ പ്രദേശങ്ങൾ ക്ലീനിംങ്ങ് നടത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ക്ലിനിങ്ങ് പരിപാടിയിൽ സൺഡേ സ്കൂൾ അധ്യാപകരും അണിചേർന്നു.

chennad

വിശ്വാസോൽസവത്തിൽ സുറിയാനി ഗാന ആലാപന പരിശീലനവുമായി ചേന്നാട് ലൂർദ് മാതാ സൺഡേസ്കൂൾ

ചേന്നാട്: ഒരാഴ്ച നിണ്ടു നിൽക്കുന്ന വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂളിൽ വിദ്യാർത്ഥികൾക്ക് സുറിയാനി ഗാനാലാപാന പരിശീലനം നല്കി. പുതു തലമുറയ്ക്ക് പരിചയമില്ലാത്ത സുറിയാനി ഭാഷയും അതുമായി ബന്ധപെട്ട ആരാധാന ഗാനങ്ങളുമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നത്. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോണി കുര്യാക്കോസ്, ഷീനാ ഓൾവിൻ, സിസ്റ്റർ സിസിഎസ്എച്ച് എന്നിവർ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

chennad General News

ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിന് ഇന്നവേറ്റിവ് അംഗികാരം

ചേന്നാട് :ന്യൂതനവും വ്യാപന സാധ്യതയുമുള്ള അക്കാദമിക പ്രവർത്തനങ്ങൾക്ക് നല്കുന്ന ഇന്നവേറ്റിവ് അംഗികാരം ഈരാറ്റുപേട്ട സബ് ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിന് ലഭിച്ചു. അയ്യായിരം രൂപയും പ്രശംസ പത്രവുമാണ് അംഗികാരം. കഴിഞ്ഞ ഒരു വർഷം ന്യൂതനവും വ്യാപന സാധ്യത യുമുള്ള നിരവധി അക്കാദമി പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് സ്കുളിന് ഈ അംഗികാരം ലഭിച്ചത്. ഇന്നവേറ്റിവ് അംഗികാരം നേടി എടുത്ത വിദ്യാർത്ഥികളെയും, അധ്യാപകരേയും, മാനേജർ ഫാദർ തോമസ് മൂലേച്ചാലിൽ, Read More…

chennad

വിദ്യാർത്ഥികൾക്ക് തണ്ണിമത്തനും ഉച്ച ഭക്ഷണവും നല്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

ചേന്നാട്: എസ് എസ് എൽ സി പരീക്ഷയുടെ സമാപന ദിവസമായ ഇന്ന് വിദ്യാർത്ഥികൾക്ക് തണ്ണിമത്തനും ഉച്ച ഭക്ഷണവും നല്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ. പത്ത് വർഷം പഠിച്ച കലാലായത്തിൽ നിന്ന് പടി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ തണ്ണിമത്തൻ നല്കി. കൂടാതെ മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും പപ്പടവും സാമ്പാറും കൂട്ടി ഉച്ച ഭക്ഷണവും നല്കി സ്നേഹത്തോടെ മാതാപിതാക്കളോടപ്പം യാത്രയാക്കി. വിദ്യാർത്ഥികൾ അധ്യാപകരുടെ അനുഗ്രഹവും വാങ്ങിയാണ് ഭവനങ്ങളിലേക്ക് യാത്രയായത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ Read More…

chennad

തണ്ണീർ പന്തൽ ഒരുക്കിയും പഠനോൽസവം സംഘടിപ്പിച്ചും ചേന്നാട് നിർമ്മല എൽ.പി.സ്കൂൾ

ചേന്നാട്: കൊടും ചൂടിൽ നിന്ന് പക്ഷികൾക്കും പറവൾക്കും ആശ്വാസമായി ചേന്നാട് നിർമ്മല എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും തണ്ണീർ പന്തൽ ഒരുക്കി. കൂടാതെ പഠനോൽസവും സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ആർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർമാരായ സുശീല മോഹനൻ, ഓൾവിൻ തോമസ്, ഷാന്റി തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് സുനിത വി നായർ, സ്കൂൾ മാനേജർ വിജയലക്ഷ്മി കോട്ടയിൽ, പി.ടി.എ പ്രസിഡന്റ് മനുമോഹൻ, സൗമ്യ മനോജ് എന്നിവർ നേതൃത്വം Read More…