കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് അവസരം

കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലേക്ക് പരിചയ സമ്പന്നരായ നഴ്‌സുമാരെ ആവശ്യമുണ്ട്. ബിഎസ്‌സി, എംഎസ്‌സി വിദ്യാഭ്യാസവും ഏതെങ്കിലും എന്‍എബിഎച്ച് / ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് (ഓപ്പറേഷന്‍ തീയേറ്റര്‍) ആയി കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും ക്വാളിഫിക്കേഷന്‍ വ്യക്തമാക്കുന്ന രേഖകളുടെ കോപ്പികളും സഹിതം അപേക്ഷിക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 14. അപേക്ഷകള്‍ അയക്കേണ്ട ഈമെയില്‍ – mqmhhr@gmail.com. വിശദാംശങ്ങള്‍ക്ക് – 9400865181 എന്ന നമ്പറില്‍ ബന്ധപ്പെടുക. പോസ്റ്റില്‍ അയയ്ക്കുന്നവര്‍ക്ക് HR Manager, Mary Queens Mission Hospital (MQMH), Kanjirappally, Kottayam – 686518 Ph: 04828 201 300, 04828 201 400 Helpline – 8281262626, website: maryqueensmissionhospital.com

Read More

കോട്ടയം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡ് നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി. എസ്. എഫ്, സി.ആര്‍. പി. എഫ്, സി.ഐ.എസ്.എഫ്, എന്‍. എസ്. ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ്, കേരളാ പോലീസ്, അഗ്‌നിശമന സേന, ഫോറസ്റ്റ്, എക്‌സൈസ് , ജയില്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് വിരമിച്ച കോട്ടയം ജില്ലക്കാരായ വനിതകള്‍ക്കാണ് അവസരം. ഉയര്‍ന്ന പ്രായപരിധി- 58. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഫയര്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം .ഫോണ്‍: 0481 2567444

Read More

കൊറിയര്‍ കമ്പനിയില്‍ ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്

പാലാ: പ്രമുഖ കൊറിയര്‍ കമ്പനിയുടെ പാലയിലെ അരുണാപുരം ബ്രഞ്ചിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. ടൂ വീലര്‍, സ്മാര്‍ട്ട് ഫോണ്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നിര്‍ബന്ധം. പ്രായപരിധി 18- 35.സാലറി: 15000 – 20000 രൂപ. വിശദാംശങ്ങള്‍ക്ക് 7356413838 നമ്പറില്‍ ബന്ധപ്പെടുക.

Read More

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; വോക്ക് ഇന്‍ ഇന്റര്‍വ്യൂ 15ന്

പൂഞ്ഞാര്‍: പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് തസ്തികയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറുടെ താല്ക്കാലിക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകളുമായി ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് കോളേജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദാംശങ്ങള്‍ക്ക് 04822 271737, 85470 05035 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

പാലാ ഗവ പോളിടെക്‌നിക് കോളേജില്‍ ചക്ചറര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

പാലാ: ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ രണ്ട് ഒഴിവുകളും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ,് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ഒന്നു വീതവും ആണ് ഒഴിവുള്ളത്. താല്‍ക്കാലിക ഒഴിവുകളില്‍ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് gptcpala.org അല്ലെങ്കില്‍ 04822 200802 എന്നീ നമ്പറിലോ ബന്ധപ്പെടുക.

Read More

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നഴ്‌സുമാര്‍ക്ക് അവസരം

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് അവസരം. ബിഎസ്സി അല്ലെങ്കില്‍ എംഎസ്സി നഴ്‌സുമാര്‍ക്കാണ് അവസരം. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സായാണ് നിയമനം. മൂന്നു വര്‍ഷം ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സ് ആയോ കുറഞ്ഞതു രണ്ടു വര്‍ഷമെങ്കിലും ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ കെയര്‍ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. എന്‍എബിഎച്ച് അക്രെഡിറ്റഡ് ആശുപത്രിയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ പൂരിപ്പിച്ച ബയോഡേറ്റ സഹിതം hr@marsleevamedicity.com എന്ന ഇമെയിലിലേക്ക് ഏറ്റവും പുതിയ ബയോഡേറ്റ സഹിതം അപേക്ഷിക്കുക. marsleevamedicity.com എന്ന വെബ് സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി നവംബര്‍ 30. വിശദാംശങ്ങള്‍ക്ക് +91 9488525970, 04822266812, 04822266813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിരവധി അവസരങ്ങള്‍

