ഭരണങ്ങാനത്ത് ഹൈവേ നവീകരണത്തിന് 95.5 ലക്ഷം രൂപ അനുവദിച്ചു

പാലാ: ഭരണങ്ങാനത്ത് സ്‌റ്റേറ്റ് ഹൈവേയിൽ ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി റോഡ് സേഫ്റ്റി അതോറിറ്റി 95.50 ലക്ഷം അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

മേരിഗിരി ജംഗ്ഷൻ മുതൽ അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

ഇതിൻ്റെ ഭാഗമായി ആധുനിക രീതിയിൽ ഫുട്പാത്ത് നിർമ്മാണവും നവീകരണവും റോഡ് മാർക്കിംഗ്, വാണിംഗ് ബ്ലിംക്കേഴ്സ് നിർമ്മാണം, ബസ് ബേയും വെയിറ്റിംഗ് ഷെഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുന്നത്. ഇതിൻ്റെ ഭാഗമായി റോഡിൽ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്ററുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കും.

മേരിഗിരി ആശുപത്രി, അസ്സീസി ആശ്രമം, അൽഫോൻസാ തീർത്ഥാടനകേന്ദ്രം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ, സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ തുടങ്ങിയ തീർത്ഥാടന – വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ മേഖലയിലെ ഗതാഗതം സുഗമമാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

ഭരണങ്ങാനത്തെ റോഡ് നവീകരണത്തിന് മുൻകൈയെടുത്ത മാണി സി കാപ്പൻ എം എൽ എയെ ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്ക്കൂൾ മുൻ പിടിഎ പ്രസിഡൻ്റ് ജോസ് പാറേക്കാട്ട് അഭിനന്ദിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: