പാലാ: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി പേചിപാറ ഭാഗത്ത് വൈപ്പുമുട്ട് വിളയിൽ ശിവകുമാർ (43) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടമ്മയെ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതിപ്പെടുകയും പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ശ്യാംലാൽ എസ്, അരുൺഎ.എ, ശുഭ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.