കോട്ടയത്ത് ഇന്നു രോഗം ബാധിച്ച 12 പേര്‍ക്കും ലക്ഷണങ്ങളില്ല; സമ്പര്‍ക്കത്തിലൂടെ ഏഴു പേര്‍ക്ക്, കൈവിടരുത് ജാഗ്രത

കോട്ടയം: ഇന്നു രോഗം സ്ഥിരീകരിച്ച 13 പേരില്‍ ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ബാക്കി 12 പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

ജില്ലയിലും സംസ്ഥാനത്തും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നതും രോഗലക്ഷണമില്ലാത്ത രോഗികളാണ്.

പൊതുവെ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും അവര്‍ രോഗ വാഹകരായി മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ബ്രേക്ക് ദ ചെയിന്‍ മുദ്രാവാക്യം ആരില്‍ നിന്നും രോഗം പകരാം എന്നതിനു പ്രാധാന്യം വര്‍ഹിക്കുന്നതും ഈ സാഹചര്യത്തിലാണ്.

സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ഒപ്പം എല്ലാവരും മാസ്‌ക് ധരിക്കുകയും ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു.

You May Also Like

Leave a Reply