പാലാ: മാര്‍സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ നിരവധി അവസരങ്ങള്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ -ഹ്യൂമന്‍ റിസോഴ്‌സ്, ഹൗസ്‌കീപ്പിങ് സൂപ്പര്‍വൈസര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളാണ് ആശുപത്രിയിലുള്ളത്. അപേക്ഷകര്‍ ഏറ്റവും പുതിയ ബയോഡേറ്റ സഹിതം hr@marsleevamedicity.com എന്ന ഈമെയിലിലേക്ക് അപേക്ഷകള്‍ അയയ്ക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 17. വിശദാംശങ്ങള്‍ക്ക് 04822 266812, 813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഒഴിവുകളും യോഗ്യതകളും 1.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സൈക്കോളജിയില്‍ എംഫില്‍ യോഗ്യതയും ആര്‍സിഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിഷയത്തില്‍ പിഎച്ച്ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. 2.പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എംബിഎ, എംഎച്ച്എ, എംഎസ്ഡബ്യൂ ഇവയിലേതെങ്കിലും യോഗ്യത ഉള്ളവരും കുറഞ്ഞത് 10 വര്‍ഷം അനുഭവ സമ്പത്ത് ഉള്ളവര്‍ക്കും അപേക്ഷിക്കാം. എന്‍എബിഎച്ച്, ജെസിഐ അംഗീകാരമുള്ള ആശുപത്രികളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 3.ഇന്റേണല്‍ ഓഡിറ്റര്‍ ഫുള്‍…

Read More

ക്യാമറ സ്വന്തമായുണ്ടോ? പിആർഡി യിൽ വീഡിയോ സ്ട്രിംഗർ ആകാം: അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലയില്‍ രൂപീകരിക്കുന്ന വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം, അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിര താമസക്കാരനാകണം, പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടൂ അഭിലഷണീയം. സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിംഗ് ലൈസന്‍സ്, ദൃശ്യങ്ങൾ വേഗത്തിൽ അയയ്ക്കുന്നതിനുള്ള സംവിധാനം എന്നിവയുള്ളവരായിരിക്കണം അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20.അപേക്ഷാ ഫോം http://www.prd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.

Read More

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഇലക്ട്രോണിക്സ്, ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും മൂന്നു വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 40 വയസ്സില്‍ താഴെ. 500 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ (മെഡിക്കല്‍ കോളേജ് ആശുപത്രി അഭികാമ്യം) ആറു മാസമെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും hrgmchktm2020@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം. തുടര്‍ന്ന് ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കുകയും വേണം. അപേക്ഷകള്‍ ഒക്ടോബര്‍ 31ന് വൈകുന്നേരം 5.30ന് മുന്‍പ് ലഭിക്കണം.

Read More

നഴ്‌സ് അഭിമുഖം ഒക്ടോബര്‍ 21ന്

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ – എംപ്ലോയബിലിറ്റി സെന്റര്‍ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, അസിസ്റ്റന്റ് നഴ്‌സ് ഒഴിവുകളിലേക്ക് ഒക്ടോബര്‍ 21ന് അഭിമുഖം നടത്തും. നഴ്‌സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് / ജി.എന്‍.എം യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 45ല്‍ താഴെ. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സാണ് നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത. പ്രായം 30 ല്‍ താഴെ. താത്പര്യമുള്ളവര്‍ 7356754522 എന്ന നമ്പറില്‍ ബയോഡാറ്റ വാട്ട്‌സ്അപ്പ് ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ 0481 2563451, 256545 എന്ന നമ്പറില്‍ ബന്ധപ്പെടണം. 💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Read More