Bharananganam News

ആഫ്രിക്കൻ പന്നിപ്പനി; ഭരണങ്ങാനത്ത് 64 പന്നികളെ സംസ്കരിച്ചു

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സ്വകാര്യഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 30 മുതിർന്ന പന്നികളേയും 34 പന്നിക്കുഞ്ഞുങ്ങളേയും ദയാവധം നടത്തി സംസ്ക്കരിച്ചു. ഫാമും പരിസരവും അണുമുക്തമാക്കി. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. Read More…

Bharananganam News

പാലാ ഉപജിലാതല എൽ പി സ്‌കൂൾ കായികമേളയിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്‌കൂളിന് ഓവറോൾ

ഭരണങ്ങാനം: പാലാ ഉപജിലാതല എൽ.പി.സ്‌കൂൾ കായികമേളയിൽ, ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് ഓവറോൾ. ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിൽ ഇത്തവണയും ശ്രദ്ദേയമായ പ്രകടനങ്ങളാണ്‌ കുട്ടികൾ കാഴ്ചവച്ചത്. എൽ.പി.മിനി ബോയ്സ് വിഭാഗം 4x 50 മീറ്റർ റിലേയിൽ സ്റ്റീവൻ മാത്യു, സാവോ മൈക്കിൾ, വൈഷ്ണവ് സജി, മുകേഷ് കണ്ണൻ എന്നിവർ ഒന്നാം സ്ഥാനത്തിനും എൽ. പി. കിഡ്ഡീസ് ബോയ്സ് 4x 100 മീറ്റർ റിലേയിൽ സാമുവേൽ സിജോ, ദേവിക് എം., ഗ്ലാഡ് വിൻ ശ്രീജിത്ത്, നകുൽ കൃഷ്ണ എന്നിവർ Read More…

Bharananganam News

ആതുരശുശ്രൂഷാ രംഗത്തെ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിൻ്റെ സേവനങ്ങൾ മഹത്തരം: മാണി സി കാപ്പൻ

ഭരണങ്ങാനം: ആതുര ശുശ്രൂഷാ രംഗത്ത് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് നടത്തുന്ന സേവനങ്ങൾ മഹത്തരവും മാതൃകാപരവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭരണങ്ങാനം മേരിഗിരി ഐ എച്ച് എം ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾക്കു മുമ്പ് അന്ന് ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തതെന്നും അത് സമൂഹത്തിനാകെ ഗുണകരമായി മാറ്റിയെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റ്യൻ തെരുവത്ത് അധ്യക്ഷത Read More…

Bharananganam News

തൊഴിൽസഭ: ജില്ലാതല ഉദ്ഘാടനം നവംബർ 1 ന് പ്രവിത്താനത്ത്

ഭരണങ്ങാനം: തൊഴിൽ അന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും ചെയ്യുന്നതിനായി ആവിഷ്ക്കരിച്ചിരിക്കുന്ന തൊഴിൽ സഭയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1ന് രാവിലെ 11 മണിക്ക് ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി പാരീഷ്ഹാളിൽ നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. എം പി മാരായ തോമസ് Read More…

Bharananganam News

തെരുവുനായ ശല്യം, യുവജന സംഘടനകൾ ക്രിയാത്മകമായി ഇടപെടണം : രാജേഷ് വാളിപ്ളാക്കൽ

ഭരണങ്ങാനം: കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ ഉന്മൂലനം ചെയ്യുന്നതിന് യുവജന സംഘടനകൾ ക്രിയാത്മകമായി ഇടപെടണമെന്ന് യൂത്ത് ഫ്രണ്ട് മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസ്സിൽ കയറി സ്കൂളിൽ പോകുന്ന പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും അധികം അനുഭവിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകൾ ഒന്നടങ്കം രാത്രി ഒരു മണിക്കൂർ Read More…

