വളര്‍ത്തുമൃഗത്തോട് വീണ്ടും ക്രൂരത; ഇക്കുറി സംഭവം കോട്ടയത്ത്! ആയുധം ഉപയോഗിച്ച് വളര്‍ത്തുപൂച്ചയുടെ കൈവെട്ടിമാറ്റി

കോട്ടയം: വളര്‍ത്തുനായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച മനുഷ്യമനഃസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ക്രൂരത കാട്ടുന്ന മറ്റൊരു സംഭവം കൂടെ. എറണാകുളത്താണ് നായയെ കാറില്‍ കെട്ടി വലിച്ചതെങ്കില്‍ കോട്ടയത്താണ് പുതിയ സംഭവം.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വളര്‍ത്തുപൂച്ചയുടെ വലത് കൈ മുറിച്ച് മാറ്റിയാണ് ക്രൂരത കാട്ടിയിരിക്കുന്നത്. 6 മാസം മാത്രം പ്രായമുള്ള അലാനി എന്ന പൂച്ചയുടെ കൈയ്യാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിമാറ്റിയത്.

Advertisements

മുളക്കുളം സ്വദേശി മണികണ്ഠന്‍ വളര്‍ത്തുന്ന പൂച്ചയോടാണ് അജ്ഞാതര്‍ ക്രൂരത കാട്ടിയത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. ചോരവാര്‍ന്ന് പൂച്ച കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് അവശനിലയില്‍ കിടക്കുന്നതാണ് ഉടമസ്ഥര്‍ കണ്ടത്.

മണികണ്ഠനും ഭാര്യ ബിന്ദുവും ഉടന്‍ തന്നെ പൂച്ചയെ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ച് മുറിവ് വെച്ചുകെട്ടി. എന്നാല്‍ വേദന കാരണം നിലവിളിച്ചു കൊണ്ട് പൂച്ച കടിച്ചെടുത്ത് കളഞ്ഞു. തങ്ങളുടെ പൂച്ചയെ ക്രൂരമായി ആക്രമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

You May Also Like

Leave a Reply