പെട്ടിമുടി ദുരന്തത്തിന്റെ പേരില്‍ പണപ്പിരിവ്; വ്യാജവാര്‍ത്തയ്‌ക്കെതിരെ ഇടുക്കി പോലീസ്

ഇടുക്കി: ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ എന്ന സംഘടനയുടെ പേരില്‍ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ടിമുടി ലയങ്ങളില്‍ താമസിച്ചിരുന്ന വളരെയധികം ആളുകളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പണം സംഭാവന ചോദിച്ചുകൊണ്ട് പരസ്യം ചെയ്തിട്ടുണ്ട്.

ഇത് ജില്ലാ ഭരണകൂടത്തിന്റെ അനുവാദമോ അറിവോ ഇല്ലാതെ ദുരന്തത്തെ നല്ലരൊവസരമായി കണ്ട് പണം തട്ടിയെടുക്കുവാനുള്ള ശ്രമമായി കാണുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമായതിനാല്‍ അത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ പോലീസ് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും ഇടുക്കി ജില്ലാ പോലീസ് അറിയിച്ചു.

join group new

You May Also Like

Leave a Reply