Bharananganam News

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം കരയ്ക്കെത്തിച്ചു

ഭരണങ്ങാനത്ത് മീനച്ചിലാറ്റിലൂടെ അഞ്ജാത മൃതദേഹം ഒഴുകി എത്തി.വിലങ്ങു പാറ പാലത്തിന് സമീപത്തുകൂടി മൃതദേഹം ഒഴുകുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ തറപ്പേൽക്കടവ് ഭാഗത്തു നിന്നും പോലീസും, ഫയർഫോഴ്സും ചേർന്ന് കരയ്ക്ക് അടുപ്പിച്ചു. പാൻസും, ഷർട്ടും ധരിച്ച പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ,പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ പി തോംസൺ എസ് ഐ അഭിലാഷ് ,എ എസ് ഐ സുദേവ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജയകുമാർ, അരണ്യ മോഹൻ Read More…

Bharananganam News

കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം : രാജേഷ് വാളിപ്ലാക്കൽ

ഭരണങ്ങാനം : കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തിലെ വലിയ കാവും പുറത്ത് പുതുതായി ആരംഭിച്ച റോയൽ ഗ്രീൻ പ്ലൈവുഡ് കമ്പനിയിൽ നടന്ന തൊഴിലാളി, മാനേജ്മെൻറ് ഏകോപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിയും മുതലാളിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആനന്ദ് ചെറുവള്ളി യോഗത്തിൽ അധ്യക്ഷത Read More…

Bharananganam News

അൽഫോൻസാമ്മയുടെ തിരുനാൾ ഒരുക്കങ്ങൾക്കായി വിശാലയോഗം ചേർന്നു

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശാലയോഗം ചേർന്നു. മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശപ്രകാരമാണ് ഭരണങ്ങാനത്ത് യോഗം ചേർന്നത്. പഞ്ചായത്ത്, പോലീസ്, ഫയർ ആൻ്റ് റെസ്ക്യൂ സർവ്വീസ്, ആരോഗ്യം, പൊതുമരാമത്ത്, റവന്യൂ, കെ എസ് ഇ ബി ഉദ്യോഗസ്ഥരും പള്ളി അധികൃതരും യോഗത്തിൽ പങ്കെടുത്തു. തിരുനാളിനോടനുബന്ധിച്ചു ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. തീർത്ഥാടകർക്കു ലഭ്യമാക്കേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകൾക്കു യോഗം നിർദ്ദേശം നൽകി. മാണി സി Read More…

Bharananganam News

അലീന മലയാളക്കരയുടെ അഭിമാനം : രാജേഷ് വാളിപ്ലാക്കൽ

ഭരണങ്ങാനം : ന്യൂസിലാൻ്റിലെ പ്രഥമ വനിതാ പോലീസ് ഓഫീസറായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിയായ അലീന അഭിലാഷ് നിയമിതയായിരിക്കുന്നു.ഏറെ അഭിമാനത്തോടെയാണ് അലീനയയുടെ നിയമനം മലയാളക്കര ഏറ്റുവാങ്ങിയത്. നമ്മുടെ ഉള്ളനാട് എന്ന ഗ്രാമപ്രദേശം ലോകം ശ്രദ്ധ ആകർഷിക്കുന്നതിനു അലീന ഇന്ന് കാരണഭൂതയായിരിക്കുകയാണ്. അർഹയത്യ്ക്കുള്ള അംഗീകാരം ലഭിച്ച അലീനയുടെ നേട്ടം പാലായിലെ പുതു തലമുറക്ക് പ്രചോദനമാകട്ടെ. അലീനയ്ക്കും കുടുംബത്തിനും എല്ലാ മംഗളങ്ങളും നേരുന്നെന്നും അദ്ദേഹം ആശംസിച്ചു.

Bharananganam News

വാദ്യ പ്രജാപതി പുരസ്‌കാരം ശ്രീ കലാനിലയം ഉണ്ണിക്ക്

ഭരണങ്ങാനം: ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം വര്ഷാവര്ഷങ്ങളിൽ നൽകി വരുന്ന വാദ്യ പ്രജാപതി പുരസ്‌കാരം ഇത്തവണ ശ്രീ കലാനിലയം ഉണ്ണിക്ക് നൽകി ആദരിച്ചു. ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് നടന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ, പ്രസിഡന്റ് ശ്രീ പൂവരണി സുനിൽ മാരാരുടെ അധ്യക്ഷതയിൽ മുൻ പുരസ്‌കാര ജേതാവ് മറ്റക്കര മനു വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണം നടത്തി. യോഗത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ശ്രീകൃഷ്ണ വാദ്യ Read More…